കണ്ണൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: കണ്ണൂര്‍ വളപട്ടണം അരോളി സ്വദേശി സുജയന്‍ മേപ്പേരി (54) ഹൃദയാഘാതം മൂലം മരിച്ചു. മെയ് 2ന് ഉച്ചക്ക് റിയാദില്‍ താമസസ്ഥലത്തു നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റബുവയിലെ അല്‍ ഹയാത്ത് നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. ഇരുപത് വര്‍ഷമായി റിയാദ് ഇന്റര്‍സോഫ്റ്റ് ഐ.ടി കമ്പനിയില്‍ ടെക്‌നിഷ്യന്‍ ആണ്. പരേതരായ നാരായണന്‍ മേപ്പേരി പിതാവും പദ്മിനി മാതാവുമാണ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് മണി വി പിള്ള അറിയിച്ചു.









