Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

സല്‍മാന്‍ രാജാവ് ആശുപത്രിയില്‍; പ്രാര്‍ത്ഥനകളും ആശംസകളുമായി ജനങ്ങള്‍

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആരോഗ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് രാജാവിനെ പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട് പ്രസ്താവനയില്‍ അറിയിച്ചു. പിത്താശയ വീക്കത്തെ തുടര്‍ന്നാണ് ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കുവൈറ്റ് അമിര്‍ ഷെയ്ഖ് സബ അല്‍അഹ്മദ് അല്‍ ജബേര്‍, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവര്‍ രാജാവിന്റെ ആരോഗ്യ വിവരം […]

Damam, gulf, Jeddah, Riyad

ആശ്രിത വിസ; സ്‌പോണ്‍സര്‍ഷിപ് ഓണ്‍ലൈനില്‍ മാറ്റാം

റിയാദ്: സൗദി അറേബ്യയില്‍ ആശ്രിത വിസയിലുളള വിദേശികള്‍ക്ക് തൊഴിലുടമയുടെ പേരിലേക്ക് വിസ മാറുന്നതിന് ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് തൊഴില്‍ വിസയിലേക്ക് മാറാന്‍ അവസരമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ആശ്രിത വിസയിലുളള വിദേശികള്‍ തൊഴില്‍ കണ്ടെത്തിയാല്‍ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറണമെന്നാണ് ചട്ടം. നിലവില്‍ മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ ശാഖാ ഓഫീസുകള്‍ സന്ദര്‍ശിച്ച് നിയമ നടപടി പൂര്‍ത്തിയാക്കിയാണ് സ്‌പോണ്‍സര്‍ഷിപ് മാറുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ ആശ്രിത വിസയിലുളളവരുടെ

Damam, gulf, Jeddah, Riyad

ബെല്‍ജിയം സ്ഥാപക ദിനം ഇന്ന്; റിയാദിലും ആഘോഷം

റിയാദ്: ബെല്‍ജിയം സ്ഥാപക ദിനം റിയാദ് ബെല്‍ജിയം എംബസിയും ആഘോഷിക്കുന്നു. ജൂലൈ 21ന് ബെല്‍ജിയം സ്ഥാപക ദിനം ഘോഷിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രൊട്ടേകോളുകള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍. ഫ്രാന്‍സിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു സ്ഥിതി ചെയ്യുന്ന ബഹുഭാഷാ രാജ്യമാണ് ബെല്‍ജിയം. സൗദി അറേബ്യയുമായി 1919 മുതല്‍ നയതന്ത്ര ബന്ധമുണ്ട്. 1919 മുതല്‍ സൗദിയും ബെല്‍ജിയവും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്. ഒന്നാം ലോക മാഹായുദ്ധത്തിന് ശേഷം പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് യു െക സന്ദര്‍ശിച്ച കാലം

Damam, gulf, Jeddah, Riyad

കെ എം സി സി സുരക്ഷാ പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു

റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ട കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രധാന പ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ് റഫ് വേങ്ങാട്ട് നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കെ.കെ. കോയാമു ഹാജിക്ക് അംഗത്വ ഫോറം കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷമാണ് പ്രവാസി കുടുംബ സുരക്ഷാ

Damam, gulf, Jeddah, Riyad

ഷക്കീഖില്‍ മരിച്ച മരക്കാര്‍ കുട്ടിയുടെ മയ്യിത്ത് ഖബറടക്കി

ജിസാന്‍: കോവിഡ് ബാധിച്ച് ഷക്കീഖില്‍ മരിച്ച വേങ്ങര പക്കിയന്‍ മരക്കാര്‍ കുട്ടി(55)യുടെ മയ്യിത്ത് അല്‍ ഖഹമ ഖബര്‍സ്ഥാനില്‍ ഖബറടക്കി. 25 വര്‍ഷമായി സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷമായി ഷക്കീഖില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്തുവരുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. ദര്‍ബ് കെ എം സി സി സെക്രട്ടറി സുല്‍ഫിക്കര്‍ വെള്ളിയഞ്ചേരി, സൈതലവി കൂനിയില്‍, താജ് മുനീര്‍ കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിലാണ് മയ്യിത്ത് ഖബറടക്കുന്നതിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഭാര്യ

