Sauditimesonline

police raid
ഒരാഴ്ചക്കിടെ 21,320 നിയമ ലംഘകര്‍ കസ്റ്റഡിയില്‍

gulf

Damam, gulf, Jeddah, Riyad

യെച്ചൂരിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഹേളനം: കെഎംസിസി

റിയാദ്: പ്രവാസി തപാല്‍ വോട്ട് സംബന്ധിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പ്രവാസി സമൂഹത്തോടുള്ള അവഹേളനമാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. പ്രവാസികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണിത്. പണത്തിനുവേണ്ടി പ്രവാസി വോട്ടും വില്‍ക്കുമെന്ന യെച്ചൂരിയുടെ കണ്ടെത്തല്‍ പ്രവാസിയുടെ മനസ്സറിയാത്ത പ്രസ്ഥാനത്തിന്റെ അമരക്കാരനാണെന്നു തെളിയിച്ചിരിക്കുന്നു. സാങ്കേതിക വിഷയങ്ങളില്‍ കുഴപ്പങ്ങളുണ്ടെങ്കില്‍ അത് ചൂണ്ടികാട്ടണം. അതിന് പകരം പ്രവാസിയെ കരിവാരിത്തേക്കുന്ന അഭിപ്രായത്തെ പ്രവാസി സമൂഹം പുച്ഛത്തോടെ തള്ളിക്കളയും. നാടിനും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി ജീവന്‍ പോലും […]

Damam, gulf, Jeddah, Riyad

ഉദയം (കവിത) നിഖില സമീര്‍ പകലുദിക്കുമ്പോള്‍പലതാണ് കാഴ്ചകള്‍ആകാശ പറവയുംആഴി മത്സ്യങ്ങളുംഒരിക്കലും ഒന്നിക്കാന്‍വഴിയില്ലാത്തആത്മസ്‌നേഹിതര്‍! എന്നാല്‍ ഹൃദയ ചിന്തകള്‍എത്തി നിന്നത് നിന്നിലല്ലോ!ആകാശപ്പറവക്കുംആഴിമത്സ്യക്കുഞ്ഞിനുംഅറിഞ്ഞു ജീവശ്വാസവുംവിശാലതയും ഏകുന്നോനേ…വിസ്മയങ്ങളിലെമഹാ വിസ്മയമേ…നിന്റെ വിധികളെല്ലാംനിധികളല്ലോനീ അസ്തമിക്കില്ലൊരിക്കലുംനിന്‍ നിറവിന്‍ പ്രതീക്ഷയല്ലോ…

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ (പുനരാവര്‍ത്തനം 2020) മൂന്നാം ഘട്ട പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫാഇസുല്‍ ഖുര്‍ആന്‍, മാഹിറുല്‍ ഖുര്‍ആന്‍, അഹ്‌ലുല്‍ ഖുര്‍ആന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു പരീക്ഷ. അബ്ദുല്ലത്തീഫ് പി. കെ (കരിപ്പൂര്‍), ഷെറിന്‍ യൂസഫ് (വയനാട്), സുലൈഖ പി. (കൊട്ടപ്പുറം), സീനത്ത് ഇബ്രാഹിം (കാസര്‍കോട്) എന്നിവര്‍ ഫാഇസുല്‍ ഖുര്‍ആന്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി. അന്‍വര്‍ സാദത്ത് (അല്‍കോബാര്‍,സൗദി), റഫീയ ഉമ്മര്‍ (റിയാദ,സൗദി), ഹസീന എ.വി, ഖദീജ ഹസ്സന്‍, നെയ്മ

Damam, gulf, Jeddah, Riyad

അതിശയിപ്പിക്കുന്ന വിലക്കുറവ്; പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സിറ്റിഫ്‌ളവര്‍

