Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

gulf

Damam, gulf, Jeddah, Riyad

മദീന യൂനിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങി

മദീന: ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 206 വിദ്യാര്‍ത്ഥികളെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ ഇവര്‍ ഹോസ്റ്റലില്‍ തുടരുന്നതിനിടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. മലയാളികള്‍ ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ മദീനയില്‍ നിന്ന് ദല്‍ഹിയിലെത്തി. സൗദി എയര്‍ലൈന്‍സിലാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. കഴിഞ്ഞ മാസം അല്‍ കസിം സര്‍വകലാശാലയില്‍ പഠിക്കുന്ന 562 വിദേശി വിദ്യാര്‍ത്ഥികളെ മടങ്ങി അയയ്യിരുന്നു. 56 […]

Damam, gulf, Jeddah, Riyad

ചാക്കോ ജോണിന് നവയുഗം യാത്രയയപ്പ്

ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി അംഗവും അമാമ്ര യൂണിറ്റ് കമ്മിറ്റി രക്ഷാധികാരിയുമായ ചാക്കോ ജോണിന് യാത്രയയപ്പ് നല്‍കി. മേഖല കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം, ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നിസ്സാം കൊല്ലം, ശ്രീലാല്‍, മിനി ഷാജി എന്നിവര്‍ പ്രസംസിച്ചു. ചാക്കോ ജോണിനുള്ള ദമ്മാം മേഖലയുടെ ഉപഹാരം പ്രസിഡന്റ് ഗോപ കുമാറും, അമാമ്ര യൂണിറ്റിന്റെ

Damam, gulf, Jeddah, Riyad

ഐഎഎസുകാര്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നില്ല: കണ്ണന്താനം

റിയാദ്: ഐഎഎസുകാര്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതില്‍ പിന്നോട്ട് പോയതായി സംശയിക്കുന്നുവെന്ന മുന്‍ കേന്ദ്രസഹമന്ത്രിയും എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പാര്‍ട്ടി ഓഫീസില്‍ പോകുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഐഎഎസുകാരുടെ നട്ടെല്ലിന് എന്തു പറ്റിയെന്ന സംശയം ഉയരുകയാണ്. ഗ്ലോബല്‍ മലയാളി മീഡിയ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ വോട്ട് ചെയ്തവരാണ് രാജാക്കന്മാര്‍. ജനസമ്പര്‍ക്കത്തിന്റെ ആശയം കൊണ്ടുവന്നത് 80 വയസുള്ള ഒരു അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രവര്‍ത്തിക്കുന്നവരാകണം ജനപ്രതിനിധികള്‍. രാഷ്ട്രീയപ്രവര്‍ത്തകരുടെ ആശയങ്ങള്‍

Damam, gulf, Jeddah, Riyad

‘മനുഷ്യ കടത്തിനെതിരെ ഒരുമിച്ചു പോരാടാം’ കാമ്പയിന്‍

റിയാദ്: മനുഷ്യ കടത്തിനെതിരെ സൗദി അറേബ്യയില്‍ കാമ്പയിന്‍ ആരംഭിച്ചു. ജൂലൈ 30 ലോക മനുഷ്യ കടത്തു വിരുദ്ധ ദിനമാണ്. ഇതിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തിലാണ് കാമ്പയിന്‍. മനുഷ്യ കടത്തിനെതിരെ ഒരുമിച്ചു പോരാടാം എന്ന പ്രമേയത്തിലാണ് കാമ്പയിന്‍ ആരംഭിച്ചതെന്ന് പ്രസിഡന്റ് ഡോ. അവദ് അല്‍ അവദ് പറഞ്ഞു. മനുഷ്യ കടത്തു ലോകത്തെ പ്രധാന കുറ്റകൃത്യങ്ങളിലൊന്നാണ്. ഇത് മനുഷ്യാവകാശ ലംഘനവുമാണ്. ഇത്തരം ഗുരുതരമായ കുറ്റകൃത്യം ഇല്ലാതാക്കാന്‍ പൊതു സമൂഹത്തിന്റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും

Damam, gulf, Jeddah, Riyad

രാകേഷിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ കുഞ്ഞിമംഗലം തെക്കേവീട് രാകേഷിന്റെ(35) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. റിയാദ് പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തക സമിതി അംഗമായിരുന്നു. വന്ദേ ഭാരത് മിഷന്‍ ഫ്‌ളൈറ്റില്‍ നാട്ടിലെത്താന്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിതിനിടെയാണ് രാകേഷിന്റെ വിയോഗം. പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തകരുടെ ശ്രമഫലമായി രാകേഷിന്റെ സ്‌പോണ്‍സറില്‍ നിന്ന് ആനുകൂല്യം കുടുംബത്തിന് എത്തിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും കമ്പനി വഹിച്ചു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും സഹായങ്ങള്‍ക്കും സനൂപ്കുമാര്‍, സതീശന്‍, ഉണ്ണിക്കുട്ടന്‍, രാഗേഷ് കണ്ണൂര്‍, മുകേഷ് കണ്ണൂര്‍,

Damam, gulf, Jeddah, Riyad

മലയാളി സ്റ്റാഫ് നഴ്‌സ് ഉനൈസയില്‍ മരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. ഉനൈസ കിംഗ് സൗദ് ആശുപത്രി സ്റ്റാഫ് നേഴ്‌സ് ചങ്ങനാശ്ശേരി കുമരന്‍കേരി ചക്കുകുളം വീട്ടില്‍ ലിന്റു ലിസാ ജോര്‍ജ്ജ് (31) ആണ് മരിച്ചത്. ജൂലൈ 28 പുലര്‍ച്ചെ 3.45ന് ആരയിരുന്നു മരണം. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയില്‍ മെയില്‍ നഴ്‌സ് ആണ്. 2015 മുതല്‍ കിംഗ് സൗദ് ആശുപത്രിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.

Damam, gulf, Jeddah, Riyad

വന്ദേഭാരത് അഞ്ചാം ഘട്ടം; കേരളത്തിലേക്ക് 10 സര്‍വീസുകള്‍

റിയാദ്: വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ട വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ആഗസ്ത് ഒന്നു മുതല്‍ 12 വരെയുളള സര്‍വീസുകളുടെ വിവരം റിയാദ് ഇന്ത്യന്‍ എംബസിയാണ് പുറത്തുവിട്ടത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ 16 സര്‍വീസുകള്‍ നടത്തും. കൂടുതല്‍ സര്‍വീസുകളുടെ വിവരം വരും ദിവസങ്ങളില്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്കുളള 10 സര്‍വീസുകളില്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ അഞ്ചും ജിദ്ദ-കോഴിക്കോട് സെക്ടറില്‍ മൂന്നും സര്‍വീസുകള്‍ നടത്തും. റിയാദില്‍ നിന്നു കൊച്ചി, കോഴിക്കോട് സെക്ടറിലേക്ക്

Damam, gulf, Jeddah, Riyad

സിനിമാ വ്യവസായം പ്രോത്സാഹിപ്പിക്കും; സൗദി ഫിലിം അതോറിറ്റി

റിയാദ്: സൗദി ഫിലിം അതോറിറ്റി പുതിയ ഡയറക്ടര്‍മാരെ നിയമിച്ച് പുനസംഘടിപ്പിച്ചു. ചലചിത്ര വ്യവസായം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഡയറക്ടര്‍ ബോര്‍ഡിന് രൂപം നല്‍കിയത്. സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ ചെയര്‍മാനും സഹമന്ത്രി ഹമീദ് ബിന്‍ മുഹമ്മദ് ഫായിസ് വൈസ് ചെയര്‍മാനുമായ ഡയറക്ടര്‍ ബോര്‍ഡാണ് രൂപീകരിച്ചത്. രാജ്യത്തെ പ്രഥമ വനിതാ സംവിധായക ഹൈഫ ബിന്ത് അബ്ദുള്‍റഹ്മാന്‍ അല്‍ മന്‍സൂര്‍, മൊഹിയുദ്ദീന്‍ ബിന്‍ സാലിഹ് കമല്‍, അമണ്ട നെവില്‍, മുഹമ്മദ് ബിന്‍ യൂസഫ് അല്‍

Damam, gulf, Jeddah, Riyad

മയക്കുമരുന്ന് കടത്ത്; ഒരു മാസത്തിനിടെ 196 കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരു മാസത്തിനിടെ 196 കളളക്കടത്തു സംഘങ്ങളെ പിടികൂടിയതായി അതിര്‍ത്തി സുരക്ഷാ സേന. ഹഷീഷ് ഉള്‍പ്പെടെയുളള മയക്കു മരുന്നുകള്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തതായും സുരക്ഷാ സേന വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളായ ജസാന്‍, നജ്‌റാന്‍, അസീര്‍, തബൂക് എന്നീ നഗരങ്ങളിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 937 കിലോ ഹഷീഷ്, 19 ടണ്‍ ഉത്തേജക സസ്യമായ ഖാത്ത്, 6.4 ലക്ഷം കാപ്‌സ്യൂളുകകള്‍, 6.8 ടണ്‍ കറുപ്പ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് അതിര്‍ത്തി രക്ഷാ സേനാ

