Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

അണഞ്ഞതു ആര്‍ദ്രതയുടെ ആള്‍രൂപം: അല്‍ ഖര്‍ജ് കെഎംസിസി

അല്‍ ഖര്‍ജ്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി അല്‍ ഖര്‍ജ് കെ.എം.സി.സി. ജനഹൃദയങ്ങളില്‍ കുടികൊണ്ട സൗമ്യതയുടെ ആള്‍രൂപവും ജനക്കൂട്ടത്തിനിടിയില്‍ നിന്ന് ഭരണചക്രം തിരിച്ച അതുല്യ വ്യക്തിത്വവുമായിരുന്നുവെന്നു ഉമ്മന്‍ ചാണ്ടിയെന്ന് അല്‍ ഖര്‍ജ് കെ.എം.സി.സി അനുസ്മരിച്ചു. മതേതരത്വത്തിന്റെ കാവലാളായി നിലകൊണ്ട അദ്ദേഹം മുസ്ലിം ലീഗുമായും അതിന്റെ നേതാക്കളുമായും അഭേദ്യമായ ബന്ധം നിലനിര്‍ത്തി. മുന്നണി രാഷ്ട്രീയത്തിലും ഭരണപരമായ പ്രതിസന്ധിയിലും വശ്യമായ പുഞ്ചിരിയോടെ പരിഹാരം നിര്‍ദേശിച്ചു. കേരളത്തിനാവശ്യമായ നിരവധി നൂതന വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. […]

Damam, gulf, Jeddah, Riyad

ഷാജി അരിപ്രയുടെ മകള്‍ സുമംഗലിയായി; ഒപ്പം 20 നിര്‍ധന യുവതികളും

റിയാദ്: പ്രവാസി വ്യവസായി നിരാലംഭരെ ചേര്‍ത്തു പിടിച്ചപ്പോള്‍ സുമംഗലിയായത് 20 യുവതികള്‍. ഷിഫാ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് സിഎംഡി ഷാജി അരിപ്ര ആണ് മകള്‍ നിയ ഫാത്തിമയുടെ വിവാഹത്തോടനുബന്ധിച്ച് സമൂഹ വിവാഹം ഒരുക്കി മാതൃകയായത്. കേരളത്തിനകത്തും പുറത്തുനിന്നുമായി വിവിധ മതങ്ങളില്‍പെട്ട 20 വധൂവരന്മാര്‍ ഒരേ വേദിയിലാണ് വിവാഹിതരായത്. ഒരോ മതവിഭാഗത്തിലെയും വധൂവരന്‍മാര്‍ക്ക് അവരുടെ ആചാരപ്രകാരം വിവാഹിതരാകുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. വധുവിന് 10 പവന്‍ സ്വര്‍ണ്ണാഭരണവും വസ്ത്രവും വരന് മഹറായി നല്‍കാനുള്ള സ്വര്‍ണ്ണാഭരണവും ഉള്‍പ്പെടെ 200 പവനിലധികം

Damam, gulf, Jeddah

ഉമ്മന്‍ ചാണ്ടി സ്‌നേഹത്തിന്റെ പ്രവാചകന്‍: തൃശ്ശൂര്‍ ഒഐസിസി

റിയാദ്: ഉമ്മന്‍ ചാണ്ടി മതേതരം പ്രചരിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ മഹാനായ പ്രവാചകന്‍ ആണെന്ന് ഒഐസിസി റിയാദ് തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. സ്‌നേഹവും കരുണയും ആയുധമാക്കി ജന്മനസ്സിനെ കീഴടക്കിയ ഉമ്മന്‍ ചാണ്ടി കേരളം നിലനില്‍ക്കുവോളം ഓര്‍മ്മിക്കപ്പെടും. കേരള ജനതയെ ഒരമ്മ പെറ്റ മക്കളെ പോലെ ചേര്‍ത്ത് പിടിച്ച ഉമ്മന്‍ ചാണ്ടി മതേതര കേരളത്തിന്റെ കൊടിയടയാളമാണെന്നും പങ്കെടുത്തവര്‍ അനുസ്മരിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് രാജു തൃശൂര്‍ അധ്യക്ഷത

Damam, gulf, Jeddah, Riyad

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം പ്രവാസി സൂമൂത്തിനും നഷ്ടം: ഹായില്‍ ഒഐസിസി

ഹായില്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം മലയാളികള്‍ക്ക് കനത്ത നഷ്ടമാണെന്ന് ഹായില്‍ ഒഐസിസി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് വലിയ ആശ്രയവും പരിഹാരവും ആയിരുന്നു അദ്ദേഹത്തിന്റെ സേവനം. പ്രവാസികളെ ചേര്‍ത്തുപിടിച്ച ജനകീയ നേതാവിന്റെ നഷ്ടം പ്രവാസി മലയാളികള്‍ക്കും നഷ്ടമാണെന്ന് ഹായില്‍ ഒഐസിസി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. അല്‍ ഹബീബ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ ഒ.ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ഹൈദര്‍ അലി അദ്ധ്യക്ഷ വഹിച്ചു. ഷറഫുദ്ദീന്‍

Damam, gulf, Jeddah, Riyad

ഇഖ്‌റയ്ക്ക് ‘കോഴിക്കോടെന്‍സി’ന്റെ ഡയാലിസിസ് മെഷീന്‍

റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടെന്‍സ്’ ഇഖ്‌റ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീന്‍ നല്‍കി. കോഴിക്കോട് നടന്ന ചടങ്ങില്‍ കോഴിക്കോടെന്‍സ് റിയാദ് മുന്‍ ചീഫ് ഓര്‍ഗനൈസര്‍ മൊഹിയുദ്ധീന്‍ സഹീര്‍ ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യു്ട്ടീവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വറിന് മെഷീന്‍ വാങ്ങാനുളള തുക കൈമാറി. റിയാദില്‍ സംഘടിപ്പിച്ച മുഹബ്ബത്ത് നൈറ്റിന്റെ ഭാഗമായി പാവപ്പെട്ടവരായ കിഡ്‌നി രോഗികളെ സഹായിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് സെന്ററുകള്‍ക്കാണ് മെഷീന്‍ നല്‍കുന്നത്. പ്രവാസികളടക്കം നിരവധി

Damam, gulf, Jeddah, Riyad

ഐഎംസിസി സേട്ടു സാഹിബ് സെന്റര്‍ ഫണ്ട് സമാഹരണം

റിയാദ്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിക്കുന്ന സേട്ടു സാഹിബ് സെന്ററിന്റെ ഫണ്ട് സമാഹാരണവും ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗവും നടന്നു. സൗദി നാഷണല്‍ കമ്മിറ്റീ വൈസ് പ്രസിഡണ്ട് ഇസ്ഹാഖ് തയ്യില്‍ ഉല്‍ഘടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ ചേളാരി സംസാരിച്ചു, കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം എന്നു യോഗം അഭിപ്രായപെട്ടു. ഇക്ബാല്‍ വട്ടക്കിണര്‍, മുനീര്‍ കരുമ്പില്‍, റഷീദ് കണ്ണൂര്‍, റസാഖ് കാസറഗോഡ്,

Damam, gulf, Jeddah, Riyad

ലൗ ഹോമിന് ‘ഹൃദയ പൂര്‍വ്വം’ കേളി

റിയാദ്: അനാഥരായ സ്ത്രീ ജീവിതങ്ങള്‍ക്ക് അഭയമായ എറണാകുളം കടവൂര്‍ ലൗ ഹോം അന്തേവാസികള്‍ക്ക് സ്‌നേഹ സ്പര്‍ശം സമ്മാനാച്ച് കേളി കലാസാംസ്‌കരിക വേദി. ‘ഹൃദയപൂര്‍വ്വം കേളി’ പൊതിച്ചോര്‍ വിതരണ പദ്ധതി പ്രകാരം ഒരാഴ്ചത്തെ ഭക്ഷണം ലൗ ഹോമിന് സമ്മാനിക്കും. ലൗ ഹോം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പദ്ധതിയുടെ വിതരണോദ്ഘാടനം കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ നിര്‍വ്വഹിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍ അധ്യക്ഷത വഹിച്ചു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന മൂന്ന് വനിതാ

Damam, gulf, Jeddah, Riyad

റിയാദ് ഓസ്ഫോജ്ന ‘വിദാദ് 23’ സമൂഹ വിവാഹം ഇന്ന്.

റിയാദ്: പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ വിദ്യാർത്ഥി സംഘടനയായ ഓസ്ഫോജ്നയുടെ റിയാദ് ഘടകം സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ഇന്ന്. രാവിലെ 11 മണിക്ക് മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂർ എം ഇ എ എൻജിനിയറിങ് കോളേജിലാണ് പ്രമുഖരുടെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടക്കുക. റിയാദ് സഫ മക്ക മെഡിക്കൽ ഗ്രൂപ്പ്, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് യു എ ഇ എന്നീ സ്ഥാപനങ്ങളാണ് പുണ്യകർമ്മത്തിനുള്ള പൂർണ്ണ സാമ്പത്തിക പിന്തുണ നൽകുന്നത്. പാലക്കാട്,വയനാട്,എറണാകുളം,തമിഴ്‌നാട്ടിലെ നീലഗിരി ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20

Damam, gulf, Jeddah, Riyad

ഉമ്മന്‍ ചാണ്ടി പ്രവാസികളെ ചേര്‍ത്ത് പിടിച്ച നേതാവ്: ദമാം മീഡിയ ഫോറം

ദമാം മീഡീയ ഫോറം ഓഫീസ് ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യുന്നു (ഫയല്‍) ദമാം: അധികാരമുള്ളപ്പോഴും ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളിലും പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇപെടലുകള്‍ നടത്ത പരിഹാരവും സാന്ത്വനവും നല്‍കിയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ദമാം മീഡീയ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വധ ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന പ്രവാസി മലയാളികളെ ദിയാധനം നല്‍കി വധ ശിക്ഷ ഒഴിവാക്കുന്നതിന് പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ദമാം സന്ദര്‍ശന വേളയിലായിരുന്നു

