Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

കേളി മുന്‍ പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു; നിലമ്പൂരില്‍ കുടുംബ സംഗമം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുന്‍ അംഗങ്ങള്‍ ഒത്തുചേരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലുളള പ്രവര്‍ത്തകരുടെ സംസ്ഥാന കുടുംബ സംഗമം സെപ്റ്റംബര്‍ 17ന് നിലമ്പൂരില്‍ നടക്കും. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കിയ കേളിയുടെ പ്രവര്‍ത്തകരും കുടുംബങ്ങളും പരസ്പരം പരിചയപെടുന്നതിനും കേളി നാട്ടില്‍ നടപ്പാകുന്ന വിവിധ പദ്ധതികളില്‍ പങ്കാളികളാക്കുന്നതിനുമാണ് പ്രഥമ കുടുംബസംഗമം. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. അവധിയില്‍ നാട്ടിലുള്ള കേളി അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. നിലമ്പൂരിലെ കെഎസ്‌കെടിയു […]

Damam, gulf, Jeddah, Riyad

അല്‍ യാസ്മിന്‍ കായിക പരിപാടികള്‍ക്ക് സമാപനം

റിയാദ്: കുരുന്നുകളുടെ കായിക ക്ഷമത വളര്‍ത്തുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനും അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന കായിക പരിപാടി സമാപിച്ചു. കെജി വിഭാഗത്തിന്റെ കാിക സമാപന പരിപാടിയില്‍ റിയാദിലെ ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രുക്ഷന്‍ റസാഖ് മുഖ്യാതിഥിയായിരുന്നു. ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, ഹെഡ്മിസ്ട്രസ് സംഗീത അനുപ്, ബോയ്‌സ് വിഭാഗം ഹെഡ്മാസ്റ്റര്‍ തന്‍വീര്‍ സിദ്ദിഖി, സിഇഒ സുബി ഷാഹിര്‍, കെജി വിഭാഗം മാനേജര്‍ ഫാത്തിമ എന്നിവര്‍ സന്നിഹിതരായിരുന്നു. ‘പ്രതികൂല സാഹചര്യങ്ങളില്‍ വീണുപോകുമ്പോഴും എഴുനേല്‍ക്കുന്നവനാണ് ചാമ്പ്യന്‍’എന്ന പ്രമേയത്തിലായിരുന്നു

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ വൈവിധ്യം കരുത്താകണം: എന്‍ആര്‍ഐ കോണ്‍ക്ലേവ്

റിയാദ്: ഇന്റര്‍നാഷണല്‍ ജേണലിസ്റ്റ് ഫ്രറ്റേണിറ്റി ഫോറം പ്രഥമ എന്‍ആര്‍ഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ‘ഇന്ത്യയുടെ വൈവിധ്യം; തന്ത്രപ്രധാന കരുത്ത്’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ പുരോഗതി, നേട്ടങ്ങള്‍ എന്നിവ വിശദീകരിച്ച പരിപാടിയില്‍ ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാന്‍ കഴിയുന്ന സംവാദങ്ങള്‍ക്കും സമ്മേളനം വേദിയായി. ഇന്ത്യയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണം ഉയര്‍ന്നുവരുന്നുണ്ടെന്നും ആഗോള തലത്തില്‍ ഇന്ത്യയെ നിഷേധാത്മകമായി ചിത്രീകരിക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യമുള്ളവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സൗദി

Damam, gulf, Jeddah, Riyad

പ്രവാസി വെല്‍ഫയര്‍ രക്തദാനം

റിയാദ്: അന്താരാഷ്ട്ര രക്തദാന ദിനത്തിന്റെ ഭാഗമായി പ്രവാസി വെല്‍ഫയര്‍ മലസ് ഏരിയ കമ്മറ്റി രക്തദാന പരിപാടി സംഘടിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പ്ലാസ്മയും രക്തദാനവും നടത്തിയത്. പ്രവാസി വെല്‍ഫയര്‍ മലസ് ഏരിയ പ്രസിഡന്റ് അസ്‌ലം മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ‘രക്തദാനത്തെ കുറിച്ച അനാവശ്യ ഭയവും അജ്ഞതയും മാറ്റണമെന്നും സഹജീവികളുടെ ജീവന് വലിയ വില കല്‍പ്പിക്കണ’മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ നേതാക്കളായ ഷമീര്‍ വണ്ടൂര്‍, റെനീസ്, അഹ്ഫാന്‍, ജംഷിദ്, മുഹമ്മദലി വളാഞ്ചേരി

