Sauditimesonline

alarm
റിയാദിലും അല്‍ ഖര്‍ജിലും ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലിച്ചു
saudi

കബീര്‍ പട്ടാമ്പിയുടെ കുടുംബത്തിന് റിയാദ് ടാക്കിസ് യാത്രയയപ്പ്

സുനില്‍ ബാബു എടവണ്ണ റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ടാക്കിസ് പ്രവര്‍ത്തക സമിതി അംഗം കബീര്‍ പട്ടാമ്പിയുടെ കുടുംബത്തിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മക്കളായ ഹൈഫ മെഹറിന്‍, ഹിബ നൗറിന്‍, മുഹമ്മദ് മുസ്തഫ ഹിലാല്‍ എന്നിവര്‍ ഉപരിപഠനത്തിനാണ് മടങ്ങുന്നത്. ഭാര്യ സാജിത കബീറിനും യാത്രയയപ്പ് നല്‍കി മലാസില്‍ നടന്ന പരിപാടിയില്‍ ഷിനു സനു, ഹര്‍ഷാന റിസ്വാന്‍, വല്ലി ജോസ് എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി ഹരി കായംകുളം, ട്രഷറര്‍ അനസ് വള്ളികുന്നം, കോഡിനേറ്റര്‍ ഷൈജു […]

saudi

വീണ്ടും അനാദരവ്: തിരുവനന്തപുരത്തേക്കുളള മൃതദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കന്യാകുമാരി മുളന്‍കുഴി സ്വദേശി ചെല്ലപ്പന്‍ സുരേഷിന്റെ മൃതദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഏപ്രില്‍ 30ന് മുബൈ വഴി തിരുവനന്ത പുരത്തേക്ക് റിയാദില്‍ നിന്നു അയച്ച കൊല്ലം കൊട്ടാരം പുറംപോക്കില്‍ സുധീര്‍ അബൂബക്കറിന്റെ മൃതദേഹവും കുടുങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് 14 മണിക്കൂര്‍ ചെല്ലപ്പന്‍ സുരേഷിന്റെ മൃതദേഹവും മുംബൈയില്‍ കുടുങ്ങിയത്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന സുരേഷ് റിയാദിലെ സുമേഷി ആശുപത്രിയിലാണ് മരിച്ചത്. രണ്ട് ദിവസത്തിനകം നടപടി ക്രമങ്ങള്‍

saudi

യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ നഷ്ട്ടപരിഹാരം നല്‍കണം: ഒഐസിസി റിയാദ്

റിയാദ്: തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രവാസികളെ ദുരിതത്തിലാഴ്ത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ധാക്കിയ നടപടിക്കെതിരെ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. യാത്രക്കാരനില്‍ നിന്നു ടിക്കറ്റുകള്‍ക്ക് കൊള്ളലാഭമാണ് കമ്പനി ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ടിക്കറ്റ് എടുത്ത് യാത്ര മുടങ്ങിയവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ നിസഹകരണം മൂലം ബുധനാഴ്ച 91 വിമാനങ്ങള്‍ റദ്ദാക്കി. 102 സര്‍വീസുകളാണ് വൈകിയത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍

Damam, Jeddah, saudi

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ നടപടി ക്രൂരതയെന്ന് സൗദി കെഎംസിസി

റിയാദ്: മുന്നറിയിപ്പില്ലാതെ സര്‍വീസ് റദ്ദാക്കി പ്രവാസികളെയും മറ്റു യാത്രക്കാരെയും പെരുവഴിയിലാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ നടപടി കടുത്ത ക്രൂരതയാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. കേരളത്തില്‍ നിന്ന് ഇരുപതോളം സര്‍വീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്ന് മാത്രം 12 സര്‍വീസുകള്‍ നിലച്ചപ്പോള്‍ പ്രവാസികളുള്‍പ്പടെ ആയിരകണക്കിന് യാത്രക്കാര്‍ ലക്ഷ്യത്തിലെത്താനാവാതെ കടുത്ത പ്രതിസന്ധിയിലായി. ഇതുമൂലം സൗദി ഉള്‍പ്പടെ ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങിയവര്‍ക്കും വിനയായി. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പടെയുളളവരും ഇക്കൂട്ടത്തിലുണ്ട്. അധികൃതരുടെ