Damam, gulf, Jeddah, Riyad

പരിശീലനത്തിനിടെ അപകടം; സൗദി പാരഗ്ലൈഡര്‍ മരിച്ചു

തായിഫ്: കായിക പരിശീലനത്തിനിടെ സൗദിയിലെ പാരച്യൂട് വിദഗ്ദന്‍ അപകടത്തില്‍ മരിച്ചു. പാരാഗ്ലൈഡറും പരിശീലകനുമായ അമിന്‍ മുത്തൈര്‍ അല്‍സുഫ്‌യാനിയാണ് മരിച്ചത്. അല്‍ ഹദ പര്‍വതത്തിന്റെ മുകളില്‍ നിന്ന് പറന്നിറങ്ങാനുളള ശ്രമത്തിനിടെ മോശം കാലാവസ്തയെ തുടന്ന് പാരച്യൂട് നിലംപതിച്ചാണ് അപകടം. ശക്തമായ കാറ്റില്‍ പാരച്യൂട്ടിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. സുരക്ഷിത മേഖലയില്‍ നിന്ന് വിദൂര പ്രദേശത്താണ് പാരച്യൂട് നിലംപതിച്ചത്. പാരച്യൂട് അപ്രത്യക്ഷമായതോടെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികളും സുരക്ഷാ സേനയും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്ക്

Damam, gulf, Jeddah, Riyad

ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ ദാനം ദേശീയ കാമ്പയിന്‍

റിയാദ്: സൗദിയില്‍ കൊവിഡ് ചികിത്സക്കും ഗവേഷണത്തിനും രോഗമുക്തി നേടിയവരുടെ പ്ലാസ്മ ശേഖരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്റെ ഉദ്ഘാടനം കൊവിഡ് ചികിത്സ നടത്തുന്ന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടന്നു. ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരും പൊതുജനങ്ങളും പ്ലാസ്മ ദാനം ചെയ്യാന്‍ ആശുപത്രിയിലെത്തിയിരുന്നു. ആഗസ്റ്റ് 25 വരെ കാമ്പയിന്‍ തുടരും. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പ്ലാസ്മ ദാനം സംഘടിപ്പിക്കുന്നത്. കൊവിഡ് മുക്തരായതിന് ശേഷം

gulf

സന്നദ്ധ പ്രവര്‍ത്തകരെ കെ എം സി സി ആദരിച്ചു

റിയാദ്: കൊവിഡ് ബാധിതരെ പരിചരിച്ച കെ എം സി സി വളന്റിയര്‍മാരെ ആദരിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈറസ് ബാധിതരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സന്നദ്ധ സേവനനം നടത്തിയ വളന്റിയര്‍മാരെയുമാണ് അനുമോദിച്ചത്. കൊവിഡിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വന്നവര്‍ പ്രവാസ ലോകത്ത് ഏറ്റവും വലിയ സാമൂഹിക ഉത്തര വാദിത്തമാണ് നിര്‍വഹിക്കുന്നതെന്ന് അനുമോദന യോഗം ഉദ്ഘാടനം ചെയ്ത കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ്

Damam, gulf, Jeddah, Riyad

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: അല്‍ ഖസീമിലെ ഐനുല്‍ ജുവയ്ക്കടുത്ത് വാഹനാപകടത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി തോമസ് സക്കറിയ (46) ആണ് മരിച്ചത്. ഭാര്യയെ ജോലിസ്ഥലത്തുനിന്ന് കൊണ്ടുവരുന്ന വഴി ഗുസൈബ റോഡില്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. എനുല്‍ ജുവ സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിസാര പരിക്കേറ്റ ഭാര്യ സാന്റി ജോസഫിനെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വീട്ടിലെത്തിച്ചു. തോമസ് സക്കറിയ അല്‍ വതനിയ പൗള്‍ട്രി കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായിരുന്നു. മൃതദേഹം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Damam, gulf, Jeddah, Riyad

കെ എം സി സി സഹായം; ഖാലിദ് നാടണഞ്ഞു

റിയാദ്: ദുര്‍മ നഗരസഭയില്‍ 20 വര്‍ഷം ജോലിചെയ്തിരുന്ന തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഖാലിദ് കെ എം സി സി യുടെ സഹായത്തൂടെ നാടണഞ്ഞു. അസുഖത്തെ തുടര്‍ന്ന് റിയാദ് ശുമേസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദുര്‍മ കെഎംസിസി ജനറല്‍ സെക്രട്ടറി മാനു എടപ്പലത്തിന്റെ നേതൃത്വത്തിലാണ് നാട്ടിലേക്ക് മടങ്ങാനുളള സൗകര്യം ഒരുക്കിയത്. കെ എം സി സി നേതാക്കളായ ആബിദ് കോട്ടക്കല്‍ (മുസാമിയ), സി പി മുസ്തഫ (റിയാദ്), ബാവ കോഡൂര്‍, പി മുഹമ്മദ്, എ വാപ്പു, ഷൗക്കത് എന്നിവരും സഹായവുമായി

Scroll to Top