കൊവിഡ്: മുതിര്‍ന്ന ടൂറിസ്റ്റ് ഗൈഡ് സയീദ് ജംആന്‍ മരിച്ചു
റിയാദ്: സൗദിയിലെ മുതിര്‍ന്ന ടൂറിസ്റ്റ് ഗൈഡും ദ്വിഭാഷിയുമായ സയീദ് ജംആന്‍ (90) കൊവിഡ് ബാധിച്ച് മരിച്ചു. ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ഇംഗ്‌ളീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി ഉള്‍പ്പെടെ നാലു ഭാഷകള്‍ കൈകാര്യം ചെയ്യാനുളള കഴിവാണ് അദ്ദേഹത്തെ വിനോദ സഞ്ചാര മേഖലയില്‍ ശ്രദ്ധേയനാക്കിയത്.നജ്‌റാന്‍ കേന്ദ്രീകരിച്ചാണ് ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചിരുന്നത്. വിദേശികളായ വിനോദ സഞ്ചാരികളെ രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്നതില്‍ ഭാഷാ സ്വാധീനം സഹാായിച്ചു. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ പ്രിന്‍സ് സുല്‍ത്താന്‍ […]














