Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

gulf

ഉപഭോക്തൃ വിലസൂചികയില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ മൂല്യ വര്‍ധിത നികുതി വര്‍ധിപ്പിച്ചതോടെ ഉപഭോക്തൃ വില സൂചിക ഉയര്‍ന്നതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കഴിഞ്ഞ മാസം 6.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയ്. അഞ്ചു ശതമാനം ഉണ്ടായിരുന്ന വാറ്റ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം ഒന്നു മുതല്‍ 15 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. വാറ്റ് വര്‍ധനവ് നിലവില്‍ വന്നതിന് ശേഷമാണ് ഉപഭോക്തൃ വില സൂചിക ഉയര്‍ന്നത്. എല്ലാ മേഖലയിലും വില വര്‍ധനവ് പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് 14.6 ശതമാനവും ഗതാഗത മേഖലയില്‍ 7.3 […]

Damam, gulf, Jeddah, Riyad

‘ഒരു ജനത എം.ഐ.തങ്ങളെ വായിക്കുന്നു’ പദ്ധതിക്ക് പിന്തുണ

റിയാദ്: ചിന്തകനും ഗ്രന്ഥകാരനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ഐ ഐ തങ്ങളുടെ രചനകള്‍ പൊതുസമൂഹത്തിലെത്തിക്കുന്നതിന് കെ എം സി സി വനിതാ വിംഗിന്റെ പിന്തുണ. ഗ്രേസ് എജ്യൂക്കേഷണല്‍ അസോസിയേഷന്റെ ‘ഒരു ജനത എം ഐ തങ്ങളെ വായിക്കുന്നു’ പദ്ധതിക്ക് ധന സഹായം നല്‍കിയാണ് പിന്തുണക്കുന്നത്. ചെയര്‍പേഴ്‌സണ്‍ ഖമറുന്നിസ മുഹമ്മദ് ഗ്രേസ് ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി ഉസ്മാന്‍ അലി പാലത്തിങ്ങലിന് ധനസഹായം കൈമാറി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ തെരഞ്ഞടുത്ത അന്‍പത് പ്രതിനിധികള്‍ എന്നിവര്‍ക്കു

Damam, gulf, Jeddah, Riyad

ബുറൈദയില്‍ ഒഐസിസി സ്വാതന്ത്ര്യ ദിനാഘോഷം

മിദ്‌ലാജ് വലിയന്നൂര്‍ റിയാദ്: ഒ ഐ സി സി യുടെ നേതൃത്വത്തില്‍ സൗദിയിലെ ബുറൈദയില്‍ ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മികച്ച വിജയം നേടിയ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. രാവിലെ 8ന് പ്രസിഡന്റ് സകീര്‍ പത്തറയുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ ആരംഭിച്ചത്. വൈകുന്നേരം സാംസ്‌കാരിക സമ്മേളനം നടന്നു. സ്വാതന്ത്ര്യദിന സന്ദേശം നല്‍കി എഞ്ചിനീയര്‍ ബഷീര്‍ കണ്ണൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാത്ഥികള്‍ക്ക്

Damam, gulf, Jeddah, Riyad

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

റിയാദ്: അല്‍ മറായി ഇന്ത്യന്‍ അസ്സോസിയേഷന്‍ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നോര്‍ത്ത് ഡിപ്പോയില്‍ റൈജു മുത്തലിബ് പതാക ഉയര്‍ത്തി. ഈസ്റ്റ് ഡിപ്പോയില്‍ മഹേഷ് പണിക്കര്‍ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോടോകോള്‍ പാലിച്ചായിരുന്നു പരിപാടികള്‍. രക്ഷധികാരികളായ ശിഹാബ് പോളക്കുളം, ബെന്നി എന്നിവര്‍ പ്രസംഗിച്ചു. ശ്രീകാന്ത്, മനു ആചാരി, അനൂപ് കുഴിതടത്തില്‍, ദില്‍ഷാദ് തൗഫീഖ്, നിധിന്‍, അജിലേഷ്, വിനോദ്, ജബ്ബാര്‍ എന്നിവര്‍ പരുപാടികള്‍ക്കു നേത്ത്ര്വം നല്‍കി.

