Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

gulf

Damam, gulf, Jeddah, Riyad

വ്യാജ എസ് എം എസ് സന്ദേശം; ബാങ്ക് തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍

റിയാദ്: ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് വ്യാജ എസ്എംഎസ് സന്ദേശം അയച്ച് പണം തട്ടുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. അഞ്ച് പാക് പൗരന്‍മാരെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കിര്‍ദിസ് അറിയിച്ചു. അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വന്‍കിട വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വിലപിടിപ്പുളള സമ്മാനത്തിന് അര്‍ഹരായി എന്ന സന്ദേശം അയച്ചും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം ഒടിപി […]

Damam, gulf, Jeddah, Riyad

കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ രണ്ടു മാസം സാവകാശം

റിയാദ്: ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് രണ്ടു മാസത്തിനകം പുതുക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. നിശ്ചിത സമയ പരിധിക്കകം ലൈസന്‍സ് പുതുക്കാത്തവര്‍ വര്‍ഷം 100 റിയാല്‍ അടക്കണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ പുതുക്കുന്നതിന് രണ്ടുമാസം സാവകാശം ലഭിക്കും. അതിന് ശേഷം പുതുക്കുന്നവര്‍ പിഴ അടക്കണം. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുളള പിഴ തവണകളായി അടയ്ക്കാന്‍ അനുമതിയില്ല. എന്നാല്‍ വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്കു ചുമത്തിയ പിഴ ഓരോന്നായി അടക്കാന്‍ കഴിയുമെന്നും

Damam, gulf, Jeddah, Riyad

75 ശതമാനം സ്വദേശിവത്ക്കരണം; ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിലെ സുപ്രധാന തസ്തികകളില്‍ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കണമെന്ന ആവശ്യം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച നടക്കുന്ന കൗണ്‍സില്‍ സമ്മേളനത്തിന്റെ അജണ്ടയില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ശൂറാ കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഗാസി ബിന്‍ സഖര്‍, അബ്ദുല്ല അല്‍ഖാലിദി, ഡോ. ഫൈസല്‍ ആല്‍ഫാദില്‍ എന്നിവരാണ് 75 ശതമാനം സംവരണം ആവശ്യമാണെന്ന് ആവശ്യപ്പെടുന്നത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം വോട്ടെടുപ്പ് നടക്കും. ഭൂരിപക്ഷത്തോടെ ശൂറയുടെ അംഗീകാരം നേടിയാല്‍ തൊഴില്‍ നിയമത്തിലെ 26ാം

Damam, gulf, Jeddah, Riyad

യാത്രാ നിയന്ത്രണം പിന്‍വലിക്കുന്നു; സൗദിയിലേക്ക് മടങ്ങാന്‍ അവസരം

റിയാദ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നടപ്പിലാക്കിയ യാത്രാ നിയന്ത്രണം സൗദി അറേബ്യ പിന്‍വലിക്കുന്നു. അടുത്തവര്‍ഷം ജനുവരി 1 മുതല്‍ കര, നാവിക, വ്യോമ പാതകള്‍ പൂര്‍ണമായി തുറക്കും. സെപ്തംബര്‍ 15 രാവിലെ 6 മുതല്‍ ഭാഗികമായി സൗദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍ക്കു വിധേയമായി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ അനുമതി നല്‍കും. ഇതുപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിവിലിയന്‍മാര്‍, മിലിട്ടറി, ഔദ്യോഗിക ചുമതലയുളളവര്‍, നയതന്ത്ര മിഷനുകളിലെ ഉദ്യോഗസ്ഥര്‍, പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളിലെ

azhchavatam, Damam, gulf, Jeddah, Riyad

കേരളത്തിലേക്ക് സെപ്തംബര്‍ 14 മുതല്‍ വിമാന സര്‍വീസ്

നസ്‌റുദ്ദീന്‍ വി ജെ കൊവിഡ് പ്രതിസന്ധിയില്‍ നിന്നു പൂര്‍ണമയും മുക്തി നേടാന്‍ ലോകത്തിന് കഴിഞ്ഞിട്ടില്ല. ജി സി സി രാജ്യങ്ങളില്‍ വിസയുളള ആയിരങ്ങള്‍ രാജ്യത്തിന് പുറത്തുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന് നിശ്ചയമില്ല. വിമാന സര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന ചര്‍ച്ച കഴിഞ്ഞ ഏതാനും ദിവസങ്ങളായി സജീവമാണ്. ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാനുളള ഒരുക്കത്തിലാണ്. സദി അറേബ്യ വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്ക് പ്രത്യേക

