Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

gulf

Damam, gulf, Jeddah, Riyad

ഹൂതി ഡ്രോണ്‍ സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി യമനില്‍ നിന്നു ഹൂതികള്‍ നിയന്ത്രിക്കുന്ന ഡ്രോണ്‍ സകര്‍ത്തതായി സഖ്യസേന. സ്‌ഫോടക വസ്തുക്കള്‍ നിറച്ച നാലു ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തതിനാല്‍ അപകടം ഒഴിവായി. യമനയല്‍ നിന്നു ഹൂതികളാണ് സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുന്നതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. മൂന്ന് ഡ്രോണുകള്‍ യമന്‍ ആകാശ പരിധിയിലും ഒരെണ്ണം സൗദിയുടെ ആകാശത്തുമാണ് കണ്ടെത്തിയത്. നാലു ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്ത് തര്‍ത്തു. യമനില്‍ […]

Damam, gulf, Jeddah, Riyad

ദുരിതത്തില്‍ കഴിഞ്ഞവര്‍ക്ക് സമൂഹിക പ്രവര്‍ത്തകരുടെ സഹായ ഹസ്തം

റിയാദ്: സൗദിയിലെ അല്‍ ഖസീമില്‍ ദുരിതത്തിലായ മലയാളികള്‍ക്ക് സഹായഹസ്തം. വിസ തട്ടിപ്പിനിരയായ മലയാളികള്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത സൗദിടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തുമാസം മുമ്പ് ഹോട്ടല്‍ ജോലിക്ക് എത്തിയവരാണ് അല്‍ ഖസീമിലെ അല്‍ റാസില്‍ കുടുങ്ങിയത്. കൊല്ലം സ്വദേശി സലീം ജോലി വാഗ്ദാനം നല്‍കി രണ്ടു ലക്ഷം രൂപക്കാണ് വിസ നല്‍കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതോടെ വിസക്കു നല്‍കിയ പണം മടക്കി നല്‍കി. ഇതിനിടെ അല്‍ ഖസീമിലുളള തിരുവനന്തപുരം സ്വദേശി മുട്ടക്കാവ് റഷീദ്

Damam, gulf, Jeddah, Riyad

സൗദിയില്‍ പ്ലാസ്മ ചികിത്സ; നൂറിലധികം പേര്‍ കൊവിഡ് മുക്തിനേടി

റിയാദ്: സൗദിയില്‍ കൊവിഡ് ചികിത്സക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ നൂറിലധികം രോഗബാധിതര്‍ക്കാണ് ചികിത്സ ലഭ്യമാക്കിയത്. കൊവിഡിനെ അതിജീവിച്ചവരില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ ഉപയോഗിച്ചാണ് ഗുരുതരമായി വൈറസ് ബാധ ഏറ്റവരെ ചികിത്സിക്കുന്നത്. രാജ്യത്തെ ഗവേഷണ കേന്ദ്രങ്ങളിലാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. രോഗം ഭേദമായ അഞ്ഞൂറിലധികം ആളുകളില്‍ നിന്നാണ് പ്ലാസ്മ ശേഖരിച്ചത്. ഏപ്രില്‍ മാസമാണ് രാജ്യബ്ല് പ്ലാസ്മ ഗവേഷണത്തിനും ചികിത്സക്കും അനുമതി നല്‍കിയത്. നാഷണല്‍ ഗാര്‍ഡ്, ആംഡ് ഫോഴ്‌സ്, അരാംകോ, യൂനിവേഴ്‌സിറ്റി കൊളെജ് എന്നിവിടങ്ങളിലെ

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് നാലാം ഘട്ടം തുടങ്ങി; ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങി

റിയാദ്: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ട സര്‍വീസ് ആരംഭിച്ചു. കേരളത്തിലേക്ക് പതിനൊന്ന് സര്‍വീസുകളാണുളളത്. അതിനിടെ ഇന്നലെയും ഇന്നും റിയാദില്‍ നിന്നു കേരളത്തിലേക്കു പുറപ്പെടേണ്ട ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങിയത് സംഘാടകരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. റിയാദില്‍ നിന്നു കോഴിക്കോടേക്കും ദമാമില്‍ നിന്നു കണ്ണൂരിലേക്കുമാണ് ഇന്നു വന്ദേ ഭാരത് മിഷന്‍ സര്‍വീസ് നടന്നത്. ഈ മാസം പത്താം തീയതി വരെയുളള സര്‍വീസില്‍ ഇന്ത്യയിലേക്കുളള 13 വിമാനങ്ങളില്‍ 11 എണ്ണവും കേരളത്തിലേക്കാണ്. റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു നാലും ജിദ്ദയില്‍ നിന്നു

