Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

gulf

Damam, gulf, Jeddah, Riyad

സേവന പ്രവര്‍ത്തനങ്ങള്‍ പ്രകടനപരതയാവരുത്: തെന്നല മൊയ്തീന്‍കുട്ടി

റിയാദ്: മലപ്പുറം ജില്ല കെഎംസിസി വെല്‍ഫെയര്‍ വിംഗ് വി-മീറ്റ്2020 വളണ്ടിയര്‍ സംഗമം നടന്നു. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ഇരുനൂറ് വളണ്ടിയര്‍ സുലൈ റാഹത്ത് വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തു. കെഎംസിസി ദേശീയ സെക്രട്ടേറിയേറ്റ് അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തെന്നല മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനം ഭൗതിക താല്‍പര്യങ്ങള്‍ക്കപ്പുറം ദൈവ പ്രീതിയും സമൂഹിക ഉത്തരവാദിത്തമാണ്. സേവന പ്രവര്‍ത്തനങ്ങള്‍ പ്രകടനപരതയായി മാറേണ്ടതില്ലെന്നും മൊയ്തീന്‍കുട്ടി തെന്നല […]

Damam, gulf, Jeddah, Riyad

രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരം: എം പി വിന്‍സന്റ്

റിയാദ്: ഒ ഐ സി സി തൃശൂര്‍ ജില്ലാ കമ്മറ്റി സമകാലീന രാഷ്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കെ പി സി സി തൃശൂര്‍. ജില്ലാ പ്രസിഡന്റ് എം പി വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തി. യൂപിയില്‍ അരങ്ങേറുന്നത് ഭരണകൂട ഭീകരതയാണ്. സ്ത്രീകള്‍ക്കെതിരെയുളള അക്രമം അപലപനുയമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയൂടെ നേതൃത്വത്തില്‍ രണ്ടാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നത്. ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ ഒന്നായി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി സൗദിയിലും

Damam, gulf, Jeddah, Riyad

അഞ്ച് റിയാലിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ സാമ പുറത്തിറക്കി

റിയാദ്: പുതിയ അഞ്ച് റിയാല്‍ നോട്ട് പുറത്തിറക്കിയതായി കേന്ദ്ര ബാങ്കായ സൗദി മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു. പെട്രോകെമിക്കല്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് നോട്ട് തയ്യാറാക്കിയിട്ടുളളത്. ദേശീയ കറന്‍സി വികസന പദ്ധതിയുടെ ആദ്യ പടിയാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ അഞ്ച് റിയാല്‍ നോട്ടെന്ന് സാമ അറിയിച്ചു. സുരക്ഷാ സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദവുമാണ് പുതിയ നോട്ടിന്റെ പ്രത്യേകത. വ്യത്യസ്ത താപനില, ഈര്‍പ്പം തുടങ്ങിയവയെ പ്രതിരോധിക്കാന്‍ നോട്ടിന് കഴിയും. മടക്കപ്പെടുമ്പോള്‍ കേടുപാടുകള്‍ ഉണ്ടാകില്ല. കൈമാറി പോകുന്ന നോട്ടുകളില്‍

Damam, gulf, Jeddah, Riyad

ജസാനില്‍ ഹൂതി മിസൈല്‍; ആളപായമില്ല

റിയാദ്: ജസാനില്‍ ഹൂതികള്‍ തൊടുത്ത മിസൈല്‍ പതിച്ച് നിര്‍ത്തിയിട്ട കാറിന് കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇന്ന് രാവിലെയാണ് തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജസാനില്‍ മിസൈല്‍ പതിച്ചത്. യമനില്‍ നിന്നു ഹൂത്തികളാണ് മിസൈല്‍ തൊടുത്തത്. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്താനാണ് ശ്രമിച്ചതെങ്കിലും ആളപായവും പരിക്കും ഇല്ല. മിസൈല്‍ അവശിഷ്ടം പതിച്ചാണ് കാറിന് കേട്പാട് സംഭവിച്ചതെന്നു സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹിയ അല്‍ ഗാംദി പറഞ്ഞു. യമനില്‍ നിന്നു ജസാനിലെ അല്‍

