Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

gulf

Damam, gulf, Jeddah, Riyad

മിനറല്‍ വാട്ടര്‍ കയറ്റി അയക്കാന്‍ അനുമതി

റിയാദ്: മിനറല്‍ വാട്ടര്‍ കയറ്റുമതി ചെയ്യാന്‍ സൗദി മന്ത്രി സഭാ യോഗം അനുമതി നല്‍കി. ഉല്‍പ്പാദകര്‍ക്കു ഏഴു ശതമാനം വരെ കയറ്റി അയക്കാനാണ് അനുമതി. പത്തുവര്‍ഷം മുമ്പു നിര്‍ത്തിവെച്ച നടപടിയാണ് പുനരാരംഭിക്കുന്നത്. ഇതു സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി എന്നിവയുടെ അംഗീകാരത്തോടെ കയറ്റുമതി ചെയ്യാനാണ് അനുമതി. കയറ്റുമതി അനുവദിക്കുമെങ്കിലും ജല വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല. രാജ്യത്തിന് ആവശ്യമുളള ജലം ലഭ്യമാണെന്ന് ഉറപ്പു […]

Damam, gulf, Jeddah, Riyad

റിയാദ് നഗരം അണുവിമുക്തമാക്കി നഗരസഭ

റിയാദ്: തലസ്ഥാന നഗരമായ റിയാദിലെ റോഡുകള്‍ അണുവിമുക്തമാക്കിയതായി നഗരസഭ. ശുചീകരണ ജോലികള്‍ വിലയിരുത്തുന്നതിന് അയ്യായിരത്തിലധികം പരിശോധനകള്‍ നടത്തിയതായും നഗരസഭ വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവൃത്തികളും അണുനശീകരണ ജോലികളും നടത്തുന്നുണ്ട്. ഒരാഴ്ചക്കിടെ 4.49 ലക്ഷം ചതുരശ്ര മീറ്റര്‍ റോഡുകള്‍ അണുവിമുക്തമാക്കി. പകര്‍ച്ചവ്യാധി തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അയ്യായിരത്തിലധികം പരിശോധനകളാണ് നടത്തിയത്. റിയാദില്‍ അധിവസിക്കുന്നവരുടെ ആരോഗ്യ സുരക്ഷക്ക് ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുളള 65 കിലോ

Damam, gulf, Jeddah, Riyad

സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന

റിയാദ്: സൗദിയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2013 മുതല്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ദൃശ്യമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലു വര്‍ഷത്തിനിടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ രഖേപ്പെടുത്തിയ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ തൊഴില്‍ വിപണിയില്‍ 20.37 ശതമാനമാണ് സ്വദേശികളുടെ സാന്നിധ്യമെന്ന് നാഷണല്‍ എംപ്‌ളോയ്‌മെന്റ് മോണിട്ടറിഗ് കമ്മറ്റി അറിയിച്ചു. സ്വദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ദമ്മാം, ജുബൈല്‍ നഗരങ്ങള്‍

Damam, gulf, Jeddah, Riyad

കീം പരീക്ഷ കേന്ദ്രം സൗദിയില്‍ അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍

റിയാദ്: കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള കീം എന്‍ട്രന്‍സ് പരീക്ഷ ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യം. ഈ മാസം 16ന് നടത്തുമെന്ന് പ്രഖ്യാപിച്ച പരീക്ഷ മാറ്റിവെക്കണം. അല്ലെങ്കില്‍ ഗള്‍ഫ് നാടുകളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ആറു ജി സി സി രാജ്യങ്ങളില്‍ യു എ ഇ ഒഴികെ മറ്റൊരു രാജ്യത്തും കീം പരീക്ഷാ കേന്ദ്രമില്ല. സൗദി അറേബ്യയില്‍ 41 ഇന്ത്യന്‍ സ്‌കൂളുകളാണുളളത്. ഇവിടങ്ങളില്‍ പഠിക്കുന്ന 70 ശതമാനവും മലയാളികളാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍

Damam, gulf, Jeddah, Riyad

ഐ ഒ എഫ് മൂന്നാമാത് ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്

റിയാദ്: ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സൗദിയില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനം കോഴിക്കോട് എത്തി. കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. ഫോറത്തിന്റെ മൂന്നാമത് വിമാനമാണ് റിയാദില്‍ നിന്ന് സര്‍വീസ് നടത്തിയത്. സ്ത്രീകളും ഗര്‍ഭിണികളും വിദഗ്ദ ചികിത്സ ആവശ്യമുളളവരും ഉള്‍പ്പെടെ 165 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സൗദിയില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈടാക്കിയത്. കേരളത്തിലേക്ക് വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍

Damam, gulf, Jeddah, Riyad

കോണ്‍സല്‍ ജനറലിന് സവാ യാത്രയയപ്പ്

ജിദ്ദ: ദല്‍ഹിലേക്ക് സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവാ) യാത്രയയപ്പ് നല്‍കി. കൊണ്‍സല്‍ ജനറലിന്റെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ സവാ ഉപഹാരം സമ്മാനിച്ചു. വൈസ് കോണ്‍സല്‍ മാലതി ഗുപ്തയും സന്നിഹിതയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിനും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും നൂര്‍ റഹ്മാന്‍ ശൈഖ് നല്‍കിയ സേവനങ്ങള്‍ മികച്ചതാണെന്ന് സവാ ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് യു. അബ്ദുല്ലത്തീഫ്, എം മുഹമ്മദ് രാജ, അബ്ദുസലാം മുസ്തഫ, ഫസല്‍ വയലാര്‍, അലി

gulf

ഇഖാമ മൂന്നു മാസം നീട്ടി നല്‍കും; വിസിറ്റിംഗ് വിസക്കാര്‍ക്കും ആനുകൂല്യം

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പ്രവാസികള്‍ക്ക് ആശ്വാസവുമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ഇഖാമ കാലാവധി, ഫൈനല്‍ എക്‌സിറ്റ് നേടിയവരുടെ വിസ കാലാവധി എന്നിവ സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുന്നതുള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ രാജാവ് ഉത്തരവിട്ടു. രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്‌സിറ്റ്, റീ എന്‍ട്രി വിസ, കാലാവധി കഴിഞ്ഞ ഇഖാമ എന്നിവയും മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. വിസിറ്റിംഗ് വിസയില്‍ രാജ്യത്തുളളവര്‍ക്കും മൂന്നുമാസം വിസ കാലാവധി നീട്ടി നല്‍കും.

Damam, gulf, Jeddah, Riyad

ഹര്‍മോണിയവും തബലയുമില്ല; മനസ്സില്‍ സ്വരലയം തീര്‍ത്ത് സൗഹൃദക്കൂട്ടം

റിയാദ്: മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ഇ്യാസ് മണ്ണാര്‍ക്കാട്. കേരള മാപ്പിളകലാ അക്കാദമി റിയാദ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്, സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍, കലാ, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി പൊതുസമൂഹത്തില്‍ നിറസാന്നിധ്യമായ ഇല്ല്യാസ് മണ്ണാര്‍ക്കാടിന് സുഹൃത്തുക്കള്‍ യാത്രയയപ്പ് നല്‍കി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ സംഗീതവും താളമേളങ്ങളുമില്ലാതെ കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചുളള യാത്രയയപ്പ്. സംഗീത അധ്യാപകന്‍, ഗായകന്‍, പിന്നണി വാദ്യക്കാരന്‍, സംഗീത കച്ചേരി സംഘാടകന്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകന്‍

Damam, gulf, Jeddah, Riyad

കനിവായ് കോഴിക്കോട്ന്‍സ്; 265 യാത്രക്കാര്‍ നാട്ടിലെത്തി

റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മ കോഴിക്കോടന്‍സ് അറ്റ് റിയാദിന്റെ കനിവില്‍ 265 യാത്രക്കാര്‍ നാട്ടിലെത്തി. ഇറാം ഗ്രൂപ്പുമായി ചേര്‍ന്ന് സൗദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനമാണ് സര്‍വീസ് നടത്തിയത്. ആറു ശിശുക്കള്‍ ഉള്‍പ്പെടെ 265 യാത്രക്കാരാണ് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട് എത്തിയത്. നിര്‍ധനരായവര്‍ക്ക് കോഴിക്കോടന്‍സ് സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തതായി കോ ഓര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ പൂനൂര്‍, അബ്ബാസ് വി കെ, മുനീബ് പാഴൂര്‍ എന്നിവര്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സാമൂഹിക അകലം പാലിച്ചു സൗദി എയര്‍ലൈന്‍സിലായിരുന്നു

Damam, gulf, Jeddah, Riyad

സോഷ്യല്‍ ഫോറം ഇടപെടല്‍: പക്ഷാഘാതത്തെ തളര്‍ന്നു കിടപ്പിലായ നസറുദ്ദീന്‍ നാടണഞ്ഞു

റിയാദ്: മൂന്നു മാസമായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീന്‍ (49) നാടണഞ്ഞു. സേഷ്യല്‍ ഫോറം ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. 16 വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹം ശുമേസി ആശുപത്രിയില്‍ ചികിത്സയിലാവുകയായിരുന്നു. മറ്റൊരാളുടെ സഹായം ഇല്ലാതെ നടക്കാന്‍ കഴിയില്ല. ബന്ധുവായ നുജൂം കടയ്ക്കല്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ സുലൈമാന്‍ റജീഫ് മുഖേന സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുനീബ് പാഴൂരിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് എംബസിയില്‍ നിന്ന് യാത്രാ രേഖകളും ടിക്കറ്റും അനുവദിച്ചു. നസറുദ്ദീന്

