Sauditimesonline

nissam
മലയാളി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ റിയാദില്‍ മരിച്ചു

Saudi News

Damam, gulf, Jeddah, Riyad

ട്രാന്‍സിറ്റ് ട്രകുകള്‍ക്കു സൗദിയിലൂടെ കടന്നുപോകാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുളള ട്രക്കുകള്‍ കടത്തിവിടുമെന്ന് കസ്റ്റംസ് അതോറിറ്റി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജിസിസി രാജ്യങ്ങളില്‍ നിന്നു ചരക്കു കൊണ്ടുവരുന്ന ട്രക്കുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. നിയന്ത്രണം പിന്‍വലിച്ചതോടെ ജോര്‍ദാന്‍, ഇറാഖ്, എന്നീ രാജ്യങ്ങളിലേക്കു റോഡ് മാര്‍ഗം ട്രക്കുകള്‍ക്കു പോകാന്‍ അനുമതി ലഭിക്കും. സൗദിയിലൂടെ കടന്നുപോകുന്ന ട്രാന്‍സിറ്റ് ട്രക്കുകള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍ നിന്ന് സൗദിയിലെ അല്‍ ഖര്‍ജ്, ഹായില്‍, ഖുറയ്യാത് […]

azhchavatam, gulf

സ്വാതന്ത്ര്യം സ്വപ്നമാവരുത്

കമര്‍ബാനു സലാം ‘സ്വാതന്ത്ര്യം തന്നെയമൃതംസ്വാതന്ത്ര്യം തന്നെ ജീവിതംപാരതന്ത്ര്യം മാനികള്‍ക്ക്മൃതിയേക്കാള്‍ ഭയാനകം’ കുമാരനാശാന്റെ അര്‍ത്ഥവത്തായ വരികളാണിത്. വ്യക്തി ജീവിതത്തില്‍ എറ്റവും പ്രധാനം സ്വാതന്ത്ര്യമാണ്. ജീവിക്കുന്നുവെങ്കില്‍ തികച്ചും വ്യക്തിയായി തന്നെ ജീവിക്കണം. രാഷ്ട്രത്തില്‍ പൗരസ്വാതന്ത്ര്യം എന്ന പോലെ സമൂഹത്തിലും കുടുംബത്തിലും വീട്ടിലും പരസ്പര ധാരണയും അഭിപ്രായ സ്വാതന്ത്ര്യവും അനിവാര്യം. അതില്ലാതാവുമ്പോഴാണ് തെറ്റിദ്ധാരങ്ങള്‍ രൂപപ്പെടുന്നത്. ഗൃഹാന്തരീക്ഷവും കുടുംബബന്ധങ്ങളും ശിഥിലമാവുകയും ചെയ്യും. സ്വതന്ത്ര ഭാരതത്തില്‍ ജീവിക്കുന്ന ഭാരതീയനായ ഓരോ പൗരനും മൗലിക അവകാശങ്ങളുണ്ട്. മൂല്യബോധത്തോടെ ജീവിക്കാം. മൂല്യാധിഷ്ടിത വിദ്യാഭ്യാസം നേടാം. ആരുടെയും അടിച്ചമര്‍ത്തലിന്

azhchavatam, gulf

കൊഴിഞ്ഞു പോയ അവധിക്കാലം

അബ്ദുല്‍ ബഷീര്‍ എഫ്, റിയാദ് റയ്യാനും ആതിരയും ഫാത്തിമയും അഭിയും ആവേശപൂര്‍വ്വം കാത്തിരുന്നു. ആ രണ്ടു രണ്ടര മാസത്തിനായി. എല്ലാ വര്‍ഷവും ജൂണ്‍ മാസം അവസാനം മധ്യവേനലവധി തുടങ്ങും. സ്‌കൂളടച്ചാല്‍ ഉടന്‍ അവര്‍ കുടുംബസമേതം നാട്ടിലേക്ക് പറക്കും. പിന്നെ അവരുടെ അടിച്ചു പൊളിയാണ്. ഈ വര്‍ഷം സംഗതികളെല്ലാം തകിടം മറിഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രകള്‍ മുടങ്ങി. ഇതോടെ പിഞ്ചോമനകളുടെ സ്വപ്നങ്ങളും പൊലിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രളയം അപ്രതീക്ഷിതമായെത്തിയത് അവധിയുടെ പൊലിമ നഷ്ടപ്പെടുത്തി. അതിന്റെ

