വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഗാന്ധി ചിന്ത
റിയാദ്: ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും ചര്‍ച്ച ചെയ്തു ചില്ല. ഗാന്ധിജിയുടെ 78-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ചില്ല വായനയില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങള്‍ തുറന്നുകാട്ടുന്നതില്‍ പിഎന്‍. ഗോപീകൃഷ്ണന്റെയും സുനില്‍ പി. ഇളയിടത്തിന്റെയും കൃതികളും പ്രഭാഷണങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലും ഉയര്‍ന്നു. സംഘപരിവാര്‍ നടപ്പിലാക്കുന്ന വിദ്വേഷത്തിന്റെയും അപരവല്‍ക്കരണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. വായനയുടെ ഭാഗമായി മുഹമ്മദ് അലി […]