Damam, gulf, Jeddah, Riyad

ഹൂതി ഡ്രോണ്‍ സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി യമനില്‍ നിന്നു ഹൂതികള്‍ നിയന്ത്രിക്കുന്ന ഡ്രോണ്‍ സകര്‍ത്തതായി സഖ്യസേന. സ്‌ഫോടക വസ്തുക്കള്‍ നിറച്ച നാലു ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തതിനാല്‍ അപകടം ഒഴിവായി. യമനയല്‍ നിന്നു ഹൂതികളാണ് സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുന്നതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. മൂന്ന് ഡ്രോണുകള്‍ യമന്‍ ആകാശ പരിധിയിലും ഒരെണ്ണം സൗദിയുടെ ആകാശത്തുമാണ് കണ്ടെത്തിയത്. നാലു ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്ത് തര്‍ത്തു. യമനില്‍

Damam, gulf, Jeddah, Riyad

ദുരിതത്തില്‍ കഴിഞ്ഞവര്‍ക്ക് സമൂഹിക പ്രവര്‍ത്തകരുടെ സഹായ ഹസ്തം

റിയാദ്: സൗദിയിലെ അല്‍ ഖസീമില്‍ ദുരിതത്തിലായ മലയാളികള്‍ക്ക് സഹായഹസ്തം. വിസ തട്ടിപ്പിനിരയായ മലയാളികള്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത സൗദിടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തുമാസം മുമ്പ് ഹോട്ടല്‍ ജോലിക്ക് എത്തിയവരാണ് അല്‍ ഖസീമിലെ അല്‍ റാസില്‍ കുടുങ്ങിയത്. കൊല്ലം സ്വദേശി സലീം ജോലി വാഗ്ദാനം നല്‍കി രണ്ടു ലക്ഷം രൂപക്കാണ് വിസ നല്‍കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതോടെ വിസക്കു നല്‍കിയ പണം മടക്കി നല്‍കി. ഇതിനിടെ അല്‍ ഖസീമിലുളള തിരുവനന്തപുരം സ്വദേശി മുട്ടക്കാവ് റഷീദ്

Damam, gulf, Jeddah, Riyad

സൗദിയില്‍ പ്ലാസ്മ ചികിത്സ; നൂറിലധികം പേര്‍ കൊവിഡ് മുക്തിനേടി

റിയാദ്: സൗദിയില്‍ കൊവിഡ് ചികിത്സക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ നൂറിലധികം രോഗബാധിതര്‍ക്കാണ് ചികിത്സ ലഭ്യമാക്കിയത്. കൊവിഡിനെ അതിജീവിച്ചവരില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ ഉപയോഗിച്ചാണ് ഗുരുതരമായി വൈറസ് ബാധ ഏറ്റവരെ ചികിത്സിക്കുന്നത്. രാജ്യത്തെ ഗവേഷണ കേന്ദ്രങ്ങളിലാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. രോഗം ഭേദമായ അഞ്ഞൂറിലധികം ആളുകളില്‍ നിന്നാണ് പ്ലാസ്മ ശേഖരിച്ചത്. ഏപ്രില്‍ മാസമാണ് രാജ്യബ്ല് പ്ലാസ്മ ഗവേഷണത്തിനും ചികിത്സക്കും അനുമതി നല്‍കിയത്. നാഷണല്‍ ഗാര്‍ഡ്, ആംഡ് ഫോഴ്‌സ്, അരാംകോ, യൂനിവേഴ്‌സിറ്റി കൊളെജ് എന്നിവിടങ്ങളിലെ

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് നാലാം ഘട്ടം തുടങ്ങി; ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങി

റിയാദ്: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ട സര്‍വീസ് ആരംഭിച്ചു. കേരളത്തിലേക്ക് പതിനൊന്ന് സര്‍വീസുകളാണുളളത്. അതിനിടെ ഇന്നലെയും ഇന്നും റിയാദില്‍ നിന്നു കേരളത്തിലേക്കു പുറപ്പെടേണ്ട ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങിയത് സംഘാടകരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. റിയാദില്‍ നിന്നു കോഴിക്കോടേക്കും ദമാമില്‍ നിന്നു കണ്ണൂരിലേക്കുമാണ് ഇന്നു വന്ദേ ഭാരത് മിഷന്‍ സര്‍വീസ് നടന്നത്. ഈ മാസം പത്താം തീയതി വരെയുളള സര്‍വീസില്‍ ഇന്ത്യയിലേക്കുളള 13 വിമാനങ്ങളില്‍ 11 എണ്ണവും കേരളത്തിലേക്കാണ്. റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു നാലും ജിദ്ദയില്‍ നിന്നു

Scroll to Top