പ്രതീക്ഷയും ആശ്വാസവും പകരുമെന്ന സന്ദേശവുമയി ജി20 ഉച്ചകോടി സമാപിച്ചു
റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്ര സഹകരണം ആഹ്വാനം ചെയ്തു ജി20 ഉച്ചകോടി സമാപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസരങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്തുകയെന്ന പൊതു ലക്ഷ്യം കൈവരിക്കുന്നതിനു ജി20 ഉച്ചകോടി അടിത്തറപാകിയതായി സമാപന പ്രസംഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ അനന്തരഫലങ്ങളെ ഒരുമിച്ച് നേരിടണം. ലോകജനതയ്ക്ക് സമ്പന്നമായ ഭാവി കെട്ടിപ്പടുക്കണം. ഇതിനു കഴിഞ്ഞ കാലത്തേക്കാള്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. ഈ വര്‍ഷം വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ ജി20 […]










