കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സല്യൂട്
റിയാദ്: കൊവിഡ് കാലത്ത് ദുരിതമനുഭവിച്ച പ്രവാസികള്‍ക്ക് ആശ്വാസം പകരാന്‍ കഠിനദ്ധ്വാനം ചെയ്ത സന്നദ്ധ പ്രവര്‍ത്തകരെ റിയാദ് മലപ്പുറം ജില്ല കെഎംസിസി ആദരിച്ചു. നൂറ്റി അന്‍പത് പ്രവര്‍ത്തകരാണ് ‘കരുതലായി ഞങ്ങളുണ്ട്’ എന്ന പേരില്‍ നടത്തിയ കോവിഡ് കാല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സല്യൂട്ട് 2020 എന്ന പേരില്‍ ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഹമീദ് ക്ലാരി അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം എസ്. വി. അര്‍ഷുല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. […]














