നവോദയ അഹമ്മദ് മേലാറ്റൂര്‍ അനുസ്മരണം
റിയാദ്: നവോദ മുന്‍ ജോയിന്റ് സെക്രട്ടറിയും സാംസ്‌കാരിക വിഭാഗം കണ്‍വീനറുമായിരുന്ന അഹമ്മദ് മേലാറ്റൂര്‍ അനുസ്മരണ യോഗം നടത്തി. അനുസ്മരണയോഗം നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിക്രമലാല്‍ അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അഹമ്മദ് പൊതുസമ്മതനായ വ്യക്തിയായിരുന്നു. മികച്ച വായനക്കാരനായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ‘റിഫ’ സൗദിയുടെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വായന മത്സരം നടത്തിയിരുന്നത്. കവിയരങ്ങുകളും സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ച് നവോദയയുടെ വളര്‍ച്ചയിലും അഹമ്മദ് മേലാറ്റൂരും കുടുംബവും വലിയ […]














