കിഡ്‌സ് ക്രിയേഷന്‍സ് ശിശുദിനാഘോഷം
റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ കുട്ടികളുടെ കൂട്ടായ്മ ‘കിഡ്‌സ് ക്രിയേഷന്‍സ്’ ശിശുദിനം ആഘോഷിച്ചു. പൂര്‍ണമായും കുട്ടികള്‍ നിയന്ത്രിച്ച പരിപാടി ഓണ്‍ലൈനിലാണ് അരങ്ങേറിയത്. കുരുന്നുകളുടെ സര്‍ഗവൈഭവം പ്രകടിപ്പിക്കുന്നതിനുളള അവസരമാണ് ശിശുദിനത്തിന്റെ ഭാഗമായി അരങ്ങേറിയത്. അംഗപരിമിതികളെ അതിജയിച്ച് പ്രതിഭ തെളിയിച്ച കുമാരി രാധിക ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പാവകളുണ്ടാക്കി പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി കുട്ടികള്‍ നടത്തുന്ന കുട്ടികളുടെ പരിപാടി എന്ന പ്രമേയത്തിലണ് ശിശുദിനം ആഘോഷിച്ചത്. ചിത്രം വരച്ചും പാട്ടുപാടിയും നൃത്തച്ചുവടുവെച്ചും കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കാളികളായി. ഭിന്നശേഷിക്കാരായ കുരുന്നുകളെ ഓര്‍ക്കുന്നതിനും ചേര്‍ത്തു […]