Damam, gulf, Jeddah, Riyad

ഖിദ്ദിയ വിനോദ നഗരം; 700 ദശലക്ഷത്തിന്റെ കരാര്‍

റിയാദ്: സൗദിയിലെ വന്‍കിട പദ്ധതികളിലൊന്നായ ഖിദ്ദിയ വിനോദ നഗരത്തില്‍ 700 ദശലക്ഷം റിയാലിന്റെ നിര്‍മാണ കരാര്‍ ഒപ്പുവെച്ചു. മരുഭൂമിയില്‍ മഹാവിസ്മയം തീര്‍ക്കുന്ന പദ്ധതിയാണ് ഖിദ്ദിയ വിനോദ നഗരം. ഇവിടെ കൃത്രിമ വെളളച്ചാട്ടം, റോഡുകള്‍, പാലങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനുളള കരാറാണ് ഒപ്പുവെച്ചത്. ഖിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും സൗദിയിലെ ശിബ് അല്‍ ജസീറ കോണ്‍ട്രാക്ടിംഗ് കമ്പനിയുമാണ് 700 ദശലക്ഷം റിയാലിന്റെ കരാര്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം 45 കിലോമീറ്റര്‍ റോഡുകള്‍, ഏഴ് പാലങ്ങള്‍, കൃത്രിമ വെളളച്ചാട്ടത്തിനുളള ജലനിര്‍ഗമന സംവിധാനം, ഹൈവേയില്‍

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍ കേരളത്തിലേക്ക് 25 അധിക സര്‍വീസ്

റിയാദ്: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ മാസം 31 വരെ 47 സര്‍വീസുകളാണ് അധികമായി നടത്തുന്നതെന്നും എംബസി വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂളില്‍ 42 സര്‍വീസുകളാണുളളത്. ഇതിനു പുറമെയാണ് അധിക സര്‍വീസുകളുടെ ഷെഡ്യൂള്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്. റിയാദില്‍ നിന്നു 19ഉും ദമ്മാമില്‍ നിന്നു 26ഉും ജിദ്ദയില്‍ നിന്നു രണ്ടു സര്‍വീസുമാണ് പുതുതായി

Damam, gulf, Jeddah, Riyad

മാസ്‌ക് ധരിച്ചില്ല; 200 പേര്‍ക്ക് 1000 റിയാല്‍ പിഴ

റിയാദ്: കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. തലസ്ഥാനത്ത് ഫെയ്‌സ്മാസ് ധരിക്കാതെ തെരുവിലിറങ്ങിയവര്‍ക്കെതിരെ പിഴശിക്ഷ ചുമത്തിയതായി പൊലീസ് അറിയിച്ചു. വിദേശികളായ 200 പേര്‍ക്ക് ആയിരം റിയാല്‍ വീതമാണ് ശിക്ഷ വിധിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, സൗദിയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ കഴിഞ്ഞ ദിവസം 212 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 3,057 പേര്‍ രോഗമുക്തി നേടുകയും

princes Reema bandhar Al Saud
Damam, gulf, Jeddah, Riyad

പ്രിന്‍സസ് റീമ ബന്ദര്‍ അല്‍ സൗദിനെ ഒളിമ്പിക് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു

റിയാദ്: അമേരിക്കയിലെ സൗദി അംബാസഡര്‍ പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ അല്‍ സൗദിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു. ഒളിമ്പിക് കമ്മറ്റിയില്‍ അംഗമാകുന്ന ആദ്യ സൗദി വനിതയാണ് പ്രിന്‍സസ് റീമ അല്‍ സൗദ്. ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ഡോ. തോമസ് ബാച്ചിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 136ാമത് യോഗത്തിലാണ് പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ അല്‍ സൗദിനെ തെരഞ്ഞെടുത്തത്. അന്തരിച്ച പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹ്ദ് അല്‍ സൗദ് 1983ലും പ്രിന്‍സ് നവാഫ് ബിന്‍ ഫൈസല്‍ അല്‍