അല്‍ ഖോബാര്‍: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രത്യേക പ്രൊമോഷന്‍ കാമ്പയിന്‍ ആരംഭിച്ചു. ജുബൈല്‍, അല്‍ ഖോബാര്‍ ശാഖകളില്‍ ‘ടോക് ഓഫ് ദി ടൗണ്‍’ എന്ന പേരിലാണ് പ്രൊമോഷന്‍. ഡിസംബര്‍ 2 മുതല്‍ 14 വരെയാണ് കാമ്പയിന്‍. അവിശ്വസനീയ വിലക്കിഴിവാണ് പ്രൊമോഷന്‍ കാമ്പയിന്റെ പ്രത്യേകത. ഏറ്റവും മികച്ച വിലക്ക് വിപണിയിലെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുളളത്. 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 12 ജനപ്രിയ ഉത്പ്പന്നങ്ങള്‍ ഏറ്റവും

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതിരോധം ശക്തം; സമ്പൂര്‍ണ കൊവിഡ് മുക്തി ലക്ഷ്യം

റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സൗദി അറേബ്യ മികച്ച നേട്ടം കൈവരിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ രാജ്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാണ്. കൊവിഡ് വൈറസ് നിയന്ത്രണ വിധേയമാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫലമാണ് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ദൃശ്യമാകുന്നത്. പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും മന്ത്രി പറഞ്ഞു. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മികച്ച പിന്തുണയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും

Damam, gulf, Jeddah, Riyad

അനധികൃത വിറക് വില്‍പ്പന; കര്‍ശന നടപടിയെന്ന് പരിസ്ഥിതി സേന

റിയാദ്: അനധികൃത വിറക് കച്ചവടക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിന് നിയന്ത്രണമുണ്ട്. ഇത് ലംഘിക്കുന്നവരെ കണ്ടെത്താനാണ് നടപടി തുടങ്ങിയത്. ശീതകാലം ആരംഭിച്ചതോടെ വിറകിന് ആവശ്യക്കാര്‍ ഏറെയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന വിറക് വിപണിയില്‍ ലഭ്യമാണ്. പ്രാദേശിക വിറക് ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും നിയന്ത്രണമുണ്ട്. എന്നാല്‍ അനധികൃതമായി മരം മുറിക്കുകയും ഉണക്കി സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് പരിശോധനയും നടപടിയും തുടങ്ങിയത്. റിയാദില്‍ 16 ടണ്‍ അനധികൃത വിറക് പരിസ്ഥിതി സുരക്ഷാ സേന പിടിച്ചെടുത്തു. വിത്പ്പനക്ക്

Damam, gulf, Jeddah, Riyad

സൗദിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍

റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സമ്പദ് ഘടന പരിപോഷിപ്പിക്കുന്നതിന് അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിച്ചു. അഞ്ച് രാജ്യങ്ങളാണ് നിലവില്‍ കൂട്ടായ്മയില്‍ അംഗങ്ങളായി ഉളളത്. ഡിജിറ്റല്‍ സമ്പദ് ഘടനയുടെ നവീകരണവും സഹകരണവും ലക്ഷ്യമാക്കിയാണ് കൂട്ടായ്മ. ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, പാകിസ്സ്ഥാന്‍ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുളളതെന്ന് സൗദി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുല്ല അല്‍ സ്വാഹ പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ ഡിജിറ്റല്‍ സമ്പദ് ഘടനക്ക് ഏറെ പ്രാധാന്യവും സാധ്യതയുമാണുളളത്. അതുകൊണ്ടുതന്നെ സാമ്പദ് ഘടനയുടെ വളര്‍ച്ചക്കും പരിഷ്‌കരണത്തിനും അന്താരാഷ്ട്ര