Damam, gulf, Jeddah, Riyad

ആശ്രിത ലെവി പിന്‍വലിക്കില്ലെന്ന് ധന മന്ത്രാലയം

റിയാദ്: വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രാലയം സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഫരീഹ് പറഞ്ഞു. ഒരംഗത്തിന് മാസം 400 റിയാലാണ് ലെവി ഈടാക്കുന്നത്. രാജ്യത്ത് വിദേശ തൊഴിലാളികളുടെ മക്കളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. ഇതു കുറച്ചുകൊണ്ടുവരുന്നതിനാണ് ആശ്രിത ലെവി ഏര്‍പ്പെടുത്തിയത്. രാജ്യത്തിന് ആവശ്യമില്ലാത്ത വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരണം. എന്നാല്‍ മാത്രമേ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുകയുളളൂ. ഇതാണ് ആശ്രിത ലെവി നടപ്പിലാക്കാന്‍ കാരണം. തൊഴിലാളികള്‍ക്കുളള ലെവി തൊഴിലുടമയും ആശ്രിതര്‍ക്കുളള ലെവി

Damam, gulf, Jeddah, Riyad

ബിനാമി സംരംഭം നടത്തിയ ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്

റിയാദ്: ബിനാമി സംരംഭം നടത്തിയ ഇന്ത്യക്കാരനെ നാടുകടത്താന്‍ റിയാദ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. സൗദിയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ക്ലീനിംഗ് മെറ്റീരിയല്‍ വിപണനം ചെയ്യുന്ന സ്ഥാപനം നടത്തിയിരുന്ന മുഹമ്മദ് ഇഖ്ബാല്‍ ബിനാമി സംരംഭമാണ് നടത്തുന്നതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. 20,000 റിയാല്‍ പിഴ അടക്കണം. ഇതിനു പുറമെ സകാത്ത്, നികുതി എന്നിവ അടക്കുകയും വേണം. ഇയാളെ സഹായിച്ച സ്വദേശി പൗരന്‍ അലി ബിന്‍ ഖലഫ് ബിന്‍ ഹമദ് അല്‍ദോസരിയും കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ഖര്‍ജ്, യാംബു ശാഖകളില്‍ മെഗാ 6 ഡെയ്‌സ് പ്രൊമോഷന്‍

അല്‍ ഖര്‍ജ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ അല്‍ ഖര്‍ജ്, യാംബു ശാഖകളില്‍ നടക്കുന്ന മെഗാ 6 ഡെയ്‌സ് പ്രൊമോഷന് ഉപഭോക്താക്കളുടെ സ്വീകാര്യത ഏറുന്നു. സെപതംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 5 വരെ പ്രത്യേക ഓഫറില്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നത്. അല്‍ ഖര്‍ജ് സുലൈമാനിയ കിംഗ് സൗദ് റോഡിലുളള സിറ്റി ഫ്‌ളവര്‍ സ്‌റ്റോറില്‍ നടന്ന പ്രൊമോഷന്റെ ഉദ്ഘാടനത്തില്‍ സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. മുഹമ്മദലി പാങ്ങ് (കെ.എം.സി.സി), ഡോ. നാസര്‍

Damam, gulf, Jeddah, Riyad

ദുരിതപര്‍വ്വത്തിന് മോചനം: അരുണ്‍ രാജും അനീഷും നാടണഞ്ഞു

വാദി ദവാസിര്‍: ഒന്നര വര്‍ഷത്തെ ദുരിത പര്‍വ്വത്തിനൊടുവില്‍ മലയാളികള്‍ നാടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലേക്കു മടങ്ങാന്‍ അവസരം ഒരുങ്ങിയത്. തിരുവനന്തപുരം കാട്ടാക്കട അരുണ്‍ രാജ്, കൊല്ലം കൊട്ടാരക്കര അനീഷ് എന്നിവരാണ് മടങ്ങിയത്. റിക്രൂടിംഗ് ഏജന്‍സിക്കു വന്‍തുക നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്. കുടിവെള്ള വിതരണ കമ്പനിയിലായിരുന്നു ജോലി. ഇവര്‍ക്കു ഇഖാമയും വര്‍ക് പെര്‍മിറ്റും നേടിയിരുന്നില്ല. തുടങ്ങത്തില്‍ ശമ്പളം ലഭിച്ചിരുന്നു. ഒന്നര വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ താമസസ്ഥലത്ത് ദുരിതത്തിലായിരുന്നു. തൊഴിലുടമയില്‍ നിന്നു സഹായം ലഭിക്കാതായതോടെ ദൈനംദിന

Damam, gulf, Jeddah, Riyad

പത്മശ്രീ അഡ്വ. സി കെ മേനോന്‍ അനുസ്മരണം

റിയാദ്: തൃശൂര്‍ ജില്ല സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായിരുന്ന പത്മശ്രീ സി. കെ മേനോന്‍ അനുസ്മരണം നടത്തി. തൃശൂര്‍ ജില്ല സൗഹൃദവേദി സൗദി ഘടകം വിര്‍ച്വല്‍ മീറ്റിംഗിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് ധനഞ്ജയ കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ജീവകാരുണ്ണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്നു സി.കെ. മേനോന്‍ എന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ കൊലക്കയര്‍ കാത്തുകഴിഞ്ഞ നാല് മനുഷ്യരെ ദിയാ ധനം നല്‍കി ജീവിതത്തിലേക്ക് തിരിച്ചു

