ഉംറ തീര്‍ത്ഥാടനം: മീഖാത്തില്‍ പ്രവേശിക്കാന്‍ ഏഴ് നിര്‍ദേശങ്ങള്‍
റയാദ്: ഉംറ തീര്‍ത്ഥാടര്‍ക്കുളള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മീഖാത്തുകളിലേക്ക് പ്രവേശനം നേടണമെങ്കില്‍ തീര്‍ഥാടര്‍ ഏഴു നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ഇഅ്തമര്‍നാ ആപില്‍ വിവരങ്ങള്‍ നല്‍കി ഉംറ അനുമതി പത്രം നേടിയിരിക്കണം. മീഖാത്തുകളില്‍ സാമൂഹിക അകലം പാലിക്കണം. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ നിശ്ചയിച്ച സ്ഥലങ്ങള്‍ ഉപയോഗിക്കണം. മാസ്‌ക് ഉപയോഗിക്കാതെ മസ്ജിദില്‍ പ്രവേശിക്കരുത്. തീര്‍ഥാടകര്‍ സ്വന്തം നമസ്‌കാരപായ കരുതണം. മസ്ജിദിനകത്ത് നിശ്ചിത സ്ഥലത്ത് നമസ്‌കാരം നിര്‍വഹിക്കുക.