Damam, gulf, Jeddah, Riyad

വര്‍ഗീയ വിരുദ്ധ കാംപയിന് തുടക്കം

റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വര്‍ഗീയ വിരുദ്ധ കാംപയിന്‍ ആരംഭിച്ചു. ‘ബാബരിയുടെ വീണ്ടെടുപ്പ്; ഇന്ത്യയുടെ വീണ്ടെടുപ്പ്’ എന്ന പ്രമേയത്തിലാണ് കാമ്പയിന്‍. പ്രചാരണ ബ്രോഷര്‍ പ്രകാശനം ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍ നിര്‍വഹിച്ചു. സെക്രട്ടറിമാരായ അന്‍സാര്‍ ആലപ്പുഴ, സൈദലവി ചുള്ളിയന്‍ എന്നിവര്‍ പങ്കെടുത്തു. ഫാസിസ്റ്റു ഭരണ കാലത്തു ഇന്ത്യയില്‍ ബാബരിയുടെ സ്മരണ നിലനിര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയാണ്. ഗാന്ധി വധവും ബാബരി മസ്ജിദിന്റെ ധ്വംസനവുമാണ് മതേതര ഇന്ത്യ സാക്ഷ്യംവഹിച്ച രണ്ട് ദുരന്തങ്ങള്‍. ഹിന്തുത്വ ഭീകരരാണ്

Damam, gulf, Jeddah, Riyad

സിപിഎം സെല്‍ ഭരണം അവസാനിപ്പിക്കണം: കെഎംസിസി

റിയാദ്: കോഴിക്കോട് കോര്‍പറേഷനിലെ ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ പ്രവാസി കുടുംബങ്ങളില്‍ കെ എം സി സിയുടെ കാമ്പയിന്‍. അഴിമതിയും കെടുകാര്യസ്ഥതയും കേന്ദ്രമാക്കിയ കോഴിക്കോട് നഗരസഭയെ മോചപ്പിക്കാന്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ പ്രചാരണം ആരംഭിച്ചു.മാലിന്യ സംസ്‌കരണം, കുടിവെള്ള ക്ഷാമം എന്നിവക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നഗര പുരോഗതിക്കു മാസ്റ്റര്‍ പ്ലാനുമില്ല. കൗണ്‍സില്‍ യോഗത്തില്‍ കയ്യൂക്കും ഗുണ്ടാരാജുമാണ് സി പി എം സെല്‍ ഭരണം നടത്തുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് റിയാദ് കോഴിക്കോട് സിറ്റി കെ എം സി സി കമ്മിറ്റി തെരഞ്ഞെടുപ്പ്

Damam, gulf, Jeddah, Riyad

സൗദി വാണിജ്യ മന്ത്രാലയത്തിന് അറബ് എക്‌സലന്‍സ് അവാര്‍ഡ്

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ റിയാദ്: അറബ് ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് സൗദി വാണിജ്യ മന്ത്രാലയത്തിന് സമ്മാനിക്കും.അറബ് ലോകത്തെ അയ്യായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ച സേവനത്തിനാണ് അവാര്‍ഡ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. അറബ് ലോകത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ സേവനത്തിനുള്ള അവാര്‍ഡും വാണിജ്യ മന്ത്രാലയത്തിന് ലഭിച്ചു. ഉപഭോക്താവിന് 30 മിനിറ്റിനുള്ളില്‍ കമ്പനി സജ്ജീകരിക്കാന്‍ പ്രാപ്തമാക്കുന്ന ‘സെറ്റപ്പ് യുവര്‍ കമ്പനി’ സേവനത്തിനാണ് അംഗീകാരം. ഇതിനുപുറമെ മികച്ച സര്‍ക്കാര്‍ അതോറിറ്റിയായി സൗദി അറേബ്യന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്

