യുദ്ധം അവസാനിപ്പിക്കണം; ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം: ചിന്ത റിയാദ്
റിയാദ്: ഇസ്രായേല്‍ പലസ്തീനില്‍ യുദ്ധമെന്നപേരില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ‘ചിന്ത റിയാദ്’. യൂഎന്‍ പ്രമേയപ്രകാരം പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമായി അംഗീക്കരിക്കണം. ‘രക്തമൊഴുകുന്ന പലസ്തീന്‍’ എന്ന പേരില്‍ നടത്തിയ ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ഒരു ജനത മരണത്തിനും ജീവിതത്തിനുമിടയില്‍ ഞെരിഞ്ഞമരുകയാണ്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന പതിനായിരങ്ങള്‍ വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇല്ലാതെ നരകയാതന അനുഭവിക്കുന്നു. പാശ്ചാത്യ ശക്തികള്‍ ഇസ്രായേലിന് പിന്തുണ അര്‍പ്പിക്കുന്ന തിരക്കിലാണ്. ഇസ്രായേലിന് പിന്തുണ അര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതും രാജ്യം […]