Damam, Jeddah, Riyad, saudi

റഹീമിന്റെ മോചനം: ആശയക്കുഴപ്പമില്ലെന്ന് നിയമ സഹായ സമിതി

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന സംബന്ധിച്ച് പ്രതിസന്ധിയില്ലെന്ന് നിയമ സഹായ സമിതി. ‘ആശയക്കുഴപ്പമൊന്നുമില്ല. എംബസി വഴി കാര്യങ്ങള്‍ നടത്താനുളള ശ്രമം തുടരുന്നു. മറ്റുനടപടിക്രമങ്ങളും പുരോഗമിക്കുന്നു’-മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. അഭിഭാഷകരുമായുളള ഇടപാടുകള്‍ നിയമ പ്രകാരം തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്. മരിച്ച ബാലന്റെ കുടുംബം ചുമതലപ്പെടുത്തിയ നിയമ സ്ഥാപനവുമായി രേഖമൂലം കരാറുണ്ട്. ഇത് എംബസിയുടെ അറിവോടെ വളരെ നേരത്തെ തയ്യാറാക്കി ഇരുവിഭാഗവും അംഗീകരിച്ചതാണ്. 150 ലക്ഷം റിയാലിന്റെ അഞ്ച്

Damam, Jeddah, Riyad, saudi

സംഘടനാ ശാക്തീകരണത്തിന് ‘സ്‌റ്റെപ്’; കെഎംസിസി ക്യാമ്പയിന്‍

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടനാ ശാക്തീകരണ പരിപാടി ‘സ്‌റ്റെപ്’ ത്രൈമാസ ക്യാമ്പൈന്‍ ആരംഭിച്ചു. ‘പ്രവാസത്തിന്റെ കരുതലാവുക; സംഘശക്തിക്ക് കരുത്താവുക’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിന്‍. പ്രഖ്യാപന സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് കെഎംസിസി. ജീവകാരുണ്യ രംഗത്ത് മാത്രമല്ല സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കല കായിക

Damam, Jeddah, Riyad, saudi

വീട്ടമ്മമാര്‍ക്ക് വേതനം നടപ്പിലാക്കണം: കേളി

റിയാദ്: വീട്ടമ്മമാരുടെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ വീട്ടമ്മമാര്‍ക്കുള്ള വേതനം നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കണമെന്നും കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്. കേളി സംഘടിപ്പിച്ച സര്‍വ്വരാജ്യ തൊഴിലാളി ദിനാചരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയുടെ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ഈ വര്‍ഷത്തെ മെയ് ദിനം കടന്നു വരുന്നത്. രാജ്യത്തെ തൊഴിലാളി സമൂഹം നാളിതുവരെ നേരിട്ടില്ലാത്തത്ര ദുരിതത്തിലാണ്്. തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതി മുതലാളിത്ത അനുകൂല നിലപാടാണ് ഭരണകൂടം നടത്തിവരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ

Riyad, saudi

ബലിപെരുന്നാളിന് മുമ്പ് റഹീമിനെ ഉമ്മയുടെ അടുത്തെത്തിയ്ക്കാന്‍ ശ്രമം

റിയാദ്: തടവില്‍ കഴിയുന്ന അബ്ദുല്‍ റഹിം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടിന് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ സ്വീകരണം നല്‍കി. 15 മില്ല്യണ്‍ റിയാല്‍ സമാഹരിക്കാനുളള യജ്ഞത്തിനും നിയമ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയത് അഷ്‌റഫ് വേങ്ങാട്ടാണ്. 18 വര്‍ഷമായി വേങ്ങാട്ടിന്റെ നേതൃത്വത്തില്‍ റിയാദില്‍ രൂപീകരിച്ച നിയമ സഹായ സമിതിയുടെ ആദ്യ കടമ്പയാണ് പണം സ്വരൂപിച്ചതിലൂടെ ലക്ഷ്യം കണ്ടത്. നിയമ നടപടികളില്‍ ആശാവഹമായ പുരോഗതിയാണുളളത്. ബലിപെരുന്നാളിന് മുമ്പ് റഹീമിനെ ഉമ്മയുടെ അടുത്തെത്തിയ്ക്കാനുളള ശ്രമമാണ്

Damam, Jeddah, Riyad, saudi

സൗദിയില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍: കെഇഎഫ്

റിയാദ്: നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങളാണ് സൗദി തൊഴില്‍ വിപണിയിലുളളതെന്ന് കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്). സ്വദേശിവത്ക്കരണം തൊഴില്‍ നഷ്ടപ്പെടുത്തിയെന്ന് വിലയിരുത്താനാവില്ല. സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളികളില്‍ 85 ശതമാനവും മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവുമുളളവരാണ്. എന്നാല്‍ തൊഴില്‍ നൈപുണ്യവും ആവശ്യമായ പ്രവൃര്‍ത്തി പരിചയവും ഇല്ലാത്തവര്‍ക്ക് മികച്ച അവസരം കണ്ടെത്തുക ദുഷ്‌കരമാണെന്നും എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ഭാരവാഹികളായ ആഷിഖ് പാണ്ടികശാല, നിസാര്‍ ഹുസൈന്‍, നിത ഹമീദ്, മുഹമ്മദ് മുന്‍ഷിദ്, മുഹമ്മദ് ഷാഹിദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍

