Sauditimesonline

shinto
റിയാദില്‍ വിജയ് മാസാല ജീവനക്കാരന്‍ വാഹനത്തില്‍ മരിച്ച നിലയില്‍
interview, saudi

പഠന നിലവാരം ഉയര്‍ത്തും; യാത്രാ പ്രശ്‌നം പരിശോധിക്കും: ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍

അഭിമുഖം | ഷഹനാസ് അബ്ദുല്‍ ജലീല്‍ <O> നസ്‌റുദ്ദീന്‍ വി ജെ ഗള്‍ഫ് നാടുകളിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നായ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളുടെ രൂപകല്‍പ്പനയില്‍ പ്രതിഭ തെളിയിച്ച ഷഹനാസ് അബ്ദുല്‍ ജലീല്‍ നയിക്കും. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ക്കിടയിലെ നേതൃസ്ഥാനം പകര്‍ന്ന അനുഭവ സമ്പത്തുമായാണ് റിയാദ് ഇന്ത്യന്‍ സ്‌കൂളിന്റെ പ്രഥമ വനിതാ ചെയര്‍പേഴ്‌സന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. സ്‌കൂളിന്റെ ഭാവി, അക്കാദമിക് രംഗത്തെ മികവ്, പരിഷ്‌കാരങ്ങള്‍, പ്രതീക്ഷകള്‍ എന്നിവയെല്ലാം സൗദിടൈംസുമായി പങ്കുവെച്ചു. അതിലെ […]

gulf, saudi

ഷഹനാസ് അബ്ദുല്‍ ജലീല്‍ റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയെ അംബാസഡര്‍ നാമനിര്‍ദേശം ചെയ്തു. നാല് വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സമിതിയ്ക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കി. മലയാളിയായ ഷഹനാസ് അബ്ദുല്‍ ജലീല്‍ ആണ് ചെയര്‍ പേഴ്‌സന്‍. സയ്ദ് സഫര്‍ അലി, ഷഹ്‌സിന്‍ ഇറാം, പ്രഷിന്‍ അലി, ഡോ. സാജിദ ഡോ. സുമയ്യ സംഗേര്‍സ്‌കോപ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് പുതിയ ഭരണ സമിതി നിലവില്‍ വന്നതായി അറിയിച്ചത്. ഇന്ത്യന്‍

gulf, saudi

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പൊതുകിണര്‍ നിര്‍മിച്ച് ഐസിഎഫ്

മക്ക: നിര്‍ധനര്‍ ധാരാളമുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മക്ക ഐസിഎഫ് അഞ്ചു പൊതു കിണറുകള്‍ നിര്‍മിച്ചു നല്‍കി. ബീഹാറിലെ ചോര്‍ക്കൂര്‍, ജാര്‍ഖണ്ടിലെ നോബിട്ടോല, ഗന്നി പര, പശ്ചിമ ബംഗാളിലെ ചിക്‌നി, കുരിയാട്ടൂര്‍ എന്നിവിടങ്ങളിലാണ് മര്‍കസ് ത്വയ്ബ ഗാര്‍ഡന്‍ സ്വീറ്റ് വാട്ടര്‍ പ്രോജക്ടുമായി സഹകരിച്ചു കിണറുകള്‍ നിര്‍മിച്ചു നല്‍കിയത്. ജാതി മത ഭേദമന്യേ കുടിക്കാനും വീടുകളിലേക്ക് കൊണ്ടു പോയി ശേഖരിച്ചു വെക്കാനും മസ്ജിദുകളില്‍ അംഗശുദ്ധി വരുത്താനും ഓരോ കിണറുകള്‍ക്കരികിലും സൗകര്യം ഏര്‍പ്പെടുത്തിയാണ് നിര്‍മാണം. മക്ക സെന്‍ട്രല്‍ ‘ഇല്‍ത്തിസം-2024’ എക്‌സിക്യൂട്ടീവ് ക്യാമ്പില്‍

gulf, saudi

നിയമ ലംഘനം: സൗദിയില്‍ ഒരാഴ്ചക്കിടെ 20,000 വിദേശികള്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പൊതുസുരക്ഷാ വകുപ്പും വിവിധ ഏജന്‍സികളും സംയുക്താമായി നടത്തിയ പരിശോധനയില്‍ 20,718 പേര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരില്‍ 2016ല്‍ ആരംഭിച്ച പരിശോധനകളുടെ തുടര്‍ച്ചയാണ ഇപ്പോഴും തുടരുന്നത്, ഒരാഴ്ചക്കിടെ നടന്ന പരിശോധനക്കിടെയാണ് ഇത്രയും നിയമ ലംഘകര്‍ കസ്റ്റഡിയിലായത്. ഇഖാമ കാലാവധി കഴിഞ്ഞ 13,248 പേരും അതിര്‍ത്തി സുരക്ഷാനിയമ ലംഘനത്തിന് 4688 പേരും തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് 2,782 പേരുമാണ് പിടിയിലായത്. രാജ്യാതിര്‍ത്തി നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 744 പേരാണ് പിടിയിലായത്.