Damam, gulf, Jeddah, Riyad

ഇറാന്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം

റിയാദ്: പശ്ചിമേഷ്യയില്‍ ഇറാന്‍ അപകടകരമായ ഭീഷണി സൃഷ്ടിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിക്കുകയാണ്. യമനില്‍ ഹൂതികള്‍ക്ക് സഹായം നല്‍കി അറബ് മേഖലയെ ഭീഷണിപ്പെടുത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. അറബ് രാഷ്ട്രങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ് ഇറാന്‍ നടപടി. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇറാന്‍ ഇടപെടലുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ശത്രുതാപരമായ നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളില്‍ നാശം വിതക്കാനും ഛിദ്രത വളര്‍ത്താനും ഇറാന്‍

Damam, gulf, Jeddah, Riyad

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍; ജാഗ്രതവേണമെന്ന് എസ്എഫ്ഡിഎ

റിയാദ്: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വ്യാപകമായി വിതരണം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. ആറു മാസത്തിനിടെ 40 ദശലക്ഷം പാക്കറ്റ് വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായും സൗദി ഡ്രഗ് ആന്റ് ഫുട് അതോറിറ്റി (എസ്എഫ്ഡിഎ) അറിയിച്ചു. അനധികൃതമായി വിപണിയിലെത്തിക്കുന്ന വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 ദശലക്ഷം പാക്കറ്റ് വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സൗദി

Damam, gulf, Jeddah, Riyad

മത്സരങ്ങളില്‍ ഞെരിഞ്ഞമരുന്ന ചെറുകിട വ്യാപാരം

അബ്ദുള്‍കലാം ആലംകോട്, ദുബായ് ഭക്ഷ്യോത്പാദനവും വിതരണവും ലോകത്ത് സുപ്രധാന വ്യവസായങ്ങളിലൊന്നാണ്. ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവ ഉത്പ്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന നസ്‌ലേ, പെപ്‌സി എന്നിവ ലോകത്ത് ഏറ്റവും വലിയ കമ്പനികളാണ്. വിപണിയില്‍ കടുത്ത മത്സരമാണ് ഈ മേഖലയിലുളള കമ്പനികള്‍ തമ്മിലുളളത്. ഇവരോടൊപ്പം ആഗോള തലത്തില്‍ വന്‍കിട വിതരണ ശൃംഖലകളും വിപണിയില്‍ സ്വാധീനം നേടുകയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ഫുഡ് സ്റ്റഫ് വിപണിയിലെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പറയാതിരിക്കാന്‍ കഴിയില്ല.

Damam, gulf, Jeddah, Riyad

സൗദി സമ്പദ്ഘടന വളര്‍ച്ചയില്‍; ഐഎംഎഫ് പ്രവചനം തെറ്റ്

റിയാദ്: സൗദി സമ്പദ്ഘടന മാന്ദ്യം നേരിടുമെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം തെറ്റാണെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. നടപ്പു വര്‍ഷം മികച്ച സമ്പദ് ഘടനയിലേക്ക് രാജ്യം കടക്കും. സൗദി സമ്പദ്ഘടന 6.8 ശതമാനം വരെ ഇടിയുമെന്ന അന്താരാഷ്ട്ര നാണയ നിധി പ്രതിനിധിയുടെ പരാമര്‍ശം യാഥാര്‍ത്ഥ്യങ്ങളോട് പൊതുത്തപ്പെടുന്നതല്ലെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ലോക എക്‌ണോമിക് ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിനെ ശക്തമായി നേരിടാന്‍ രാജ്യത്തിനു കഴിഞ്ഞു. നിലവില്‍ സമ്പദ് ഘടന

Damam, gulf, Jeddah, Riyad

‘അലിവി’ന്റെ കനിവ് നാളെ നാടിന് സമര്‍പ്പിക്കും

റിയാദ്: അലിവ് ചാരിറ്റി സെല്‍ റിയാദ് ചാപ്റ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഫിസിയോ തെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ സെപ്തംബര്‍ 12ന് നാടിനു സമര്‍പ്പിക്കും. മലപ്പുറം വേങ്ങര ചേറ്റിപ്പുറമാടിയിലാണ് അത്യാധുനിക സൗകര്യമുളള മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രാവിലെ 9.30ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യാതിഥിയായിരിക്കും. അലിവ് പ്രസിഡന്റ് സയ്യിദ് മുനവറലി തങ്ങള്‍ മധ്യക്ഷത വഹിക്കും. എം എല്‍ എ അഡ്വ.

