സൗദിയില്‍ വനിതാ ജഡ്ജിമാരെ നിയമിക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ കോടതികളില്‍ വനിതാ ജഡ്ജിമാരെ നിയമിക്കുന്നു. സ്ത്രീശാക്തീകരണ പദ്ധതികളുടെഭാഗമായാണ് വനിതകള്‍ക്ക് നിയമനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ വനിതാ ശാക്തീകരണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഹിന്ദ് അല്‍ സാഹിദ് പറഞ്ഞു, നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ നിരവധി വനിതകളെ നേരത്തെ നിയമിച്ചിരുന്നു. യോഗ്യതയുളള വനിതകള്‍ക്ക് അഭിഭാഷകരായും നോട്ടറിയായും സേവനം അനുഷ്ടിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ അനുവദിക്കുന്നതിലും സംരക്ഷിക്കുന്നതിലും രാജ്യം ഏറെ മുന്നോട്ടുപോയി. പ്രത്യേകിച്ചു തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും […]














