സല്‍മാന്‍ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി
റിയാദ്: ഭരണാധികാരി സല്‍മാന്‍രാജാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പിത്തസഞ്ചി വീക്കത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് ഭരണാധി കാരി സല്‍മാന്‍ രാജാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ നില തൃപ്തികരമാണ്. രാജാവ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ ആണ് നടന്നത്. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം […]











