വാഹന ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നാല്‍ പിഴ
റിയാദ്: വാഹനങ്ങള്‍ക്ക് കാലാവധിയുള ഇന്‍ഷുറന്‍സ് പോളിസി ഇല്ലെങ്കില്‍ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. റോഡുകളില്‍ ട്രാഫിക് പൊലീസ് പരിശോധന ഇല്ലാതെ തന്നെ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും. ഇതിനായി വാഹനങ്ങളും ഉടമകളുടെ തിരിച്ചറിയല്‍ രേഖയും സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വഴി ബന്ധിപ്പിക്കും. ഈ മാസം 22 മുതല്‍ ഡാറ്റാബേസിലെ വിവരം പരിശോധിച്ച് നിയമ ലംഘകര്‍ക്ക് ഓട്ടോമാറ്റിക് ആയി പിഴ ചുമത്തും. വാഹന ഉടമകളുടെ പേരില്‍ 100 മുതല്‍ 150 റിയാല്‍ വരെയാണ് പിഴ […]












