Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍
Damam, gulf, Jeddah, Riyad

കൊവിഡ് കാലത്തെ പരിസ്ഥിതി ദിനം

അബ്ദുല്കലാം ആലംകോട് മനുഷ്യനും പരിസ്ഥിതിയും ഭൂമിയിലെ ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണികളാണ്. ഇതിന്റെ പ്രാധാിന്യം മനസ്സിലാക്കിയാണ് 1972 ജൂണ്‍ 5 ന് സ്‌റ്റോക് ഹോം കണ്‍വന്‍ഷനില്‍ ഐക്യ രാഷ്ട്ര സഭ ലോക പരിസ്ഥിതി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1973 ജൂണ്‍ 5ന് ആദ്യ ലോകപരിസ്ഥിതി ദിനത്തിനു തുടക്കം കുറിച്ചു. 1ലോകം 2021ല്‍ എത്തിനില്‍ക്കുമ്പോഴും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പരിസ്ഥി എന്ന് ഉദ്ദേശിക്കുന്നത് നാം ജീവിക്കുന്ന ചുറ്റുപാടാണ്. അതില്‍ വായുവും വെള്ളവും എല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ […]

Damam, gulf, Jeddah, Riyad

പരിഷ്‌കാരം ഫലം ചെയ്തു; സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ തൊഴിലിടങ്ങളിലെ തര്‍ക്കങ്ങള്‍ കുറക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട്. ലേബര്‍ കോടതികളിലെത്തുന്ന കേസുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങളാണ് അടുത്ത കാലത്ത് രാജ്യത്ത് നടപ്പിലാക്കിയത്.മാര്‍ച്ച് 14 മുതല്‍ ഭേതഗതിവരുത്തിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ഒരു കോടിയിലധികം വിദേശ തൊഴിലാളികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. തൊഴിലാളിക്കും തൊഴിലുടമക്കും ഗുണകരമായ തൊഴില്‍ നിയമ മാണ് തൊഴില്‍ തര്‍ക്കങ്ങള്‍

Damam, gulf, Jeddah, Riyad

‘ഫലസ്തീന്‍: അണയാത്ത മെഴുകുതിരി’ ഡോകുമെന്ററി പ്രകാശനം

റിയാദ്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ച് സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്‌സ് തയ്യാറാക്കിയ ഡോകുമെന്ററി പ്രകാശനം ചെയ്തു. നാല് ഭാഗങ്ങളായി തയ്യാറാക്കിയ ഡോകുമെന്ററിയുടെ ആദ്യ ഭാഗമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രകാശനം ചെയ്തത്. ‘ഫലസ്തീന്‍: അണയാത്ത മെഴുകുതിരി’ എന്ന പ്രമേയത്തിലാണ് ഡോകുമെന്ററി. മസ്ജിദുല്‍ അക്‌സയുടെ പവിത്രതയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും വിശദീകരിക്കുന്നതാണ് ഡോകുമെന്ററി. മസ്ജിദിനെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്നും ഇസ്രായേല്‍ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനു സൗദി ഭരണാധികാരികളുടെ പ്രതിബദ്ധതയും ജനങ്ങളുടെ താല്‍പര്യവും

Damam, gulf, Jeddah, Riyad

ലക്ഷദ്വീപ് ജനതക്ക് പ്രവാസികളുടെ ഐക്യദാര്‍ഢ്യം

ബുറൈദ: ലക്ഷദ്വീപ് നിവാസികളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് ഖസിം പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു. ലക്ഷ ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കെ എം സി സി, ഒ ഐ സി സി, ഖസിം പ്രവാസി സംഘം തുടങ്ങിയ സംഘടനകള്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. ലക്ഷദ്വീപില്‍ പ്രത്യേക സംസ്‌കാരമുണ്ട്. അത് കേരളത്തിലെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുമെന്ന്

Damam, gulf, Jeddah, Riyad

‘ഉറപ്പാക്കാം…പുകയില ഉപേക്ഷിക്കാം’ വെബിനാര്‍

റിയാദ്: ലോകപുകയില വിരുദ്ധ ദിനത്തില്‍ ‘ഉറപ്പാക്കാം…പുകയില ഉപേക്ഷിക്കാം’ എന്ന പ്രമേയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ സംരംഭം ‘റിസ’യുടെ ആഭിമുഖ്യത്തിലായിരുന്നു വെബിനാര്‍. പരിപാടി മെഡിക്കല്‍ എഡ്യൂക്കേഷന്‍ മുന്‍ ഡയറക്ടറും തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജ് ഡീനുമായ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. പി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. പുകയിലജന്യ കാന്‍സറുകള്‍, കോവിഡും പുകവലിയും എന്നീ വിഷയങ്ങള്‍ ഡോ. തമ്പി വേലപ്പനും ഡോ. അബ്ദുല്‍ അസീസും അവതരിപ്പിച്ചു. ഡോ. നസിം അക്തര്‍

