യുദ്ധത്തടവുകാരെ മോചിപ്പിക്കും; സഖ്യസേന ഹൂതി കരാര്‍
റിയാദ്: യമനില്‍ ഹൂതികള്‍ തടവിലാക്കിയ സൈനികരെ മോചിപ്പിക്കാന്‍ ധാരണ. ഇതിന് പകരമായി തടവിലുളള ഹൂതികളെയും മോചിപ്പിക്കും. സൗദിയുടെ 15 സൈനികരെയാണ് ഹൂതികളുടെ തടവില്‍ നിന്നു മോചിപ്പിക്കുന്നത്. ഇതിന് പകരമായി ഹൂതികള്‍ ഉള്‍പ്പെടെ 1080 പേരെ സൗദി അറേബ്യയും സഖ്യസേനയും മോചിപ്പിക്കും. യമനിലെ യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത്, റെഡ!്ക്രസന്റ്, യമന്‍, സൗദി സര്‍ക്കാരുകള്‍, ഹൂതികള്‍, യമന്‍ വിഭജന വാദികള്‍ എന്നിവരാണ് തടവുകാരെ കൈമാറുന്നതിന് കരാറിലെത്തിയത്. സഖ്യസേനയുടെ ഭാഗമായ 15 സൗദി ഭടന്‍മാരെ മോചിപ്പിക്കുമെന്ന് സഖ്യസേനാ വക്താവ് കേണല്‍ […]














