നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നു ഇന്ത്യക്കാരെ ദല്‍ഹിയിലെത്തിച്ചു
റിയാദ്: നിയമ ലംഘകരായി സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ ദല്‍ഹിയിലെത്തിച്ചു. സൗദി സര്‍ക്കാര്‍ പ്രത്യേക വിമാനത്തിലാണ് ഇവര്‍ക്ക് യാത്ര ഒരുക്കിയത്. പതിനാല് മലയാളികള്‍ ഉള്‍പ്പെടെ 356 ഇന്ത്യക്കാരെയാണ് ദല്‍ഹിയിലെത്തിച്ചത്. തൊഴില്‍ നിയമ ലംഘകരും താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരുമാണ് റിയാദ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്. ഇവരുമായി സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം രാവിലെ 10ന് റിയാദില്‍ നിന്നു ദല്‍ഹിയിലേക്ക് പുറപ്പെട്ടു. എംബസി ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത മഞ്ഞ ടീ ഷര്‍ട്ട് ധരിച്ചാണ് ഇവര്‍ യാത്രയായത്. […]