Damam, Jeddah, Riyad, saudi

കെഇഎഫ് ‘തരംഗ്’ ജൂണ്‍ 7ന്; ഹിഷാം അബ്ദുല്‍ വഹാബ് പങ്കെടുക്കും

റിയാദ്: മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) ശാസ്ത്ര സാങ്കേതിക കലാ വേദി ഒരുക്കുന്നു. തരംഗ്-24 എന്ന പേരില്‍ ജൂണ്‍ 7ന് നൗറസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.00 മുതല്‍ രാത്രി 12 വരെയാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുല്‍ വഹാബ്, എഞ്ചിനീയറും യുവസംരംഭകനുമായ ഐഡി ഫുഡ് സിഇഒ പിസി മുസ്തഫ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് കെഇഎഫ് അംഗങ്ങള്‍ രൂപം നല്‍കിയ ‘ഓളം’ ബാന്‍ഡ്

Damam, gulf, Jeddah, Riyad, saudi

ഹൃദയാഘാതം: കന്യാകുമാരി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി മുളന്‍കുഴി സ്വദേശി റിയാദില്‍ മരിച്ചു. പരേതരായ ചെല്ലപ്പന്‍ നെസമ്മ ദമ്പതികളുടെ മകന്‍ ചെല്ലപ്പന്‍ സുരേഷ് (44) ആണ് സുമേഷി ആശുപത്രിയില്‍ രമിച്ചത്. പതിനഞ്ച് വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. റിയാദ് ബത്ഹയില്‍ താമസിക്കുന്ന സുരേഷ് നെഞ്ച് വേദനയെ തുടര്‍ന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ ആംബുലന്‍സില്‍ സുമേസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സുനിത. സുബിത, സുബി എന്നിവര്‍ മക്കളാണ്. കേളി

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ലേണ്‍ ദി ഖുര്‍ആന്‍ സംഗമം മെയ് 3ന്; ഹനീഫ് കായക്കൊടി പങ്കെടുക്കും

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 25-ാമത് ദേശീയ സംഗമം മെയ് 03ന് നടക്കും. റിയാദ് എക്‌സിറ്റ് 18ലെ തറാഹിദ് വിശ്രമ കേന്ദ്രം, അല്‍മനാഖ് ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലെ 5 വേദികളിലായാണ് സംഗമം. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദവിയ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി, കബീര്‍ സലഫി പറളി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സൗദി അറേബ്യയിലെ മതസാമൂഹിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുക്കും. രാവിലെ 8:30ന് പ്രതിനിധി സംഗമം. ഉച്ചക്ക് 2.00ന്്

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi

മലയാളിയുടെ മൃതദേഹം മുംബയില്‍ കുടുങ്ങി; എയര്‍ ഇന്ത്യയുടെ അനാസ്ഥയെന്ന് പരാതി

റിയാദ്: തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് റിയാദില്‍ നിന്ന് അയച്ച പ്രവാസി മലയാളിയുടെ മൃതദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഏപ്രില്‍ 30ന് രാവിലെ സംസ്‌കരം നടത്താന്‍ തീരുമാനിച്ചിരുന്ന കൊല്ലം കൊട്ടാരം പുറേെപാക്കില്‍ സുധീര്‍ അബൂക്കറിന്റെ(44) മൃതദേഹമാണ് കുടുങ്ങിയത്. എയര്‍ ഇന്ത്യയുടെ അനാസ്ഥയും മൃതദേഹത്തോടുളള അനാദരവുമാണ് മൃതദേഹം മുംബയില്‍ കുടുങ്ങാന്‍ ഇടയാക്കിയതെന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് പറഞ്ഞു. ഏപ്രില്‍ 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദ് ഷുമൈസി ആശുപത്രിയിലായിരുന്നു സുധീറിന്റെ മരണം. അതിവേഗം നിയമ നടപടികള്‍

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

മദീന യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര സാംസ്‌കാരിക മേള

റിയാദ്: പന്ത്രണ്ടാമത് അന്താരാഷ്ട്ര സാംസ്‌കാരിക മേള മദീനയില്‍ ആരംഭിച്ചു. മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ആശയവിനിമയം, ഐക്യം, പരസ്പര ധാരണ എന്നിവ വളര്‍ത്തിയെടുക്കാനാണ് സാംസ്‌കാരിക മേള. വിവിധ രാജ്യങ്ങളുടെ പവിലിയനുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കൂട്ടുത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയും ഇസ്‌ലാമിക മൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും മേള സഹായിക്കും. രാജ്യങ്ങള്‍ക്കിടയില്‍ ആശയ വിനിമയവും സഹവര്‍ത്തിത്വവും സമാധാനവും സൃഷ്ടിക്കാന്‍ വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുളളത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രാദേശിക സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ സാംസ്‌കാരിക

Scroll to Top