Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും

റിയാദ്: സൗദി അറേബ്യയിൽ ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. 14 മാസം കൊണ്ട് ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്. മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ യൂണിഫോം ധരിക്കണം. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. എന്നാല്‍ സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും തീരുമാനമായി. ജനറൽ ട്രാൻസ്‌പോർട്ട് […]

Damam, gulf, Jeddah, Riyad

പ്രവാസികള്‍ സ്വജീവിതം ആസ്വദിക്കാന്‍ സമയം കണ്ടെത്തണം : പി. എം. എ. ഗഫൂര്‍

റിയാദ്: മറ്റുള്ളവര്‍ക്ക് സാന്ത്വനം നല്‍കുന്നതോടൊപ്പം സ്വജീവിതം ആസ്വദിക്കാന്‍ പ്രവാസികള്‍ സമയം കണ്ടെത്തണമെന്ന് വാഗ്മിയും എഴുത്തുകാരനുമായ പിഎംഎ ഗഫൂര്‍. സ്വന്തക്കാര്‍ക്ക് വേണ്ടി തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ പ്രവാസികള്‍ സ്വന്തം ജീവിതം മറക്കുകയാണ്. നന്മ കരുനാഗപ്പള്ളി കൂട്ടായ്മ ‘നന്മോത്സവം-2024’ വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അല്‍ജാബിര്‍ റോഡിലെ സമര്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ. കെ ആര്‍ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന നന്മ

Damam, gulf, Jeddah, Riyad

ഉനൈസയിൽ ‘മെഡിക്കോൺ’

ഉനൈസ: ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ് ) ‘ഹെൽത്തോറിയം’ ആരോഗ്യ ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി അൽ ഖസീം സെൻട്രലിനു കീഴിലുള്ള ഉനൈസ സെക്ടർ കമ്മിറ്റി “മെഡികോൺ” സംഘടിപ്പിച്ചു. ഉനൈസ അൽമിശ്കാത് ഓഡിറ്റോറിയത്തിൽ അൽ ഖസീം യൂണിവേഴ്സിറ്റി ഹെൽത്ത് കോളേജ് ഡിപ്പാർട്മെന്റ് ഹെഡ് മഹ്മൂദ് മൂത്തേടം “പ്രമേഹവും വൃക്കരോഗങ്ങളും” എന്ന വിഷയo അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി ആസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ശങ്കർ, ക്ലിനിക്കൽ നുട്രിഷ്യൻ ഡോ. മുഹമ്മദ് ഇദ്രീസ് തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. സെമിനാർ സെൻട്രൽ ദഅവ സെക്രട്ടറി

Damam, gulf, Jeddah, Riyad

ഡിഎഫ്‌സി അക്കാദമി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം

ദമാം: ഫുട്‌ബോബോള്‍ രംഗത്ത് കുട്ടികളെ വളര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി ദല്ല ഫുട്ബാള്‍ ക്ലബ്ബിന്റെ കീഴില്‍ നടന്നു വരുന്ന ഡി എഫ് സി സോക്കര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു. ഫൈസലിയയിലെ ലാ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിഗാര്‍ബ് മാനേജിങ് ഡയറക്ടര്‍ റാഫി പുത്തന്‍ചിറ കിറ്റ് ലോഞ്ചിങ് നടത്തി. ചടങ്ങില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് (ഡിഫ) പ്രസിഡന്റ് മുജീബ് കളത്തില്‍, റഫീഖ് കൂട്ടിലങ്ങാടി, റബ്ബ മുഹമ്മദ്, ഷൗക്കത്ത് പാലൂര്‍, സണ്‍ഫീര്‍ കല്ലിങ്ങല്‍ എന്നിവര്‍ പങ്കടുത്തു. ഡി

Damam, gulf, Jeddah, Riyad

കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ ജറീര്‍ യൂണിറ്റ് അംഗം ലക്ഷ്മണന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നാല്പത് വര്‍ഷംഇലക്ട്രീഷ്യന്‍, ഏസി മെക്കാനിക് എന്നീ ജോലികള്‍ ചെയ്തുവരുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് ഫൈസല്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, രക്ഷാധികാരി സമതി അംഗങ്ങളായ അന്‍വര്‍, റഫീഖ്, യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ലക്ഷ്മണന് നല്‍കി ആദരിച്ചു.