Damam, gulf, Jeddah, Riyad

റിയാദില്‍ ‘ദിശ യോഗ മീറ്റ്’ അരങ്ങേറി

റിയാദ്: സാമൂഹിക, സാംസ്‌കാരിക കൂട്ടായ് ‘ദിശ’ 9-ാമത് അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ‘ദിശ യോഗ മീറ്റ്-2023’ സംഘടിപ്പിച്ചു. സൗദി യോഗ കമ്മിറ്റിയുടെയും സൗദി സ്‌പോര്‍ട്‌സ് മിനിസ്ടറിയുടെയും സഹകരണത്തോടെ നടന്ന ആഘോഷങ്ങള്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസിയും ഇറാം ഗ്രൂപ്പും പിന്തുണ നല്‍കി. റിയാദ് സ്‌കൂള്‍ റിയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന ആഘോഷം സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിച്ചു. സൗദി

Damam, gulf, Jeddah, Riyad

സന്നദ്ധ സേവകരായി കെഎംസിസി; റിയാദില്‍ ഹജ് വളന്റിയര്‍ സംഗമം

റിയാദ്: ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ റിയാദില്‍ നിന്ന് നൂറിലധികം കെഎംസിസി വളന്റിയര്‍മാര്‍ പുണ്യ ഭൂമിയിലെത്തും. രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരുടെ സംഗമം അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വളണ്ടിയര്‍ സേവനം കൊറോണ കാലഘട്ടത്തിലൊഴികെ റിയാദില്‍ നിന്നുളള പങ്കാളിത്തം ഉണ്ടായിരുന്നു. സ്വയം സേവന സന്നദ്ധരായി മുന്നോട്ട് വരുന്ന വളണ്ടിയര്‍മാര്‍

Damam, gulf, Jeddah, Riyad

ബഹിരാകാശ സഞ്ചാരികള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: സൗദി ബഹിരാകാശ യാത്രികര്‍ക്ക് റിയാദ് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ റയാന ബര്‍നവി, അലി അല്‍ ഖര്‍നി, മറിയം ഫിര്‍ദൗസ്, അലി അല്‍ ഗാംദി എന്നിവര്‍ക്കാണ് വരവേല്പ് ഒരുക്കിയത്. ഐടി കമ്യൂണിക്കേഷന്‍സ് മന്ത്രിയും സ്‌പേസ് ഏജന്‍സി ചെയര്‍മാനുമായ എഞ്ചിനീയന അബ്ദുല്ല അല്‍ സവാഹ, സംയുക്ത സേനാ മേധാവി ജന. ഫയാദ് അല്‍ റുവൈലി, കിംഗ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ് ടെക്‌നോളജി സിറ്റി പ്രസിഡന്റ് ഡോ. മുനീര്‍ അല്‍ ദസൂഖി, സ്‌പേസ്

Damam, gulf, Jeddah, Riyad

ശിഹാബ് ചോറ്റൂരിന് ഇഹ്‌റാം വസ്ത്രം സമ്മാനിച്ചു

മക്ക: കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ് നിര്‍വഹിക്കാനെത്തിയ ശിഹാബ് ചോറ്റൂരിന് മക്കയില്‍ സ്വീകരണം. ഒരു വര്‍ഷത്തിനിടെ 8,640 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ശിഹാബ് വിശുദ്ധ മക്കയില്‍ എത്തി ചരിത്രത്തിന്റെ ഭാഗമായത്. ശിഹാബ് ചോറ്റൂരിന് ഹജിനുള്ള ഇഹ്‌റാം വസ്ത്രം സമസ്ത പ്രസിഡന്റും ജാമിഅഃ ഇഹ്‌യാഉ സുന്ന ചാന്‍സലറുാായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു. ഐസിഎഫ്, ആര്‍എസ്‌സി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം. സ്വീകരണം അംഗീകാരമാണെന്നും നന്ദിയുണ്ടെന്നും ശിഹാബ്പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ ബഹുമാന്യ

Damam, gulf, Jeddah, Riyad

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു; റിയാദിലെത്തിയ മലയാളി എയര്‍പോര്‍ട്ടില്‍ കുടുങ്ങി

റിയാദ്: പാസ്‌പോര്‍ട്ട് ഇല്ലാതെ വിമാനത്തില്‍ നിന്നിറങ്ങിയ മലയാളി യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് കോഴിക്കോട് നിന്നെത്തിയ കാരന്തൂര്‍ ചാലില്‍ മുഹമ്മദ് കുടുങ്ങിയത്. ജൂണ്‍ 16 വെള്ളി രാവിലെ 11:45ന് XY 238 ഫ്‌ളൈ നാസ് എയര്‍ലൈന്‍സില്‍ ഇറങ്ങിയ ഇദ്ദേഹം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് അറിയുന്നത്. യാത്രക്കിടെ പാസ്‌പ്പോര്‍ട്ട് ഇരിപ്പിടത്തിന് മുകളില്‍ ഹാന്‍ഡ് ലഗ്ഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച ബാഗില്‍ വെച്ചു. പാസ്‌പ്പോര്‍ട്ട് മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ മാറിവെച്ചതായി സംശയിക്കുന്നു

