ബെനാമി: പദവി ശരിയാക്കിയത് 16,000 സംരംഭകര്‍
റിയാദ്: ബെനാമി സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്തിയത് 19,046 സംരംഭകരെന്ന് വാണിജ്യ മന്ത്രാലയം. ഇതില്‍ 16,064 സംരംഭകര്‍ വിദേശ നിക്ഷേപ ലൈസന്‍സ് നേടിയവരാണെന്നും മന്ത്രാലയം അറിയിച്ചു. വിദേശികള്‍ സ്വദേശി പൗരന്‍മാരുടെ പേരില്‍ നടത്തുന്ന ബെനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ 19046 സ്ഥാപനങ്ങള്‍ പദവി ശരിയാക്കി. സ്വദേശിപൗരന്‍മാരുടെ സഹായത്തോടെ വിദേശികള്‍ നടത്തുഞ വാണിജ്യ സംരംഭങ്ങള്‍ക്കെതിരെ വ്യാപക ബോധവത്ക്കരണം നടത്തിയിരുന്നു. ബെനാമി […]