Damam, gulf, Jeddah, Riyad

സര്‍ഗ സംവാദം സാര്‍ത്ഥകമാക്കി ‘ചില്ല’; ‘എന്റെ വായന’ 70 കടന്നു

റിയാദ്: ചില്ല സര്‍ഗ വേദി പ്രതിമാസ വായന 70 ലക്കം പിന്നിട്ടു. 2015ല്‍ ആരംഭിച്ച ‘എന്റെ വായന’യുടെ എഴുപതാമത് ലക്കം വെര്‍ച്വല്‍ ഒത്തുചേരലായി സംഘടിപ്പിച്ചു. കെ ആര്‍ മീരയുടെ നോവല്‍ ‘ഖബര്‍’ പ്രിയ സന്തോഷ് അവതരിപ്പിച്ചു. അഞ്ചു വര്‍ഷം മുടങ്ങാതെ എല്ലാ മാസവും ചില്ല പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ വെര്‍ച്വല്‍ പ്ലാറ്റുഫോമിലായിരുന്നു പരിപാടികള്‍. ലോക്‌ഡോണ്‍ കാലത്ത് പ്രതിവാര വെര്‍ച്വല്‍ സംവാദങ്ങളും നടന്നു. സാറാ ജോസഫ്, ബെന്യാമിന്‍, എസ് ഹരീഷ്,

Damam, gulf, Jeddah, Riyad

മൈത്രി ചികിത്സാ സഹായം കൈമാറി.

റിയാദ്: സാമൂഹിക ജീവകാരുണ്യ കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളി ചികിത്സാ ധനസഹായം കൈമാറി. നാലുമാസമായി ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന 9 വയസുള്ള മുഹമ്മദ് അല്‍ത്താഫിന്റെ മജ്ജ മാററി വെക്കല്‍ ശാസ്ത്രക്രിയക്കാണ് സഹായം കൈമാറിയത്. മൈത്രി അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച സഹായം പ്രസിഡന്റ് സക്കീര്‍ ഷാലിമാര്‍ ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ഖാന് കൈമാറി. ഷാലിമാര്‍ വില്ലയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സക്കീര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് മുനമ്പത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ മജീദ്, നാസര്‍ ലെയ്‌സ്, ഷാജഹാന്‍, ഫത്തഹുദ്ദീന്‍,

Damam, gulf, Jeddah, Riyad

റിയാദില്‍ ഓ ഐ സി സി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ്: മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തുന്ന കള്ളക്കടത്താണ് കേരളത്തില്‍ അരങ്ങേറുന്നതെന്ന് ഓ ഐ സി സി എറണാകുളം ജില്ലാ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ഭരണകൂട ഭീകരതയും അഴിമതിയും നിറഞ്ഞ ഭരണത്തില്‍ ജനം പൊറുതിമുട്ടി. ഐക്യ ജനാധിപത്യമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും വാര്‍ഡുകളിലെ വോട്ടുകള്‍ ഏകോപിപ്പിക്കണം. രാഷ്ട്രീയ കരുനീക്കങ്ങളെ ം കരുതിയിരിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുംബള പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം അറിയിച്ചു. വൈസ് പ്രസിഡണ്ട് ജാഫര്‍ഖാന്‍ ആമുഖ

Damam, gulf, Jeddah, Riyad

തൃത്താല മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ്: തൃത്താല മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥികളെ വിജയം സുനിശ്ചിതമാക്കി പ്രവാസ ലോകത്തെ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി തൃത്താല മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഇടതു ഭരണം ജീവിതം ദുസ്സഹമാക്കി. നിഷ്പക്ഷരായ ജനവിഭാഗത്തിന്റെ മുഴുവന്‍ പിന്തുണയും ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. -കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത ഉസ്മാനലി പാലത്തിങ്ങല്‍ പറഞ്ഞു. പ്രസിഡന്റ് ഹസ്സൈനാര്‍ അധ്യക്ഷത വഹിച്ചു. ഷാഫി ചേറ്റുപാറ മുഖ്യ പ്രഭാഷണം നടത്തി. ശുഹൈബ് പനങ്ങാങ്ങര, ഹനീഫ പട്ടാമ്പി, മുനീര്‍, ഷൊര്‍ണുര്‍, മുത്തുക്കുട്ടി

Scroll to Top