Damam, gulf, Jeddah, Riyad

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍

റിയാദ്: സൗദി അറേബ്യയിലെ ഭക്ഷ്യ വിതരണ, സംസ്‌കരണ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി. ഇതിനായി അറേബ്യന്‍ അഗ്രികള്‍ചറന്‍ സര്‍വീസ് കമ്പനി(അറാസ്‌കോ)യുമായി കരാര്‍ ഒപ്പുവെച്ചു. ഭക്ഷ്യ ഉത്പ്പാദനം, മൂല്യവര്‍ധിത ക്ഷീര ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനാണ് ശ്രമം. ഉല്‍പ്പാദനത്തിലും വിതരണത്തിലും പരിശീലനം നല്‍കുന്നതിന് പൊളി ടെക്‌നിക്കും അറേബ്യന്‍ അഗ്രികള്‍ചറല്‍ സര്‍വീസ് കമ്പനിയും സഹകരണ കരാര്‍ ഒപ്പുവെച്ചു. തൊഴിലന്വേഷകര്‍ക്ക് പരിശീലനം, പ്രായോഗിക മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ നല്‍കുന്നതിനാണ് കരാര്‍. പൊളി ടെക്‌നിക്ക് എക്‌സിക്യൂട്ടീവ്

Damam, gulf, Jeddah, Riyad

അബശിര്‍ സേവനം പ്രയോജനപ്പെടുത്തിയത് 1.7 കോടി ജനങ്ങള്‍

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു. 1.7 കോടി ഉപഭോക്താക്കള്‍ അബ്ശിര്‍ സേവനം പ്രയോജനപ്പെടുത്തി. രാജ്യത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമാണ് അബ്ശിര്‍. ഇതുവഴി 200 ഓണ്‍ലൈന്‍ സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുളളത്. പാസ്‌പോര്‍ട് ഡയറക്ടറേറ്റ്, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുളള സേവനങ്ങള്‍ക്ക് അബ്ശിര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സേവനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. പാസ്‌പോര്‍ട്ടു പുതുക്കുക, വിദേശികളുടെ താമസാനുമതിരേഖയായ ഇഖാമ

Damam, gulf, Jeddah, Riyad

സല്‍മാന്‍ രാജാവും നരേന്ദ്ര മോദിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ജി20 രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇരു നേതാക്കളും വിശകലനം ചെയ്തു. ഈ വര്‍ഷം നവംബറില്‍ ജി20 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി റിയാദില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി20 അധ്യക്ഷ പദവിലയിലുളള സൗദി അറേബ്യ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉണ്ടായ പ്രത്യാഘാതം കുറക്കുന്നതിനു അംഗ രാജ്യങ്ങളുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാര്യ7ങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സല്‍മാന്‍ രാജാവും ചര്‍ച്ച നടത്തി. ആഗോള

Damam, gulf, Jeddah, Riyad

ഷിഫ സനയ്യ കെഎംസിസി പ്രവര്‍ത്തക സംഗമം

റിയാദ്: കെ എം സി സി ഷിഫാ സനയ്യ ഏരിയ കമ്മിറ്റി പ്രവര്‍ത്തക സംഗമം നടത്തി. മദാര്‍ ഇസ്തിറാഹയില്‍ നടന്ന കണ്‍വെന്‍ഷന്‍ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുട്ടി തെന്നല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഫൈസല്‍ മുണ്ടക്കോട് അധ്യക്ഷത വഹിച്ചു. ചന്ദ്രിക പ്രചാരണ ക്യാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുവാനും അംഗത്വ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എട്ടരപ്പതിറ്റാണ്ട് പിന്നിട്ട ചന്ദ്രികയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച സത്താര്‍ താമരത്ത് അഭിപ്രായപ്പെട്ടു. ഇല്ലായ്മകളുടെ കാലത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക്

Scroll to Top