Damam, gulf, Jeddah, Riyad

വേള്‍ഡ് മലയാളി കൗണ്‍സില്‍ വുമണ്‍സ് ഫോറം ‘വിന്റര്‍ ബാഷ്’

ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം വിന്റര്‍ ബാഷ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ദമ്മാം ഹോളിഡെയ്‌സ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷംല നജീബ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വുമണ്‍സ് ഫോറം ജോയിന്റ് സെക്രട്ടറി സോഫിയ താജു ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങളെ പരിചയപ്പെടുന്നതിനും അംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരിപാടി സഹായിച്ചെന്ന് വുമണ്‍സ് ഫോറം ഭാരവാഹികള്‍

Damam, gulf, Jeddah, Riyad

ഹായില്‍ ഓറഞ്ച് മഹോത്സവം

റിയാദ്: ഹായില്‍ ഓറഞ്ച് മഹോത്സവത്തിന് ഇന്ന് കൊടി ഉയരും. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളുടെ സഹകരണത്തോടെയാണ് വിപണനോത്സവം. ഗവര്‍ണര്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഅ്ദ് ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഹായില്‍ കാര്‍ഷിക സഹകരണ സമിതിയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഓറഞ്ച് ഉത്സവം. ഹായിലില്‍ ഇരുനൂറിലധികം ഓറഞ്ച് തോട്ടങ്ങളാണുളളത്. ഇവിടങ്ങളില്‍ വിളവെടുക്കുന്ന വിവിധയിനം ഓറഞ്ച്, ചെറുനാരങ്ങ, കറിനാരങ്ങ എന്നിവയ്ക്കു പുറമെ ഇവിടെ വിളയുന്ന ഫല വര്‍ഗങ്ങളും പ്രദര്‍ശനത്തിനൊരുക്കും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട്

Damam, gulf, Jeddah, Riyad

ലീഡര്‍, പിടി അനുസ്മരണം ഡിസം. 22ന്

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ കരുണാകരന്‍, അഡ്വ. പി ടി തോമസ് എന്നിവരുടെ അനുസ്മരണത്തിന്റെ ഭാഗമായി ഒഐസിസി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി രാവിലെ 8.30ന് ശുമേസി കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കും. വൈകുന്നേരം 6.00ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടക്കുമെന്ന് തൃശൂര്‍ ഒഐസിസി ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാടും ജന സെക്രട്ടറി സോണി പാറക്കലും അറിയിച്ചു. എറണാകുളം

Damam, gulf, Jeddah, Riyad

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള പ്രതിനിധികള്‍ക്ക് സ്വീകരണം

റിയാദ്: കോഴിക്കോട് ജില്ലയില്‍ നിന്നു ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. ഷഫാദ് അത്തോളി, ഷിഹാബ് കൈതപ്പൊയില്‍, മജു സിവില്‍ സ്‌റ്റേഷന്‍, മുഹമ്മദ് ഇഖ്ബാല്‍, ഷിബി ചാക്കോ കോടഞ്ചേരി, ജംഷീര്‍ ചെറുവണ്ണൂര്‍,അജ്മല്‍ പുതിയങ്ങാടി, മുജീബ് റഹിമാന്‍ കൂടരഞ്ഞി, സാദിഖ് വലിയപറമ്പ് എന്നിവര്‍ ആശംസകള്‍

Damam, gulf, Jeddah

സിജി കരിയര്‍ ഗൈഡന്‍സ് വെബിനാര്‍

റിയാദ്: സിജി റിയാദ് ചാപ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്ലസ് ടൂ സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം. 20 ഡിസംബര്‍ വൈകീട്ട് 7.00 മുതല്‍ 9.00 വരെ (സൗദി സമയം) കാണ്‍പൂര്‍ ഐഐടിയിലെ ഫഹിം നിസാം വെബിനാര്‍ നയിക്കും. സിജി കരിയര്‍ വിദഗ്ദര്‍ നയിക്കുന്ന ചോദ്യോത്തര സെഷനും നടക്കും. സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താഴെയുളള ലിങ്ക്, മീറ്റിംഗ് ഐഡി, പാസ്‌കോഡ് എന്നിവ ഉപയോഗിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. https://us02web.zoom.us/j/85044136248pwd=cUwvTWxCemxZQytKbkxNS21hR2RYQT09  Meeting ID: 850