Damam, gulf, Jeddah, Riyad

‘ലഹരി, ആത്മസംഘര്‍ഷം’ ക്യാമ്പയിന്‍

റിയാദ്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് ‘ലഹരി, ആത്മസംഘര്‍ഷം’ എന്ന പ്രമേയത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ബത്ഹ അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തില്‍ ജൂണ്‍ 16 വൈകീട്ട് 7ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകര്‍, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, കലാരംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

അമേരിക്ക, യൂറോപ്പ് വിസയുളളവര്‍ക്ക് സൗദി ഇ-വിസ

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്നതിന് ഇ-വിസ നടപ്പിലാക്കുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വിസയുളളവര്‍ക്കാണ് ഇ-വിസ വിതരണം ചെയ്യുന്നതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും റസിഡന്റ് വിസയുളളവര്‍ക്കും വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസയുളളവര്‍ക്കുമാണ് സൗദി അറേബ്യ ഇ-വിസ വിതരണം ചെയ്യുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ചുരുങ്ങിയത് ഒരു പ്രാവശ്യം സന്ദര്‍ശനം നടത്തിയവരും കാലാവധിയുളള വിസയുളളവര്‍ക്കുമാണ് ഇ-വിസ ലഭ്യമാക്കുന്നത്. വിസ അപേക്ഷകരുടെ പങ്കാളി, മക്കള്‍ എന്നിവര്‍ക്ക് ഇ-വിസിറ്റ് വിസക്ക് അര്‍ഹതയുണ്ട്. ഇ വിസ

Damam, gulf, Jeddah, Riyad

‘തറവാടി’ന് പുതിയ സാരഥികള്‍

റിയാദ്: തറവാട് കുടുംകൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ കാരണവര്‍ ബിനു ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ജോസഫ് കൈലാത്ത് വരണാധികാരി ആയിരുന്നു. പുതിയ ഭാരവാഹികളായി സോമശേഖര്‍ എസ് (കാരണവര്‍), ഷെറിന്‍ തയ്യില്‍ മുരളി (കാര്യദര്‍ശി), സുധീര്‍ കൃഷ്ണന്‍ (കലാ കായികാദര്‍ശി), ശ്രീലേഷ് പറമ്പന്‍ (ഖജാന്‍ജി), ഷാജഹാന്‍ അഹമ്മദ് ഖാന്‍ (പൊതുസമ്പര്‍ക്കദര്‍ശി) എന്നിവരെ തെരഞ്ഞെടുത്തു. ബിനു ശങ്കരന്‍, ത്യാഗരാജന്‍, ബാബു പൊറ്റക്കാട്, നന്ദു കൊട്ടാരത്ത്, മുഹമ്മദ് റഷീദ്, രമേശ് മാലിമേല്‍ എന്നിവര്‍ പുതിയ ഭരണ

Damam, gulf, Jeddah, Riyad

മനോഹരന്‍ നെല്ലിക്കലിന്റെ വിയോഗത്തില്‍ അനുശോചനം

റിയാദ്: കേളി ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ മനോഹരന്‍ നെല്ലിക്കലിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ന്യൂസനയ്യ ദുബായ് മാര്‍ക്കറ്റ് ഓയാസിസ് ഹാളില്‍ നടന്ന യോഗത്തില്‍ ഏരിയ പ്രസിഡണ്ട് നിസാര്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ഏരിയ സാംസ്‌കാരിക കമ്മറ്റി അംഗം രാജേഷ് ഓണാക്കുന്ന് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹുസൈന്‍ മണക്കാട്, ഏരിയാ ട്രഷറര്‍ ബൈജു ബാലചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയി, താജുദീന്‍, വൈസ് പ്രസിഡണ്ടുമാരായ

Damam, gulf, Jeddah, Riyad

മൂന്നാറില്‍ റിസോര്‍ട്ടിന് പെര്‍മിറ്റുളള സ്ഥലം വിത്പനയ്ക്ക്

മൂന്നാര്‍ ദേവികുളം താലൂക്ക്, കുഞ്ചിത്തണ്ണി വില്ലേജ്, വെളളത്തൂവല്‍ പഞ്ചായത്തില്‍ 23 സെന്റ് സ്ഥലം (13 സെന്റ് ആധാരം + 10 സെന്റ് പട്ടയ ഭൂമി) വിത്പനക്ക്. ന്യൂ മൂന്നാല്‍ എന്ന പേരില്‍ വികസിക്കുന്ന ഇവിടെനിന്ന് എട്ട് കിലോ മീറ്ററാണ് മൂന്നാറിലേക്കുളളത്. പ്രകൃതി രമണീയമായ ഇവിടെ മൂന്നാറിലെ മറ്റ് പ്രദേശങ്ങളെക്കാള്‍ മികച്ച കാലാവസ്ഥ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്. ഫോഗ് മൂന്നാര്‍, വൈബ് മൂന്നാല്‍ തുടങ്ങിയ പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ ഇവിടെയാണ്സ്ഥി തിചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9946443897 പ്രകൃതി ഭംഗി

Scroll to Top