ഗാസയില്‍ അരങ്ങേറുന്നത് ഇസ്രായില്‍ ഭരണകൂട ഭീകരത: ഒഐസി
റിയാദ്: ഗാസയിലെ ആശുപത്രിക്കു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണം യുദ്ധക്കുറ്റം മാത്രമല്ല, മാനവികക്കെതിരായ ഭരണകൂട ഭീകരതയുമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍. ആക്രമണത്തെ ഒഐസി സെക്രട്ടറി ജനറല്‍ ഹുസൈന്‍ താഹ അപലപിച്ചു. ഇസ്രായിലിനോട് കണക്കു ചോദിക്കണം. ശിക്ഷാ നടപടി സ്വീകരിക്കുകയും വേണം. ഫലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഇസ്രായിലിനാണന്നും ഒഐസി വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്. ഗാസയില്‍ ഇസ്രായില്‍ നടന്ന ആക്രമണം അവസാനിപ്പിച്ച് ഫലസ്തീന്‍ ജനതക്ക് സംരക്ഷണം നല്‍കാ യുഎന്‍ […]