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ജുബൈല്‍ ഹൈപ്പറില്‍ ഓണസദ്യയും പായസമേളയും

റിയാദ്: ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രവാസി മലയാളികളും ഓണവട്ടത്തിന്റെ തിരക്കിലാണ്. ഓണം, വിഷു, ഈദ് ക്രിസ്മസ് തുടങ്ങി ആഘോഷ വേളകള്‍ അവിസ്മരണീയമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കുന്ന സിറ്റി ഫ്‌ളവറും ഓണത്തെ വരവേല്‍ക്കാന്‍ സുസജ്ജം. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ ഓണ വിഭവങ്ങള്‍ക്കു പുറമെ ആകര്‍ഷകമായ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നാട്ടില്‍ നിന്നുളള പഴം, പച്ചകറികള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. വാഴക്ക, മുരിങ്ങ, ചേമ്പ്, ചേന, കൂര്‍ക്ക, ഞാലിപ്പൂവന്‍ പഴം, കൈതച്ചക്ക,

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊന്നാനി കൂട്ടായ്മ രൂപീകരിച്ചു

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി സി ഡബ്ലിയു എഫ്) സൗദി നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നാലായിരത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മയുടെ ഘടകമാണ് രൂപീകരിച്ചത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് പൊന്നാനിയുടെ ജനകീയ കൂട്ടായ്മയാണിത്. താലൂക്ക് പരിധിയില്‍ നിന്നു സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അംഗത്വം. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ പൊന്നാനി ഇന്‍ സൗദി ഓണ്‍ലൈന്‍ മീറ്റും സംഘടിപ്പിച്ചു. ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

സ്‌ട്രെക്ചറില്‍ രണ്ടു യാത്രക്കാര്‍; റിയാദില്‍ നിന്നു ജംബോ വിമാനം കണ്ണൂരില്‍

റിയാദ്: സൗദി എയര്‍ലൈന്‍സിന്റെ ജംജോ വിമാനം കണ്ണൂരിലേക്ക് സര്‍വീസ് നടത്തി. സ്‌ട്രെക്ചറില്‍ യാത്ര ചെയ്ത രണ്ടുപേര്‍ ഉള്‍പ്പെടെ 214 യാത്രക്കാരാണ് കണ്ണൂരിലെത്തിയത്. കെ എം സി സി യുടെ നേതൃത്വത്തിലാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. ഡിസംബര്‍ 31ന് സുവൈദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി ശിഹാബ്, കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുറസാഖിനെയുമാണ് കേരളത്തിലെത്തിച്ചത്. ഇവരോടൊപ്പം നഴ്‌സ് രേഷ്മ പോള്‍ അനുഗമിച്ചു. ഒരാള്‍ക്ക് വീല്‍ ചെയറും ആവശ്യമായിരുന്നു. ഒരേ വിമാനത്തില്‍

Damam, gulf, Jeddah, Riyad

അധ്യാപകര്‍ക്ക് മടങ്ങാം; ഇന്ത്യയിലുളള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രത്യേക വിമാനം

റിയാദ്: വിദേശത്തുളള അധ്യാപകരെ സൗദി അറേബ്യയിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രമം തുടങ്ങി. സ്വകാര്യ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളെയാണ് മടക്കി കൊണ്ടുവരുന്നത്. കൊവിഡിന്റെ പശ്ചാത്താലത്തില്‍ സൗദിയിലേക്കും വിദേശത്തേക്കും യാത്രക്കു അനുമതി നല്‍കുന്ന പ്രത്യേക സമിതിയാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് മടങ്ങിവരാമെന്ന് അറിയിച്ചത്. രാജ്യത്തേക്ക് യാത്ര ചെയ്യുന്ന അധ്യാപകര്‍ 48 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം. രാജ്യത്തെത്തിയാല്‍ ക്വാറന്റൈന്‍ കലാവധി പൂര്‍ത്തിയാക്കുകയും വേണം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനുളള ഒരുക്കത്തിലാണ്