Damam, gulf, Jeddah, Riyad

സാമൂഹിക പ്രവര്‍ത്തക ഷിംന അബ്ദുല്‍ മജീദിന് യാത്രയയപ്പ്

റിയാദ്: രണ്ടു പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകയും കെ എം സി സി വനിതാ വിംഗ് സാരഥിയുമായ ഷിംന അബ്ദുല്‍ മജീദിന് യാത്രയയപ്പ് നല്‍കി. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷമായി കെഎംസിസി വനിതവിംഗ് ജോയിന്റ് സെക്രട്ടറിയാണ്. റിയാദിലെ പാചക വേദികളില്‍ മത്സരാര്‍ത്ഥിയായും വിധികര്‍ത്താവായും ശ്രദ്ധനേടി. കേക്ക് നിര്‍മ്മാണരംഗത്തും പരിശീലിപ്പിക്കുന്നതിലധം കാലങ്ങളായി പ്രവാസി കുടുംബിനികള്‍ക്കിടയില്‍

Damam, gulf, Jeddah, Riyad

യാത്ര പറഞ്ഞു പോയ മുരളി ഇനിയില്ല; വിശ്വസിക്കാനാവാതെ സ്‌പോണ്‍സര്‍

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: നാട്ടിലേക്കു മടങ്ങിയ മലയാളി യുവാവിന്റെ ആത്മഹത്യ വിശ്വസിക്കാന്‍ ഇനിയും സുഹൃത്തുക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ല. നാലുമാസം കഴിഞ്ഞ് മടങ്ങി വരാമെന്ന് തൊഴിലുടമക്ക് വാക്കു പറഞ്ഞാണ് പാലക്കാട് കുനിശ്ശേരി പുതുവളവ് മുരളി സുന്ദരന്‍ ഈ മാസം 4ന് ആണ് റിയാദില്‍ നിന്ന് വന്ദേഭാരത് സര്‍വീസില്‍ നാട്ടേലേക്ക് മടങ്ങിയത്. കുടുംബം കണ്ടെത്തിയ വീട്ടില്‍ ഒറ്റക്ക് ക്വാറന്റൈനില്‍ കഴിയവെ 14ന് സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സഹോദരന്‍ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് താമസിച്ച

Damam, gulf, Jeddah, Riyad

അലോഷ്യസ് വില്യംസിന് പി എം എഫ് സൗദി നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലോഷ്യസ് വില്യംസിന് നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. വിര്‍ച്വല്‍ മീറ്റിംഗില്‍ കോഓഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം (ഖത്തര്‍ ) ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ (യു. കെ), അസ്സോസിയേറ്റ് കോഓഡിനേറ്റര്‍ നൗഫല്‍ മടത്തറ(ബഹ്‌റൈന്‍ ), ഗ്ലോബല്‍ ഡയരക്ടര്‍

Damam, gulf, Jeddah, Riyad

തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യവും സംരക്ഷിക്കുന്നതിന് ഇന്‍ഷുറന്‍സ്

റിയാദ്: സൗദിയിലെ സ്വകാര്യ തൊഴില്‍ മേഖലയിലെ വിദേശി തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യം ഉറപ്പുവരുത്താന്‍ ഇന്‍ഷുറന്‍സ് പോളിസി നടപ്പിലാക്കുന്നു. ഇതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇന്‍ഷുറന്‍സ് പോളിസിയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. അതുകൊണ്ടുതന്നെ തൊഴിലുടമകള്‍ക്ക് അമിതഭാരം ഉണ്ടാവില്ല. പദ്ധതി നടപ്പിലാക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ധനമന്ത്രാലയം, സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സമ) എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വദഗ്ദ സമിതി സമിതി രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുക, തൊഴില്‍ നഷ്ടം

Damam, gulf, Jeddah, Riyad

കെവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷ

റിയാദ്: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുളള കഠിന ശ്രമം തുടരുകയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി. ആഗോള തലത്തില്‍ പത്ത് വാക്‌സിനുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ലോക രാഷ്ട്രങ്ങളിലായി നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് വാക്‌സിന്‍ കണ്ടെത്താന്‍ നടന്നു വരുന്നത്. മൂന്ന് വാക്‌സിനുകള്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി20 ഹെല്‍ത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അധ്യക്ഷന്‍ കൂടിയായ ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുമെന്ന്

Scroll to Top