Damam, gulf, Jeddah, Riyad

കേളി കുടുംബസംഗമം; ലോഗോ പ്രകാശനം

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ സ്ഥിരതാമസമാക്കിയ കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ പ്രഥമ സംസ്ഥാന കുടുംബ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സിപിഐ എം നിലമ്പുര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കേളി മുന്‍ രക്ഷാധികാരി സമിതി അംഗവുമായിരുന്ന ബിഎം റസാഖ് ലോഗോ പ്രകാശനം ചെയ്തു. കുടുംബസംഗമം സംഘാടക സമിതി ചെയര്‍മാന്‍ ഗോപിനാഥന്‍ വേങ്ങര അധ്യക്ഷത വഹിച്ചു. ട്രഷറര്‍ റഷീദ് മേലേതില്‍, സിപിഐഎം നിലമ്പുര്‍ ലോക്കല്‍ സെക്രട്ടറി ഹരിദാസന്‍,

Damam, gulf, Jeddah, Riyad

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേളി അനുശോചിച്ചു

റിയാദ്: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേളി കലാസാംസ്‌കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്, മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 53 വര്‍ഷം പുതുപ്പള്ളി എംഎല്‍എ ആായിരുന്നു. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന് രാഷ്ട്രീയ രംഗത്തും, ഭരണതലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കേളി സെക്രട്ടറിയേറ്റും, കുടുംബവേദി സെക്രട്ടറിയേറ്റും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.  

Damam, gulf, Jeddah, Riyad

ഉത്തര മലബാറിന്റെ ചിറകരിയരുത്: പ്രവാസി വെല്‍ഫെയര്‍

റിയാദ്: ഉത്തരമലബാറിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ ആകാശ സ്വപ്‌നങ്ങള്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് തട്ടിത്തെറിപ്പിക്കുന്നത് കടുത്ത അനീതിയാണെന്ന് പ്രവാസി വെല്‍ഫെയര്‍ റിയാദ് കണ്ണൂര്‍ ജില്ലാകമ്മറ്റി. ‘കണ്ണൂര്‍ എയര്‍പോര്‍ട്ട്: ചിറകൊടിയുമോ കിനാവുകള്‍’ എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചാ സായാഹ്നം കടുത്ത പ്രതിഷേധത്തിനും വേദിയായി. പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. പ്രതിമാസം 240 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുകയും കോവിഡാനന്തരം ഏറ്റവും കൂടുതല്‍ സര്‍വീസും നടത്തിയ ഇന്ത്യയിലെ പത്ത് എയര്‍പോര്‍ട്ടിലൊന്നാണ് കണ്ണൂരിലേത്. ഇതിനെ

Damam, gulf, Jeddah, Riyad

‘റിയാദ് ടാക്കിസ് മെഗാ ഷോ-2023’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: കലാ, സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് നിറം പകരാന്‍ റിയാദ് ടാക്കീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 22ന് മെഗാ ഷോ-2023 സംഘടിപ്പിക്കും. വിന്റര്‍ ടൈം കമ്പനി മുഖ്യ പ്രയോജകരായ ‘റിയാദ് ടാക്കിസ് മെഗാ ഷോ 2023’യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. വിന്റര്‍ ടൈം കമ്പനി എം ഡി വര്‍ഗീസ് കെ ജോസഫ് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊടുക്കാടിന് പോസ്റ്റര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. സംഗീതലോകത്ത്

Damam, gulf, Jeddah, Riyad

ഹുഫൂഫില്‍ അഗ്‌നിബാധ; മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

അല്‍ ഹസ: ഹൂഫൂഫില്‍ ഇന്നലെ ഉണ്ടായ അഗ്‌നിബാധയില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് മഴിക്കോട് അജ്മല്‍ ഷാജഹാന്‍ (നിസാം) ആണെ തിരിച്ചറിഞ്ഞത്. വര്‍ക് ഷോപിന് മുകളില്‍ താമസ സ്ഥലത്ത് ഉണ്ടായ അഗ്‌നിബാധയില്‍ 5 ഇന്ത്യക്കാരാടക്കം 10 പേര്‍ മരിച്ചു. ഇതില്‍ മൂന്ന് ബംഗ്‌ളാദേശ് പൗരന്‍മാരും. പൂര്‍ണമായും കത്തിയമര്‍ന്ന് രണ്ടുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വര്‍ക്‌ഷോപിനോട് ചേര്‍ന്നുളള അപ്‌ഹോള്‍സ്റ്ററി മെറ്റീരിയല്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് അഗ്‌നി പടര്‍ന്നത്. ഇതിന് മുകളില്‍ താമസിച്ചവരാണ് അപകടത്തില്‍പെട്ടത്. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്

Scroll to Top