ഗാസ യുദ്ധം: അറബ്-അമേരിക്കന്‍ യോഗം റിയാദില്‍
റിയാദ്: ഗാസ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കാന്‍ അറബ്-അമേരിക്കന്‍ മന്ത്രി തല യോഗം റിയാദില്‍ നടന്നു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു. ഗാസയിലെ പുതിയ സംഭവവികാസങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതിനും അടിയന്തിരമായി വെടിനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബു ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ജോര്‍ദാന്‍ […]