Damam, gulf, Jeddah, Riyad

ഗള്‍ഫ് റെയില്‍വെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം

റിയാദ്: മൂന്ന് ജി സി സി രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ ശൃംഖലയുടെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകും. യാത്രക്കാര്‍ക്കും ചരക്കു ഗതാഗതത്തിനും സുപ്രധാന നാഴിക കല്ലായിരിക്കും ഗള്‍ഫ് റെയില്‍വേയെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വ്യക്തമാക്കി. ഒന്നാം ഘട്ടം 2023ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സാമ്പത്തിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖലീഫ അല്‍ അബ്‌രി പറഞ്ഞു. സൗദി അറേബ്യ, ഒമാന്‍, യു എ ഇ എന്നീ രാഷ്ട്രങ്ങളെയാണ് ഒന്നാം

Damam, gulf, Jeddah, Riyad

രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗ ബാധിതരെക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 4909 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. രോഗം ഭേദമായവര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണമെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ ഇതുവരെ 1.37 ലക്ഷം പേര്‍ക്കാണ് രോഗം ഭേദമായത്. രാജ്യത്തെ വിവിധ പ്രവിശ്യകളിലെ ആശുപത്രികളില്‍ 58,187 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Damam, gulf, Jeddah, Riyad

ട്രാഫിക് നിയമ ലംഘന; എസ് എം എസ് സന്ദേശം വഴി അറിയിക്കും

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിയമ ലംഘനത്തിനുളള പിഴ അടക്കാത്തവരുടെ കേസുകള്‍ പ്രത്യേക കോടതി പരിഗണിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. പിഴ അടക്കാത്തവര്‍ക്ക് നിശ്ചിത കാലം സാവകാശം അനുവദിക്കും. അതിനു ശേഷവും പിഴ അടക്കാത്തവരുടെ കേസുകളാണ് കോടതി പരിഗണിക്കുന്നത്. വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് പലപ്പോഴായി ലഭിക്കുന്ന പിഴ ഇരുപതിനായിരം റിയാലായി ഉയര്‍ന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് എസ് എം എസ് സന്ദേശം അയക്കും. പിഴ സംഖ്യ ഉയര്‍ന്നതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കില്ല. ട്രാഫിക് നിയമത്തിലെ 75ാം വകുപ്പ്

Damam, gulf, Jeddah, Riyad

മദീനയില്‍ കൊവിഡ് സ്ഥിരീകരിച്ച 25 യുവതികള്‍ പ്രസവിച്ചു

മദീന: കൊവിഡ് വൈറസ് ബാധിച്ച ഇരുപത്തിയഞ്ചിലധികം യുവതികള്‍ പ്രസിവിച്ചതായി മദീന ജനറല്‍ ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മാസം തികയാതെ പ്രസവവും ഇതില്‍ ഉള്‍പ്പെടും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷയും പ്രോട്ടോക്കോളുകളും പാലിച്ച് ഉഹുദ് ആശുപത്രിയില്‍ നിരവധി പ്രസവ ശസ്ത്രക്രിയ നടന്നതായും ഡയറക്ടറേറ്റ് അറിയിച്ചു. നവജാത ശിശുക്കളുടെ വൈദ്യപരിശോധനക്കും നിരീക്ഷണത്തിനുമായി ആശുപത്രിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ശിശുക്കള്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശിശുക്കളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡയറക്ടറേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊവിഡ് രോഗ ലക്ഷണങ്ങളുള്ള സ്വദേശികളും വിദേശികളും

