ഇറ്റലിക്കാരി എലീനക്ക് ബൈക് മാത്രമല്ല അറബിയും വഴങ്ങും
റിയാദ്: മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റാന്‍ പുറപ്പെട്ട ഇറ്റാലിയന്‍ യുവതി സൗദിയില്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആറു മാസത്തിലധികമായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ യാത്ര തുതരുകയാണ്. ഇറ്റലിയിലെ മിലാനയില്‍ നിന്ന് ലോകം ചുറ്റാന്‍ പുറപ്പെട്ട എലീന ഫെബ്രുവരി 22ന് ആണ് സൗദിയിലെത്തിയത്. ജോര്‍ദാനില്‍ നിന്ന് വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയായ തബൂക്ക് വഴിയാണ് രാജ്യത്തേക്ക് പ്രവേശിച്ചത്. അറബ് നാഗരികത പരിചയപ്പെടുക, ജീവിതര രീതിയും ആചാരങ്ങളും അടുത്തറിയുക എന്നിവയായിരുന്നു എലീനയുടെ ലക്ഷ്യം. മരുഭൂമിയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗ്രാമങ്ങളും സന്ദര്‍ശിച്ചു. […]