Damam, gulf, Jeddah, Riyad

വനിതകള്‍ക്ക് തൊഴില്‍, സംരംഭ സാധ്യത ചര്‍ച്ച ചെയ്ത് ‘സിജി’ വെബിനാര്‍

റിയാദ്: സൗദിയില്‍ സംരംഭക രംഗത്ത് സ്ത്രീകള്‍ക്കുള്ള സാധ്യതകും നിയമങ്ങും ചര്‍ച്ച ചെയ്ത് സിജി വിമന്‍ കളെക്ടിവ് റിയാദ് ചാപ്റ്റര്‍ വെബിനാര്‍ സംഘടിപ്പിച്ചു. ബിസിനസ് കണ്‍സള്‍ട്ടന്റ് നജീബ് മുസ്ല്യാരകത്ത് വിഷയം അവതരിപ്പിച്ചു. ആഭ്യസ്ത വിദ്യരായ സ്ത്രീകള്‍ വീടകങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അവസരങ്ങള്‍ കുറവാണെന്ന ധാരണ തിരുത്തണം. എല്ലാ മേഖലകളിലും പുരുഷന്മാര്‍ക്കുള്ള അവസരം സ്ത്രീകള്‍ക്കും സ്വായത്തമാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സംശയനിവാരണത്തിനുളള അവസരവും ഒരുക്കിയിരുന്നു. സിജി വിമന്‍ കളെക്ടിവ് റിയാദ് ചെയര്‍പേഴ്‌സണ്‍

Damam, gulf, Jeddah, Riyad

സംഘ് പരിവാറിനെതിരെ വിശാല രാഷ്ട്രീയ ചേരി വേണം: പ്രവാസി വെല്‍ഫയര്‍

റിയാദ്: മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് സംഘ് പരിവാറിനെ പരാജയപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയെന്ന് പ്രവാസി വെല്‍ഫയര്‍. കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ടു മാത്രം സംഘ് പരിവാറിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന ഉപരിപ്ലവ രാഷ്ട്രീയ സമീപനം വിജയിക്കില്ല. സമൂഹത്തില്‍ സംഘ് പരിവാര്‍ സ്ഥാപിച്ചെടുത്ത വംശീയതയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയര്‍ന്നു വരേണ്ടത്. അതിന് സാമൂഹിക ഘടനയെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്. മൃദുഹിന്ദുത്വം ഉപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് വിജയിക്കാനായതെന്ന കര്‍ണാടക നല്‍കിയ പാഠം

Damam, gulf, Jeddah, Riyad

‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’; മുജാഹിദ് സമ്മേളനം കരിപ്പൂരില്‍

റിയാദ്: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളനം കരിപ്പൂരില്‍ നടക്കും. ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസിനടുത്ത് പ്രത്യേകം സജജമാക്കുന്ന വെളിച്ചം നഗറിലാണ് സമ്മേളനം. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെ ൈഅഞ്ച് ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എഴുത്തുകാരും ചിന്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ മുന്നോടിയായി പത്ത് ദിവസം നീണ്ടു നില്കുന്ന ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍ നടക്കും.

Damam, gulf, Jeddah, Riyad

ചരിത്രത്തിന്റെ ആഴം തേടി മമ്പാട് കോളെജ് അലുംനി ഗ്രാന്റ് ക്വിസ്

റിയാദ്: ഇന്ത്യാ ചരിത്രത്തിന്റെ അഴകും ആഴവും വിശകലനം ചെയ്ത ഗ്രാന്റ് ക്വിസ്സ് ശ്രദ്ധേയമായി. ചരിത്രം വളച്ചൊടിക്കുന്ന കാലത്ത് വിദ്യാര്‍ഥികളില്‍ ഇന്ത്യന്‍ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനാണ് ക്വിസ് സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം വികസനത്തിന് അടിത്തറ പാകിയ 1970 വരെയുളള ചരിത്രം അടിസ്ഥാനമാക്കി എം.ഇ.എസ് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററാണ് ഗ്രാന്റ് ഹൈപ്പറിന്റെ സഹകരണത്തോടെ ക്വിസ് മത്സരം ഒരുക്കിയത്. മള്‍ട്ടിമീഡിയ ഇന്‍ഫൊട്രിക്‌സ് സംവിധാനത്തില്‍ നടത്തിയ മത്സരത്തില്‍ ഷിഹാബുദ്ദീന്‍ കുഞ്ചീസ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു. റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി

Scroll to Top