ഓണ്‍ലൈന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം മടക്കി ലഭിക്കുമെന്ന് സൗദിയ
റിയാദ്: ഓണ്‍ലൈനില്‍ വാങ്ങുന്ന എയര്‍ ടിക്കറ്റുകള്‍ റദ്ദാക്കിയാലും പണം മടക്കി ലഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്. ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുന്ന ടിക്കറ്റുകളുടെ പണം മടക്കി ലഭിക്കുന്നതിന് 45 ദിവസം വരെ കാലതാമസം നേരിടുമെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. അതേസമയം, സൗദി പേയ്‌മെന്റ് നെറ്റ്‌വര്‍ക്കായ സദാദ് വഴി പണമടച്ച് ടിക്കറ്റ് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് റദ്ദാക്കിയ ടിക്കറ്റിന്റെ പണം മൂന്നു ദിവസത്തിനകം ലഭിക്കും. ഇതിന് പരമാവധി നിശ്ചയിച്ചിട്ടുളള സമയ പരിധി മൂന്ന് ആഴ്ചയാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണമടച്ചവര്‍ക്ക് ടിക്കറ്റ് […]