Damam, gulf, Jeddah, Riyad

അറബ് സംഗീതജ്ഞന്റെ വിരല്‍തുമ്പില്‍ വിരിഞ്ഞ ജനഗണമന

റിയാദ്: പൗരാണിക പേര്‍ഷ്യന്‍ സംഗീത ഉപകരണത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് അറബ് കലാകാരന്‍ മുഹമ്മദ് ശാംമൗത്. എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ലുലു ഹൈപ്പറാണ് വേറിട്ട സംഗീതാവിഷ്‌കാരത്തിന് അവസരം ഒരുക്കിയത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിഅല്‍ ഔദ് എന്ന സംഗീത ഉപകരണത്തില്‍ മുഹമ്മദ് ശാംമൗത് വായിച്ച ഇന്ത്യന്‍ ദേശീയ ഗാനം ഇന്ത്യക്കാരില്‍ മാത്രമല്ല ഇതര രാജ്യക്കാരിലും തരംഗമായി മാറി. അറബ് സംഗീത ലോകത്ത് 3500 വര്‍ഷത്തിലേറെ പൗരാണിക ചരിത്രമാണ് പേര്‍ഷ്യന്‍ സംഗീത ഉപകരണമായ അല്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ 600 ഇന്ത്യക്കാര്‍ മരിച്ചു; 155 മലയാളികള്‍: അംബാസഡര്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 613 ഇന്ത്യക്കാര്‍ മരിച്ചതായി അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഇതില്‍ 155 പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. സ്വതന്ത്രദിനത്തിന്റെ ഭാഗമായി സൗദിയിലെ ഇന്ത്യന്‍ സമൂഹവുമായി വിര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച വിമാന സര്‍വീസ് 87,000 പേരെ ഇന്ത്യയിലെത്തിച്ചു. വന്ദേ ഭാരത് മിഷന്‍ സര്‍വീസും ചാര്‍ട്ടര്‍ വിമാനങ്ങളും ഉള്‍പ്പെടെ 480 വിമാനങ്ങളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തിയത്. 1,62,000 പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍

azhchavatam, gulf

കേരളം കരുതിയിരിക്കണം

നസ്‌റുദ്ദീന്‍ വി ജെ അഞ്ചു വര്‍ഷത്തിലധികമായി ഗള്‍ഫ് നാടുകളിലെ ധനവരുമാനം ഗണ്യമായി കുറഞ്ഞുതുടങ്ങിയിരുന്നു. 2014 അവസാനം ആഗോള എണ്ണ വിപണിയിലുണ്ടായ വിലതകര്‍ച്ചയാണ് ജിസിസി രാജ്യങ്ങളിലെ വരുമാനം കുറയാന്‍ ഇടയാക്കിയത്. ഇത് ഗള്‍ഫിലെ തൊഴില്‍ വിപണികളെയും സാരമായി ബാധിച്ചു. 2014ല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുളള തൊഴില്‍ നഷ്ടം സംബന്ധിച്ച് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എണ്ണ വരുമാനം ഗണ്യമായി ഇടിഞ്ഞു. ഇത് നേരിടാന്‍ ഘടനാപരമായ അടിസ്ഥാനകാര്യങ്ങള്‍ 2020ന്റെ തുടക്കത്തില്‍ ആരംഭിച്ചു. ഒപെകിന് പുറത്തുളള രാജ്യങ്ങളെ കൂടി ചേര്‍ത്ത്

Damam, gulf, Jeddah, Riyad

ശ്രീകുമാര്‍ വള്ളികുന്നതിനു എസ് എം എസ് യാത്ര അയപ്പ്

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ആലപ്പുഴ വള്ളികുന്നം ശ്രീകുമാറിന് ഷിഫാ മലയാളി സമാജം (എസ് എം എസ്) യാത്രയയപ്പ് നല്‍കി. മൂന്ന് പതിറ്റാണ്ടായി റിയാദില്‍ ഇലക്ട്രോണിക്‌സ് ഷോപില്‍ ജീവനക്കാരനായിരുന്നു. എസ് എം എസ് വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജമല, കരിപ്പൂര്‍ ദുരന്തംങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു യോഗം. പ്രസിഡന്റ് ഇല്ല്യാസ് സാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ്ബാബു, ട്രഷറര്‍ ഷാജി പിള്ള, രക്ഷാധികാരികയ അശോകന്‍ ചാത്തന്നൂര്‍, ഉമ്മര്‍ അമാനത്, വൈസ്

Damam, gulf, Jeddah, Riyad

പി എം എഫ് റിയാദില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: അന്നം തരുന്ന നാടിനു കൈത്താങ്ങും കാരുണ്യവും ചൊരിഞ്ഞ് പ്രവാസി മലയളി ഫെഡറേഷന്‍. ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വന്തത്രദിനത്തോടനുബന്ധിച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചാണ് കാരുണ്യ ഹസ്തമൊരുക്കിയത്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുമേസി കിംങ് സൗദ് മെഡിക്കല്‍ സിറ്റിയിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലഡ് ഡോണേഷന്‍ സെന്റര്‍ ഇന്‍ ചാര്‍ജ് ഫൈസ് മുത്തൈരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളില്‍ നിന്നു നൂറിലധികം പ്രവര്‍ത്തകര്‍ രക്തദാനത്തില്‍ പങ്കെടുത്തു. പി എം എഫ് ഗ്ലോബല്‍ അംഗം റാഫി പാങ്ങോട്,

