നോര്‍വേയില്‍ സൗദിയുടെ വനിതാ അംബാസഡര്‍
റിയാദ്: സൗദി അറേബ്യയുടെ രണ്ടാമത്തെ വനിതാ അംബസഡറെ നോര്‍വേയില്‍ നിയമിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അമല്‍ യാഹ്‌യ അല്‍ മുഅല്ലിമിയെ ആണ് അംബാസഡറായി നിയമിച്ചത്. വിദ്യാഭ്യാസ മേഖലയിലും, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും രണ്ടു പതിറ്റാണ്ടിലേറെ സേവന പരിചയമുളള അമല്‍ യാഹ്‌യ അല്‍ മുഅല്ലമിയാണ് പുതിയ ദൗത്യം ഏറ്റെടുത്തത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ യാത്ര കൂടുതല്‍ വേഗത്തില്‍ മുന്നേറുകയാണ്. ഇത് ഓരോ ദിവസവും പുതിയ വാതിലുകള്‍ തുറക്കുകയാണെന്നു അമല്‍ യാഹ്‌യ അല്‍ മുഅല്ലിമി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിയമിതരായ അംബാസഡര്‍മാര്‍ […]













