‘അവരില്ലെങ്കില്‍ ഞാനില്ല’; റിയാദ് ജെയിലില്‍ ഉമ്മയെ കാണാന്‍ കൂട്ടാക്കാതെ അബ്ദുല്‍ റഹിം
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിയാദ് ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ കാണാന്‍ ഉമ്മ ജയിലിലെത്തി. എന്നാല്‍ ഉമ്മയെ കാണാന്‍ അബ്ദുല്‍ റഹീം സന്നദ്ധനായില്ല എന്നാണ് വിവരം. 34 കോടി രൂപ ദിയാ ധനം നല്‍കിയാണ് റഹീമിനെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത്. 18 വര്‍ഷമായി കേസ് നടത്തുന്ന റിയാദ് നിയമ സഹായ സമിതി അറിയാതെ ഉമ്മയും സഹോദരനും അമ്മാവനും സൗദിയിലെത്തിയതില്‍ റഹീം നിരാശനാണ്. മാത്രമല്ല, വധശിക്ഷ റദ്ദാക്കിയതിന് പ്രയത്‌നിച്ചവര്‍ക്കെതിരെ തിരിഞ്ഞതിലുളള നീരസം […]