Damam, gulf, Jeddah, Riyad

‘മനസ്സില്‍ എന്നും ബാപ്പുജി’ പി എം എഫ് ഗാന്ധി ജയന്തി ആഘോഷിച്ചു

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു. ‘മനസ്സില്‍ എന്നും ബാപ്പുജി’ എന്ന പ്രമേയത്തിലായിരുന്നു ആഘോഷം. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ചീഫ് കോഡിനേറ്റര്‍ ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് മൈമൂന അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. സലിം കളക്കര, ഗഫൂര്‍ കൊയിലാണ്ടി, അഹമ്മദ് കബീര്‍, സുബൈര്‍ ആലുവ, ഷഫീഖ് പാറയില്‍, ഡോമെനിക്ക് സാരിയോ, കെ. ജെ

Damam, gulf, Jeddah, Riyad

പുരോഗമന സഖ്യം പീഡിതര്‍ക്ക് പ്രതീക്ഷ നല്‍കും: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് (പുരോഗമന ജനാധിപത്യ സഖ്യം) പീഡിത ജന വിഭാഗത്തിന്റെ പ്രതീക്ഷയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൗണ്‍ ബ്രാഞ്ച് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചു. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ശക്തമായ പ്രതിപക്ഷ പ്രതിരോധം തീര്‍ക്കാന്‍ യുപിഎയില്‍ നിന്നു കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ബഹുഭൂരിഭാഗം ജനങ്ങളുടെ ഉപജീവനമായ കാര്‍ഷിക മേഖല പോലും കുത്തകകള്‍ക്ക് കൈമാറുകയാണ്. ഈ

Damam, gulf, Jeddah, Riyad

ഭാരതത്തിന്റെ പൈതൃകവും പ്രതാപവും തിരിച്ചു പിടിക്കണം: സി ആര്‍ മഹേഷ്

റിയാദ്: ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. ഭാരതത്തിന്റെ പൈതൃകവും പ്രതാപവും തിരിച്ചു പിടിക്കാന്‍ ഗാന്ധിയിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നു അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് സമകാലിക പ്രസക്തിയേറിവരുകയാണ്. ഗാന്ധിഘാതകന്‍ ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ രാജ്യം ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹര്‍ത്താസ് സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഇന്ത്യ വലിയ അപകടത്തിലാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കണം. ഇതിനുളള

Damam, gulf, Jeddah

യമനില്‍ കൊവിഡ് പ്രതിരോധത്തിന് സൗദി സഹായം

റിയാദ്: യമനില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയുടെ സഹായം. ഇതിന്റെ ഭാഗമായി പി സി ആര്‍ പരിശോധനക്കുളള ഉപകരണങ്ങള്‍ യമന്‍ ആരോഗ്യ മന്ത്രാലയത്തിന് നല്‍കി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ റിയാദ് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ അഞ്ച് പിസിആര്‍ ഉപകരണങ്ങള്‍ കൈമാറി. യമന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ പരിചരണ പദ്ധതിക്കാണ് ഉപകരണം വിതരണം ചെയ്തതെന്ന് റിലീഫ് സെന്റര്‍ അറിയിച്ചു. യമനിലെ മാരിബ്, അല്‍മഹ്‌റ, ഷബ്‌വ, സൊകോത്ര, അല്‍വാദിയ ഗവര്‍ണറേറ്റുകളില്‍

gulf

റിയാദ് എംബസിയില്‍ ഗാന്ധിജയന്തി ആഘോഷം

റിയാദ്: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ഡി ബി ഭാടിയുടെ നേതൃത്വത്തില്‍ എംബസി അംങ്കണത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഗാന്ധിജയന്തി സന്ദേശം നല്‍കി. അന്താരാഷ്ട്ര അഹിംസാ ദിനമാണ് ഗാന്ധി ജയന്തി. സമാധാനത്തിന്റെ സന്ദേശമാണിതെന്നും അദ്ദേഹംപറഞ്ഞു. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ ഡോ. ശോഭനാ രാധാകൃഷ്ണ ഗാന്ധിയന്‍ ദര്‍ശനം അവതരിപ്പിച്ചു ശ്രീവ്യാസ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ എച്

Scroll to Top