ആയുധങ്ങള്‍ നല്‍കാന്‍ വേറെ രാജ്യങ്ങളുണ്ട്; ജര്‍മനിയോട് സൗദി
റിയാദ്: സൗദി അറേബ്യക്ക് ആയുധം നല്‍കേണ്ടെന്ന ജര്‍മനിയുടെ തീരുമാനം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം. യമന്‍ യുദ്ധം ചൂണ്ടിക്കാട്ടിയാണ് ആയുധ ഇടപാട് വേണ്ടെന്ന് ജര്‍മനി തീരുമാനിച്ചത്. സൗദിയുമായി ആയുധ ഇടപാട് നിര്‍ത്തുകയാണെന്ന് ജര്‍മനി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സൗദിക്കു ആയുധങ്ങള്‍ നല്‍കാന്‍ വേറെ രാജ്യങ്ങളുണ്ടെന്ന് ജര്‍മന്‍ നിലപാടിനെ വിമര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രതികരിച്ചു. യമനില്‍ ഇടപെട്ടത് സുരക്ഷ പരിഗണിച്ചാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇത് ജര്‍മനിക്ക് പിന്നീട് ബോധ്യപ്പെടും. ഇറാന്‍ യമനില്‍ ഹൂതികളെ […]












