സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ: കരുതല്‍ നടപടി സജീവമാക്കി മന്ത്രാലയങ്ങള്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ 15 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 133 ആയി ഉയര്‍ന്നു. പതിമൂന്ന് സ്വദേശികള്‍ക്കും രണ്ട് വിദേശികള്‍ക്കുമാണ് മാര്‍ച്ച് 16ന് രോഗം സ്ഥിരീകരിച്ചത്. ജിദ്ദയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് പുതിയ നാല് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു അഫ്ഗാനിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജിദ്ദയില്‍ കൊവിഡ് ബാധിച്ചത്. റിയാദില്‍ വിദേശത്ത് നിന്നെത്തിയ നാലു സൗദി പൗരന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. […]













