ഇന്ത്യന്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് 335 അംഗ മെഡിക്കല്‍ സംഘം
മക്ക: ഹജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ ഒരുക്കി ഇന്ത്യന്‍ ഹജ് മിഷന്‍. സൗദി ആരോഗ്യ മന്ത്രാലയം മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യം ഉള്‍പ്പെടെ വിപുലമായ സജ്ജീകരണമാണ് തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് ഒരുക്കിയിട്ടുളളത്. അതിന് പുറമെയാണ് ഇന്ത്യയില്‍ നിന്നെത്തിയ ആതുര സേവന ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിചരണം ഒരുക്കുന്നത്. 170 ഡോക്ടര്‍മാരും 165 പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ 335 പേരാണ് സംഘത്തിലുളളത്. മികച്ച സൗകര്യങ്ങളോടെ നാല് ആശുപത്രികളാണ് മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. 40, […]