Damam, gulf, Jeddah, Riyad

സ്വാതന്ത്ര ദിനാശംസകള്‍ നേര്‍ന്ന് രാജാവും കിരീടാവകാശിയും

റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തിന് ആശംസകള്‍ നേര്‍ന്ന് സൗദി അറേബ്യ. ഭരണാുികാരി സല്‍മാന്‍ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു. ഇന്ത്യാ സര്‍ക്കാരിനും ജനങ്ങള്‍ക്കും പുരോഗതിയും സമൃദിയും ഉണ്ടാവട്ടെയെന്നും സന്ദേശത്തില്‍ സൗദി ഭരണാധികാരികള്‍ ആശംസിച്ചു.

Damam, gulf, Jeddah, Riyad

സൗദി റെയില്‍വേ കമ്പനിക്ക് അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്

റിയാദ്: സൗദി റയില്‍വേ കമ്പനി ഈ വര്‍ഷത്തെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് നേടി. ആരോഗ്യ, സുരക്ഷാ കാര്യങ്ങളിലെ മികവിനാണ് അവാര്‍ഡ് ലഭിച്ചതെന്ന് സൗദി റയില്‍വേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന് എറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങളാണ് സൗദി റയില്‍വേ കമ്പനി സ്വീകരിച്ചിട്ടുളളത്. മാത്രമല്ല അപകടസാധ്യത കുറക്കുന്നതിന് മാതൃകാപരമായ നടപടികള്‍ നടപ്പിലാക്കിയത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിഗണിച്ചാണ് 2020ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് നേടാന്‍ കഴിഞ്ഞതെന്ന് സിഇഒ ഡോ. ബഷര്‍ ബിന്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു. റയില്‍വേ

Damam, gulf, Jeddah, Riyad

ഇന്ത്യക്കാരന്‍ ബുറൈദയില്‍ മരിച്ചു

ബുറൈദ: ഉത്തര്‍പ്രദേശ് അലഹബാദ് സ്വദേശി മുഹമ്മദ് യൂസഫ് മഖ്ബൂല്‍ അഹമ്മദ് കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ചയിലധികമായി കൊവിഡ് ചികിത്സയിലായിരുന്നു. 23 വര്‍ഷമായി ബുറൈദ സഫറയില്‍ സലൂണ്‍ ജീവനക്കാരനായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറയുടെ നേത്യത്വത്തില്‍ നിയമ നടപടി പൂര്‍ത്തിയാക്കി മയ്യിത്ത് ബുറൈദയില്‍ ഖബറടക്കും.

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ഇന്ത്യന്‍ ഫെസ്റ്റ് ആരംഭിച്ചു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഫെസ്റ്റ് ആരംഭിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് ഒരുക്കിയിട്ടുളളത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രമോഷന്‍ ഈ മാസം 18 വരെ തുടരും. ഇന്ത്യയുടെ സമ്പത്‌സമൃദമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ മികച്ച ശ്രേണിയാണ് ഇന്ത്യന്‍ ഫെസ്റ്റിന്റെ പ്രത്യേകത. ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്താനാണ് ഫെസ്റ്റ് ലക്ഷ്യം വെക്കുന്നതെന്ന് സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. രണ്ടായിരത്തിലധികം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളാണ് ലുലു സ്‌റ്റോറുകളില്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യ

gulf

റിയാദിലെ മലയാളി ക്രിക്കറ്റ് താരം സതീഷ് നിര്യാതനായി

റിയാദ്: മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് അംഗം മഞ്ഞലത്ത് വീട്ടില്‍ സതീഷ് വയനാട് (27) അന്തരിച്ചു. എക്‌സിറ്റ് 10ല്‍ ഹൗസ് ഡ്രൈവറായിരുന്നു. ഉദരത്തില്‍ അര്‍ബുദം ബാധിച്ച് ജൂണില്‍ സാമൂഹ്യ പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസ്സിയും ഇടപെട്ട് നാട്ടിലെത്തിച്ചു. വിദഗ്ദ ചികിത്സക്കിടെയാണ് മരണം. വയനാട് വടുവഞ്ചാല്‍ സ്വദേശിയാണ്. രാജുവിന്റെയും സത്യഭാമയുടെയും മകനാണ്. റിയാദിലും നാട്ടിലും കലാ കായിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയിരുന്നു. സതീഷിന്റെ വിയോഗത്തില്‍ റിയാദിലെ ക്രിക്കറ്റ്

Scroll to Top