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി വിമാന സര്‍വീസിനു ശ്രമം ഊര്‍ജ്ജിതമാക്കി എംബസി

റിയാദ്: ഇന്ത്യ-സൗദി സെക്ടറില്‍ നേരിട്ടു വിമാന സര്‍വീസിനുളള ശ്രമം ഊര്‍ജ്ജിതമാക്കി റിയാദ് ഇന്ത്യന്‍ എംബസി. ഇതിന്റെ ഭാഗമായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് നേരിട്ടു വിമാന സര്‍വീസിന് അനുമതിയില്ല. ഈ സാഹിര്യത്തിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ ദുഐലിജുമായി ചര്‍ച്ച നടത്തിയത്.മെയ് 17 മുതല്‍ സൗദി അറേബ്യ വ്യോമ

Damam, gulf, Jeddah, Riyad

‘കോവിഡ് വാക്‌സിന്‍ 3000+’ കേളി കാമ്പയിന്‍

റിയാദ്: കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി കേളി കലാസാംസ്‌കാരിക വേദി മൂന്നാം ഘട്ടം മൂവായിരത്തിലധികം ഡോസ് വാക്‌സിന്‍ കൂടി നല്‍കും. കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ പ്രവാസികള്‍ക്കാവും വിധം സഹായിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി വാക്‌സിനുകള്‍ക്കുള്ള തുക സര്‍ക്കാറിനെ ഏല്‍പ്പിക്കാന്‍ കേളി തുടക്കമിട്ടത്. വന്‍കോര്‍പ്പറേറ്റുകളേയും മരുന്ന് കമ്പനികളേയും സഹായിക്കാന്‍ കോവിഡ് വാക്‌സിന്റെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തെറ്റായ നയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ സാമ്പത്തിക

Damam, gulf, Jeddah, Riyad

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കടല്‍വെളള ശുദ്ധീകരണ ശാല സൗദിയില്‍

റിയാദ്: സൗദി അറേബ്യയില്‍ കടല്‍ വെളളം ശുദ്ധീകരിക്കുന്നതിന് റെഡ് സീ ഡവലപ്‌മെന്റ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നു. സൗരോര്‍ജ്ജവും വിന്‍ഡ് എനര്‍ജിയും ഉപയോഗപ്പെടുത്തിയാണ് പദ്ധതി. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ കടല്‍വെളള ശുദ്ധീകരണ ശാലയായിരിക്കും ഇതന്ന് കമ്പനി അറിയിച്ചു. പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് റെഡ് സീ ഡവലപ്‌മെന്റ് കമ്പനി നടപ്പിലാക്കുന്നത്. പിബിസി സോഴ്‌സ് ഗ്‌ളോബലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്പനി ചീഫ് സ്റ്റാഫ് അഹമദ് ഖാസി ഡാര്‍വിഷ് പറഞ്ഞു. 330 മില്ലി ലിറ്ററിന്റെ രണ്ട് ദശലക്ഷം ബോട്ടില്‍

Damam, gulf, Jeddah, Riyad

കോഫ് പി എം നജീബിനെ അനുസ്മരിച്ചു

ദമാം: ഒ ഐ സി സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിണ്ടന്റും കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേര്‍സ് ഫോറം (കോഫ്) കോര്‍ കമ്മിറ്റി അംഗവുമായിരുന്ന പി. എം. നജീബിനെ കോഫ് അനുസ്മരിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എയര്‍പോര്‍ടിന്റെ പുരോഗതിക്കും യാത്രക്കാരുടെ ദുരിതങ്ങള്‍ക്കും പരിഹാരം കാണുന്നതിനു മുന്‍പന്തിയില്‍ ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു പി എം നജീബ് എന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത കോഫ് രക്ഷാധികാരിയും കോഴിക്കോട് എം പി യുമായ എം കെ രാഘവന്‍ ഓര്‍മിപ്പിച്ചു. കോവിഡ് കാലത്തെ നജീബിന്റെ

