സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു
ദമ്മാം: ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ പോലീസ് അന്യായമായ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഏതെല്ലാം വാര്‍ത്തകള്‍ എങ്ങനെയൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടണം എന്ന ഭരണകൂട താല്‍പര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹഥ്‌റാസില്‍ വാര്‍ത്താശേഖരണത്തിനെത്തിയ സിദ്ദീഖ് കാപന്റെ അറസ്റ്റ്. നിയമസംരക്ഷണവും പൗരാവകാശങ്ങളും അനുവദിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ […]