Damam, gulf, Jeddah, Riyad

ഇറ്റലിക്കാരി എലീനക്ക് ബൈക് മാത്രമല്ല അറബിയും വഴങ്ങും

റിയാദ്: മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റാന്‍ പുറപ്പെട്ട ഇറ്റാലിയന്‍ യുവതി സൗദിയില്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആറു മാസത്തിലധികമായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ യാത്ര തുതരുകയാണ്. ഇറ്റലിയിലെ മിലാനയില്‍ നിന്ന് ലോകം ചുറ്റാന്‍ പുറപ്പെട്ട എലീന ഫെബ്രുവരി 22ന് ആണ് സൗദിയിലെത്തിയത്. ജോര്‍ദാനില്‍ നിന്ന് വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയായ തബൂക്ക് വഴിയാണ് രാജ്യത്തേക്ക് പ്രവേശിച്ചത്. അറബ് നാഗരികത പരിചയപ്പെടുക, ജീവിതര രീതിയും ആചാരങ്ങളും അടുത്തറിയുക എന്നിവയായിരുന്നു എലീനയുടെ ലക്ഷ്യം. മരുഭൂമിയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗ്രാമങ്ങളും സന്ദര്‍ശിച്ചു.

Damam, gulf, Jeddah, Riyad

ചാര്‍ട്ടര്‍ വിമാനത്തില്‍ പച്ചക്കറികളെത്തി; നെസ്‌റ്റോയില്‍ ഓണ വിപണി സജീവം

റിയാദ്: ചിങ്ങം പിറന്നതോടെ സൗദിയിലെ ഓണ വിപണിയും സജീവമാകുന്നു. കൊവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന വിപണിയില്‍ കേരളത്തില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ എത്തി തുടങ്ങി. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് 16 ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് ഇന്ത്യയില്‍ നിന്നു സൗദിയിലെത്തിച്ചത്. സ്‌പൈസ് ജെറ്റിന്റെ പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്. ആഗസ്ത് 26 മുതല്‍ ഇന്ത്യന്‍ പച്ചക്കറികള്‍ നെസറ്റോ ഹൈപ്പറിന്റെ സൗദിയിലെ മുഴുവന്‍ സ്‌റ്റോറുകളിലും ലഭ്യമാക്കും. മുരിങ്ങ, വാഴക്ക, ചേമ്പ്, ചേന, കൂര്‍ക്ക, കറിവേപ്പില, പപ്പായ, ഏത്തപ്പഴം,

Damam, gulf, Jeddah, Riyad

ലുലു ഗ്രൂപ്പ് 300 മില്ല്യണ്‍ നിക്ഷേപിക്കും; സൗദി റോയല്‍ കമ്മീഷനില്‍ യാമ്പു മാള്‍

ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവില്‍ പ്രമുഖ റീട്ടെയില്‍ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് മാള്‍ വരുന്നു. യാമ്പു സൗദി റോയല്‍ കമ്മീഷന്റെ ടെണ്ടര്‍ നടപടികളില്‍ വിജയിയായതിനെ തുടര്‍ന്നാണ് പദ്ധതി ലുലുവിന് ലഭിച്ചത്. ഇതുസംബന്ധിച്ച കരാര്‍ റോയല്‍ കമ്മീഷന്‍ ചീഫ് എക്‌സിക്യൂട്ടീ ഓഫീസര്‍ എഞ്ചിനിയര്‍ അദ്‌നാന്‍ ബിന്‍ ആയേഷ് അല്‍ വാനിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഒപ്പു വെച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കരാര്‍ ഒപ്പുവെച്ചത്. റോയല്‍ കമ്മീഷന്‍ ജനറല്‍ മാനേജര്‍

Damam, gulf, Jeddah, Riyad

ബിനാമി വിരുദ്ധ നിയമം ഭേദഗതി ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ ഭേദഗതി ചെയ്ത ബിനാമി വിരുദ്ധ നിയമത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ഇതുപ്രകാരം ബിനാമി കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. സ്വദേശി പൗരന്‍മാരുടെ സഹായത്തോടെ വിദേശികള്‍ അനധികൃതമായി നടത്തുന്ന ബിസിനസ് സംരംഭങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് നിയമം പരിഷ്‌കരിച്ചത്. ഭേദഗതി വരുത്തിയ നിയമ പ്രകാരം ബിനാമി നിയമലംഘനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് വാണിജ്യ മന്ത്രാലയം രൂപം നല്‍കും. മുനിസിപ്പല്‍ ഗ്രാമകാര്യം, മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യം, പരിസ്ഥിതി, ജല, കാര്‍ഷികകാര്യം എന്നീ മന്ത്രാലയങ്ങളിലെയും

