മലയാളി സ്റ്റാഫ് നഴ്‌സ് ഉനൈസയില്‍ മരിച്ചു
മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. ഉനൈസ കിംഗ് സൗദ് ആശുപത്രി സ്റ്റാഫ് നേഴ്‌സ് ചങ്ങനാശ്ശേരി കുമരന്‍കേരി ചക്കുകുളം വീട്ടില്‍ ലിന്റു ലിസാ ജോര്‍ജ്ജ് (31) ആണ് മരിച്ചത്. ജൂലൈ 28 പുലര്‍ച്ചെ 3.45ന് ആരയിരുന്നു മരണം. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയില്‍ മെയില്‍ നഴ്‌സ് ആണ്. 2015 മുതല്‍ കിംഗ് സൗദ് ആശുപത്രിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. […]











