മരുഭൂമിയില്‍ നിന്ന് മനസ്സിലേക്കുള്ള കനല്‍വഴികള്‍; പ്രിയദര്‍ശിനിയുടെ സര്‍ഗസംവാദം
റിയാദ്: പ്രവാസത്തിന്റെ തീക്ഷ്ണ വേദനകളും ഓര്‍മ്മകളുടെ കനലുകളും ചുരണ്ടിയെടുത്ത ‘കനല്‍ മനുഷ്യര്‍’ അടിസ്ഥാനമാക്കി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ റിയാദ് ചാപ്റ്റര്‍ സര്‍ഗസംവാദം. ‘എഴുത്തുകാരും പുസ്തകങ്ങളും’ പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നജിം കൊച്ചുകലുങ്കിന്റെ രചനയാണ് ചര്‍ച്ച ചെയ്തത്. പരിപാടി റിയാദ് മീഡിയ ഫോറം പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും സൗദി അറേബ്യയിലെ അനുഭവങ്ങളും രചയിതാവ് നജിം കൊച്ചുകലുങ്ക് പങ്കുവെച്ചു. അനുഭവക്കുറിപ്പുകളടങ്ങിയ പുസ്തക രചനയുടെ പശ്ചാത്തലവും വിവരിച്ചു. വായനക്കാരും എഴുത്തുകാരനും നേരിട്ട് […]