Damam, gulf, Jeddah

സൗദിയുടെ കരാതിര്‍ത്തികള്‍ തുറക്കും

റിയാദ്: കൊവിഡിനെ തുടര്‍ന്ന് അടച്ച കരാതിര്‍ത്തികള്‍ ഭാഗികമായി തുറക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. അയല്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാല് അതിര്‍ത്തി ചെക് പോസ്റ്റുകളാണ് തുറക്കുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്നു വിവാഹിതരായ നിരവധി സ്വദേശി പൗരന്‍മാര്‍ കൊവിഡിനെ തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയിട്ടുണ്ട്. സൗദി പൗരന്‍മാരുടെ വിദേശികളായ പങ്കാളികള്‍ക്കും മക്കള്‍ക്കും കരമാര്‍ഗം മടങ്ങിവരാനാണ് അവസരം ഒരുക്കുന്നത്. അയല്‍ രാജ്യങ്ങളിലുളള ഗാര്‍ഹിക തൊഴിലാളികള്‍ക്കും മടങ്ങി വരാന്‍ കഴിയുമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു. ഖഫ്ജി, റിഖായ്, കിംഗ് ഫഹദ് കേസ്‌വേ,

Damam, gulf, Jeddah

സരയാന്‍ മ്യൂസിയത്തിലെ സൊമാലിയന്‍ പൈതൃകങ്ങള്‍

മുഹമ്മദ് മോങ്ങം, സോമാലിലാന്റ് സോമാലിയുടെ ഭാഗമായ സ്വയംഭരണാവകാശമുളള രാഷ്ട്രമാണ് സോമാലിലാന്റ്. ഇവിടെയാണ് സയീദ് ശുക്‌റി ഹുസൈന്റെ സ്വപ്ന സാഫല്യമായ സരയാന്‍ മ്യൂസിയം. സൊമാലിലാന്റ് തലസ്ഥാനമായ ഹര്‍ഗയ്‌സ നഗരത്തിനുള്ളിലെ ശആബ് പ്രദേശത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സയീദ് ബാരെ എന്ന ഏകാധിപതിക്കെതിരെ സ്വതന്ത്ര സോമാലിലാന്റിനായി പോരാടിയ സോമാലി നാഷണല്‍ മൂവ്‌മെന്റി(എസ് എന്‍ എം)ന്റെ പോരാളിയായിരുന്നു സയീദ് ശുക്‌റി. അമൂല്യ പൈതൃക വസ്തുക്കള്‍, ചരിത്ര രേഖകള്‍ എന്നിവയാണ് മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചിട്ടുളളത്. സയീദ് ശുക്‌റിയുടെ കൈവശമുണ്ടായിരുന്നതിനു പുറമെ മറ്റു പലയിടങ്ങളില്‍

Damam, gulf, Jeddah, Riyad

ഹൗസ് ഡ്രൈവര്‍ ജോലിക്കെത്തി; ഈന്തപ്പനയുടെ അധിപനായി

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: ഹൗസ് ഡ്രൈവര്‍ ജോലിക്കെത്തി ഈന്തപ്പന തോട്ടത്തിന്റെ അധിപനായ അനുഭവമാണ് മലയാളിയായ പാറമ്മല്‍ അഹമ്മദിന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം വിളയുന്നിടമാണ് ബുറൈദ. ഇരുപത്തിയാറ് വര്‍ഷമായി അല്‍ ഖസിം പ്രവിശ്യയിലെ ബുറൈദ റിയാദുല്‍ ഖബ്‌റയിലെ കൃഷിത്തോട്ടമാണ് മലപ്പുറം ചന്തപ്പറമ്പ് പാറമ്മല്‍ അഹമ്മദിന്റെ ലോകം. തൊഴിലുടമ മരിച്ചതോടെയാണ് തോട്ടത്തില്‍ കൃഷിയും പരിപാലനവും നടത്തിപ്പും അഹമ്മദിന്റെ ചുമതലയായത്. മക്കളാണ് തോട്ടത്തിന്റെ അവകാശികള്‍. വിളവെടുപ്പു കാലത്ത് തോട്ടം കാണാന്‍ അവര്‍ എത്തും. തോട്ടത്തില്‍ പുതിയ പനകള്‍ തഴച്ചു വളരുകയും

Scroll to Top