Damam, gulf

ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി; അബ്ദുൽ മജീദ് നാടണഞ്ഞു

ദമ്മാം: പത്തുവർഷമായി കിഴക്കൻ പ്രവിശ്യയിലെ ദോഹയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി അബ്ദുൽ മജീദ് ഇന്ത്യൻ സോഷ്യൽ ഫോറം സഹായത്തോടെ നാടണഞ്ഞു. കോവിഡ്  പ്രതിസന്ധിമൂലം മാസങ്ങളയി സ്പോൺസർ പുറത്താക്കിയ അബ്ദുൽ മജീദ്  ജോലി നഷ്ടപ്പെട്ടതിനാൽ ഒറ്റപ്പെട്ട നിലയിൽ കഴിയുകയായിരുന്നു. ഖോബാർ ദോഹയിലെ സാമൂഹിക പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്താലായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് അബ്ദുൽ മജീദ്  ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനായ ഷാജഹാൻ കല്ലമ്പലവുമായി ബന്ധപെടുന്നത്. തുടർന്ന്  ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ‘സേവ് നൗ’ പ്രൊമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന സെയിത്സ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ‘സേവ് നൗ’പദ്ധതി പ്രകാരം രണ്ടു ഘട്ടങ്ങളിലാണ് പ്രൊമോഷന്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ ഇളവു ഉള്‍പ്പെടെ വിപണിയും ജീവിത രീതിയും പ്രത്യാശയിലേക്ക് കുതിക്കുകയാണ്. അതോടൊപ്പം മൂല്യ വര്‍ധിത നികുതിയില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കും. മാത്രമല്ല മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും അനുഭവപ്പെടുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്ക് കരുതലും സഹായവും ഉറപ്പു വരുത്തുന്നതിനാണ്

Damam, gulf, Jeddah, Riyad

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മികച്ച സുരക്ഷ ഉറപ്പു വരുത്തും: മന്ത്രിസഭ

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുളള തയ്യാറെടുപ്പുകള്‍ സൗദി മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. ഹജ്ജ് സീസണിന് മുമ്പും ശേഷവും നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും മന്ത്രിസഭ വിശകലനം ചെയ്തു. എതത്യോപ്യന്‍ അണക്കെട്ട് സംബന്ധിച്ചുള്ള അസാധാരണ അറബ് മന്ത്രിമാരുടെ യോഗം അംഗീകരിച്ച പ്രമേയം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ജല സുരക്ഷയ്ക്കുള്ള പോരാട്ടത്തില്‍ ഈജിപ്തിനും സുഡാനും പിന്തുണ നല്‍കുമെന്ന സൗദി മറേബ്യ ആവര്‍ത്തിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ മന്ത്രാസഭാ യോഗമാണ് നടന്നത്. കൊവിഡിന്റെ

Damam, gulf, Jeddah, Riyad

റിയാദ് ദമ്മാം-ട്രെയിന്‍; ആഴ്ചയില്‍ 350 സര്‍വീസ്

റിയാദ്: സൗദി അറേബ്യയില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. റിയാദ് ദമാം സ്‌റ്റേഷനുകള്‍ക്കിടയില്‍ ആഴ്ചയില്‍ 350 സര്‍വീസുകള്‍ നടത്തുമെന്നും റെയില്‍വേ അറിയിച്ചു. ആഴ്ചയില്‍ 272 സര്‍വീസുകള്‍ നടത്തിയിരുന്ന റിയാദ്-ദമാം റൂട്ടില്‍ 78 സര്‍വീസുകളാണ് പുതുതായി ആരംഭിക്കുന്നത്. പുതിയ ഷെഡ്യൂളുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രിയും റെയില്‍വേ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍ നിര്‍വഹിച്ചു. ജൂലൈ 12 മുതല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് ആരംഭിക്കും. 450 കിലോ മീറ്റര്‍ ദൈര്‍ഘ്യം

Damam, gulf, Jeddah, Riyad

വിദേശ തൊഴിലാളികളുടെ റെമിറ്റന്‍സില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന റെമിറ്റന്‍സില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കായ സൗദി മോണിറ്ററി അതോറിറ്റി. 27 മാസത്തിന് ശേഷം ആദ്യമായാണ് കഴിഞ്ഞ മാസം വര്‍ധനവ് രേഖപ്പെടുത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം 18.4 ശതമാനം റെമിറ്റന്‍സ് കൂടുതലാണ് . 1,183 കോടി റിയാലാണ് വിദേശികള്‍ മെയ് മാസം മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 999 കോടി റിയാലായിരുന്നു. 183 കോടി റിയാലാണ് അധികം അയച്ചത്.കഴിഞ്ഞ

Damam, gulf, Jeddah, Riyad

വ്യാജ എസ്എംഎസ്; ജാഗ്രതവേണമെന്ന് സാമ

റിയാദ്: ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി മോണിറ്ററി അതോറിറ്റി(സാമ)യുടെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ എസ് എം എസ് വഴി വിവരം ശേഖരിക്കുന്നില്ലെന്നും അതോറിറ്റി വ്യക്തമാക്കി. വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ശ്രദ്ധയില്‍ പെട്ടതോടെയാണ് സാമ മുന്നറിയിപ്പ് നല്‍കിയത്. സന്ദേശത്തിലുളള നമ്പരില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. എന്നാല്‍ ഇത് സാമയുടെ നമ്പരല്ലെന്നും രാജ്യത്തെ

Scroll to Top