ലേണ്‍ ദി ഖുര്‍ആന്‍ നാലാം ഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു
റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ നാലാം ഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു. സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവി ശൈഖ് സ്വാലിഹ് ബിന്‍ നാസിര്‍ അല്‍ ഖത്താഫ് പ്രകാശനം നിര്‍വഹിച്ചു. ഖുര്‍ആനിന്റെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിക്കു കഴിയും. മലയാളികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഐക്യത്തോടെയും സമൂഹത്തിന് […]













