യാത്ര പറഞ്ഞു പോയ മുരളി ഇനിയില്ല; വിശ്വസിക്കാനാവാതെ സ്‌പോണ്‍സര്‍
മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: നാട്ടിലേക്കു മടങ്ങിയ മലയാളി യുവാവിന്റെ ആത്മഹത്യ വിശ്വസിക്കാന്‍ ഇനിയും സുഹൃത്തുക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ല. നാലുമാസം കഴിഞ്ഞ് മടങ്ങി വരാമെന്ന് തൊഴിലുടമക്ക് വാക്കു പറഞ്ഞാണ് പാലക്കാട് കുനിശ്ശേരി പുതുവളവ് മുരളി സുന്ദരന്‍ ഈ മാസം 4ന് ആണ് റിയാദില്‍ നിന്ന് വന്ദേഭാരത് സര്‍വീസില്‍ നാട്ടേലേക്ക് മടങ്ങിയത്. കുടുംബം കണ്ടെത്തിയ വീട്ടില്‍ ഒറ്റക്ക് ക്വാറന്റൈനില്‍ കഴിയവെ 14ന് സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സഹോദരന്‍ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് താമസിച്ച […]