gulf, saudi

അബ്ദുല്‍ റഹീം മോചനത്തില്‍ കാലതാമസമില്ല; ദിയാധന സമാഹരണം അഭിനന്ദനാര്‍ഹം: അംബാസഡര്‍

റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിലാണെന്ന് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. സൗദി വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള അധികൃതരുടെ സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ അബ്ദുറഹീം നാട്ടിലെത്തും. ദിയ ധനമായി വന്‍തുക കണ്ടെത്തിയ കൂട്ടായ്മയെ അംബാസഡര്‍ അഭിനന്ദിച്ചു. രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദ് എംബസിയില്‍ നടന്ന കൂടികാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. റഹീം നിയമ സഹായ സമിതി രക്ഷാധികാരിയും കെഎംസിസി നാഷണല്‍ കമ്മറ്റി

gulf, saudi

ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി ‘കോഴിക്കോടന്‍സ്’; ആദ്യ ഘട്ടം 30 ലക്ഷം സഹായം

റിയാദ്: ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രകൃതി ദുരന്തങ്ങളില്‍ യാതന അനുഭവിക്കുന്നവര്‍ക്ക് മുപ്പത് ലക്ഷം രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കോഴിക്കോടന്‍സ് പ്രതിനിധികളുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ ദുരന്ത ബാധിത മേഖലയായ വിലങ്ങാട് പ്രദേശമാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. മാധ്യമങ്ങളില്‍ നിന്നറിഞ്ഞതിനേക്കാള്‍ ദാരുണവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ് ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്ന് ബോധ്യപ്പെട്ടതായി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വയനാട് സന്ദര്‍ശന വേളയില്‍

gulf, saudi

അബ്ദുള്ള പരുത്തിക്കുത്തിന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം അബ്ദുള്ള പരുത്തിക്കുത്തിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത് വര്‍ഷമായി വസ്ത്ര വിതരണ രംഗത്തു ജോലി ചെയ്തുവന്നിരുന്ന അബ്ദുള്ള പരുത്തിക്കുത്ത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ വദൂദ് കെ സ്വാഗതം പറഞ്ഞു. മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ഏരിയ ആക്ടിങ് സെക്രട്ടറി ഷമീം മേലതില്‍, ഏരിയ ട്രഷറര്‍ സിംനേഷ്

gulf, saudi

’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’; അലിഫ് സ്‌കൂള്‍ വാര്‍ഷികം

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സകൂള്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ എന്ന പ്രമേയത്തില്‍ ആഘോഷ പരിപാടികളുടെ പ്രഖ്യാപനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. മൂല്യമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കി 2009ല്‍ റിയാദിലാണ് അലിഫ് സ്‌കൂളിന് തുടക്ക. 2019ല്‍ കോഴിക്കോട് അലിഫ് ഗ്ലോബല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് അലിഫ് വേര്‍ച്വല്‍ സ്‌കൂളും തുടങ്ങി. നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി പുതിയ കാലഘട്ടത്തോട് സംവദിക്കാന്‍ വിദ്യാര്‍ഥികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളള്‍

gulf, saudi

അല്‍ മദീനയില്‍ 1, 2, 3 റിയാല്‍ ‘സണ്‍ലൈറ്റ്’ ഓഫര്‍

റിയാദ്: മദീന ഹൈപ്പറില്‍ വിലക്കിഴിവിന്റെ മഹോത്സവം ‘സണ്‍ലൈറ്റ്’ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 1ന് തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ ഒരു റിയാലിന് ലഭിക്കും., 2ന് രണ്ട് റിയാലും 3ന് മൂന്നു ലിയാലുമാണ് വില. ചുരുങ്ങിയത് മര്‍ഹബ ഓഫറില്‍ ഉള്‍പ്പെടാത്ത ഉത്പ്പന്നങ്ങള്‍ 100 റിയാലിന് പര്‍ചേസ് ചെയ്യുന്ന മര്‍ഹബ കാര്‍ഡ് ഉടമകളായ ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സവാള, കുക്കിംഗ് ഓയില്‍, ഈജിപ്ഷ്യന്‍ മിക്‌സഡ് പിക്കിള്‍, ഒന്നര ലിറ്ററിന്റെ ആറ്

gulf, saudi

ജുബൈലില്‍ വാഹനാപകടം; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ദമ്മാം: സൗദിയിലെ ജുബൈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അബു ഹൈദ്രിയ റോഡില്‍ തബ്‌ലൈന്‍ പാലത്തിന് സമീപമാണ് അപകടം. മുബരിക് ഖാന്‍ സലിം ഖാന്‍ (24), സമീര്‍ അലി മക്ബൂല്‍ ഖാന്‍ (26) എന്നിവരാണ് മരിച്ചത്. മഹിന്ദ്ര പിക്കപ്പീം മെഴ്‌സിഡസ് ട്രെയ്‌ലറും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ട്രെയ്‌ലര്‍ ഓടിച്ചത് പാകിസ്താന്‍ പൗരനാണ്. മുബരിക് ഖാന്‍ െ്രെഡവറായും സമീര്‍ അലി സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു. മൃതദേഹങ്ങള്‍ അല്‍ നാരിയ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

gulf, saudi

അബ്ദുല്‍ മജീദ് ഒഐസിസിയെ പടുത്തുയര്‍ത്തിയ പ്രവാസി

റിയാദ്: ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുല്‍ മജീദിന്റെ ആകസ്മിക നിര്യാണത്തില്‍ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും പ്രവാസ ലോകത്ത് പാര്‍ട്ടിയെ ശക്തിപെടത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അബ്ദുല്‍ മജീദ് എന്ന് പങ്കെടുത്തവര്‍ അനുസ്മരിച്ചു. ബത്ഹ ലുഹ അഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക്ക് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ഷെഫീഖ് പുരക്കുന്നില്‍ ആമുഖ പ്രഭാഷണം നടത്തി. അനുസ്മരണ യോഗം സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ്

gulf, saudi

വാട്ടര്‍ സ്ട്രിപ്പ് ലൈസന്‍സ് നേടി; ഷൈബാ ദ്വീപില്‍ സീപ്ലെയിന്‍ പറന്നുയരും

റിയാദ്: ചെങ്കടലിലെ ഷൈബാ ദ്വീപില്‍ സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള ‘വാട്ടര്‍ സ്ട്രിപ്പ്’ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. രാജ്യത്തെ രണ്ടാമത്തെ വാട്ടര്‍ സ്ട്രിപ്പ് ആണ് ചെങ്കടല്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്. വിനോദ സഞ്ചാര വികസനത്തിന് രൂപീകരിച്ച റെഡ് സീ ഇന്റര്‍നാഷനല്‍ കമ്പനിക്കാണ് ലൈസന്‍സ് ലഭിച്ചത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലജില്‍ നിന്ന് റെഡ് സീ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോക്ക് ലൈസന്‍സ് സ്വീകരിച്ചു. ചടങ്ങില്‍ സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എന്‍ജി.

gulf, saudi

സൗദിയില്‍ ‘വേട്ടക്കാലം’ സെംപ്തംബര്‍ ഒന്നു മുതല്‍

റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ‘വേട്ടക്കാലം’ സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടാനാണ് അനുമതി. ജനുവരി 31 വരെ അഞ്ച് മാസമാണ് വേട്ടയാടല്‍ കാലമെന്ന് ദേശീയ വന്യജീവി വികസനകേന്ദ്രം അറിയിച്ചു. https://www.ncw.gov.sa/en വെബ്‌സൈറ്റിലും ‘ഫിത്‌രി’ പ്ലാറ്റ്‌ഫോമിലും വ്യക്തമാക്കിയിട്ടുളള ഇനങ്ങളെ മാത്രമേ വേട്ടയാടാന്‍ മനുമതിയുളളൂ. വെബ്‌സൈറ്റ്, ം ആപ്പ് എന്നിവിടങ്ങളില്‍ നിന്നു വേട്ടയാടുന്നതിനുള്ള ലൈസന്‍സ് നേടാമെന്നും അധികൃതര്‍ വ്യക്തമാക്കി. വേട്ടയാടാന്‍ ആഗ്രഹിക്കുന്നവരുടെ തോക്കുകള്‍ക്ക് ലൈസന്‍സുണ്ടായിരിക്കണം. അല്ലെങ്കില്‍ സൗദി ഫാല്‍ക്കണ്‍സ് ക്ലബ്ബില്‍ രജിസ്റ്റര്‍

gulf, saudi

ജൂനിയര്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാസിനെ ആദരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രശസ്തമായ അല്‍ നസ്ര്‍ ഫുട്‌ബോള്‍ ക്ലബിന്റെ ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് റാസിനെ യുണൈറ്റഡ് എഫ് സി റിയാദ് ആദരിച്ചു. മലപ്പുറം പാങ്ങ് സ്വദേശിയായ റാസിന്‍ എലഗന്റ് എഫ് സി, എഫ് ആര്‍ സി എന്നിവയിലൂടെയാണ് ഫുട്‌ബോളിലേയ്ക്കു കടന്നത്. പഞ്ചാബ് മിനര്‍വയിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഷാജഹാന്‍ പറമ്പന്‍-നസ്‌ല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് റെബിന്‍, മുഹമ്മദ് റയ്യാന്‍. പിതൃ സഹോദരന്‍ ഷാനവാസ് റിയാദിലെ മുന്‍കാല ക്ലബായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കളിക്കാരനായിരുന്നു,

Scroll to Top