ഓണം ആഘോഷിച്ച് കൊട്ടാരക്കര അസോസിയേഷന്‍
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ റിയാദ് ഓണം ആഘോഷിച്ചു. ചിങ്ങ മാസം കഴിഞ്ഞെങ്കിലും പ്രവാസത്തിനിടയിലെ തിരക്കുകള്‍ക്കിടയില്‍ ഒത്തുകൂടലിന്റെ സന്തോഷം പങ്കുവെക്കലാണ് പ്രവാസികളുടെ ഓണമെന്ന് പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര പറഞ്ഞു. എക്‌സിറ്റ്-18ലെ സലാഹിയ വിശ്രമ കേന്ദ്രത്തിലായിരുന്നു ആഘോഷ പരിപാടികള്‍. വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആരംഭിച്ച ആഘോഷത്തില്‍ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തുളളവരും പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കലാ, വിനോദ മത്സരങ്ങളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. […]