Damam, gulf, Jeddah, Riyad

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം

റിയാദ്: ലക്ഷദ്വീപ് പൗരന്മാര്‍ക്കെതിരായ മോഡി സര്‍ക്കാറിന്റെ ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ലക്ഷദ്വീപ് നിവാസികളുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം. മുസ്‌ലിം ലീഗ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി റിയാദ് കോഴിക്കോട് സിറ്റി കെ എം സി സി ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. എസ്.വി.ഹനാന്‍ ബിന്‍ ഫൈസല്‍, എം എം റംസി, പി.എം.മുഹമ്മദ് ഷാഹിന്‍, അബ്ദുല്‍ നാസര്‍ മാങ്കാവ്, ഷൗക്കത്ത് പന്നിയങ്കര, എസ്.കെ.വി.അന്‍വര്‍, ഉമ്മര്‍ മീഞ്ചന്ത, എസ് വി അര്‍ശുല്‍ അഹമ്മദ്നേ തൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

ലക്ഷദ്വീപ് ജനതക്ക് ഒഐസിസിയുടെ ഐക്യദാര്‍ഢ്യം

റിയാദ്: ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ കരിനിയമങ്ങള്‍ നടപ്പിലാക്കി ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുകയാണെന്ന് ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി. ഫാസിസ്റ്റു സര്‍ക്കാര്‍ പ്രധിനിധിയായ അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കണം. കിരാത നിയമങ്ങള്‍ പിന്‍വലിച്ചു സമാധാന പ്രിയരായ ജനസമൂഹത്തെ രക്ഷിക്കണമെന്നും ഒഐസിസി ആവശ്യപ്പെട്ടു. റിയാദിയില്‍ കൊവിഡ് പ്രോടോകോള്‍ പ്രകാരം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമത്തില്‍ പ്ലകാര്‍ഡുകള്‍ ഉയര്‍ത്തിയും ദീപം തെളിയിച്ചും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയും ദ്വീപു ജനതക്ക് പിന്തുണയും പ്രഖ്യാപിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് അഷ്‌റഫ് വടക്കേവിള, ജനറല്‍ സെക്രട്ടറി ഷാജി

Damam, gulf, Jeddah, Riyad

പ്രവാസികളുടെ ആവശ്യം അംഗീകരിച്ചു; വാക്‌സിന്‍ ഇടവേള കുറക്കും

റിയാദ്: വിദേശത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട ഇടവേള കുറക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്നാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം 12 മുതല്‍ 16 ആഴ്ചക്ക് ശേഷമാണ് നിലവില്‍ വാക്‌സിന്‍ വിതരണണ ചെയ്യുന്നത്. എന്നാല്‍ പ്രവാസികളുടെ ആവശ്യം പരിഗണിച്ച് 4 മുതല്‍ 6 ആഴ്ചക്കകം കോവിഷീല്‍ഡ് വിതരണണ ചെയ്യാനാണ് നിര്‍ദേശം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പരിന് പുറമെ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ഇതിനുളള നിര്‍ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഭാരത്

Damam, gulf, Jeddah, Riyad

‘ഉറപ്പാക്കാം… പുകയില ഉപേക്ഷിക്കാം’ റിസ സെമിനാര്‍ മെയ് 31ന്

റിയാദ്: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസ ‘ഉറപ്പാക്കാം…പുകയില ഉപേക്ഷിക്കാം’ എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 31 നു സൗദി സമയം വൈകുന്നേരം 4ന് സൂം മീറ്റില്‍ നടക്കുന്ന പരിപാടി മെഡിക്കല്‍ എഡ്യൂക്കേഷന്‍ മുന്‍ ഡയറക്ടറും എനപ്പ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജ് ഡീനുമായ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. പി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. ഡോ. തമ്പി വേലപ്പന്‍ (പുകയിലജന്യ കാന്‍സര്‍)

Damam, gulf, Jeddah, Riyad

ഇസ്രാഎയറിന് സൗദി വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചു

റിയാദ്: ഇസ്രായേല്‍ വിമാനത്തിന് സൗദി വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചു. ഇസ്രായേലില്‍ നിന്നു ദൂബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിനാണ് അനുമതി നിഷേധിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങളും വിഐപി വാമന സര്‍വീസുകളും നടത്തുന്ന ഇസ്രായിലിലെ ഇസ്രായര്‍ കമ്പനിയുടെ 661ാം നമ്പര്‍ ഫ്‌ളൈറ്റിനാണ് സൗദി വ്യോമ പാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചത്. മെയ് 26ന് പുലര്‍ച്ചെ 6ന് ദുബായിലേക്ക് പുറപ്പെടുന്നതിനാണ് സൗദി വ്യോമ പാതയിലൂടെ കടന്നു പോകുന്നതിന് അനുമതി തേടിയത്. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ ടെല്‍ അവീവ് എയര്‍പോര്‍ട്ടില്‍ അഞ്ച് മണിക്കൂറിലേറെ കാത്തിരുന്നെങ്കിലും

Scroll to Top