യമനില്‍ പുതിയ സര്‍ക്കാര്‍; അഭിനന്ദനം അറിയിച്ച് വിദേശകാര്യ മന്ത്രി
റിയാദ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത് സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് സൗദി അറേബ്യ. റിയാദ് കരാറിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിച്ചത്. സര്‍ക്കാര്‍ രൂപീകരിച്ച യമന്‍ ജനതയെ അഭിനന്ദിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. യമനില്‍ രാഷ്ട്രീയ സ്ഥിരതയും സമാധാനവും ഉണ്ടാകാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദ് പറഞ്ഞു. രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയും. യമന്‍ ജനതയുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍














