സംഘ്പരിവാര്‍ വിഭാവന ചെയ്യുന്ന ഇന്ത്യയാണ് യു.പില്‍ കാണുന്നത്: പ്രവാസി പ്രതിഷേധ സദസ്സ്
റിയാദ്: ഹഥ്‌റാസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കുറ്റവാളികളെ സംരക്ഷിക്കാന്‍ യോഗി ആദിത്യനാഥും യുപി പോലീസും ഒത്തുകളിക്കുകയാണെന്ന് പ്രവാസി സാംസ്‌കാരിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി. അതുകൊണ്ടാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ രാജ്യദ്രോഹക്കുറ്റമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. യു.പി.യില്‍ ദലിത് പീഡനങ്ങളും ബലാല്‍സംഗക്കൊലകളും വര്‍ധിക്കുകയാണ്. ഇത് സംഘ് പരിവാര്‍ വിഭാവന ചെയ്യുന്ന ഹിന്ദുത്വ ഇന്ത്യയുടെ നേര്‍ ചിത്രമാണ് വ്യക്തമാക്കുന്നത്. യുപിയില്‍ സവര്‍ണ്ണ ജാതിയില്‍ ഉള്‍പ്പെടാത്ത മനുഷ്യരുടെ ജീവിതം ദുരിതപര്‍വ്വമാണ്. കഴിഞ്ഞ 14ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. […]











