Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

വനിതകള്‍ക്ക് തൊഴില്‍, സംരംഭ സാധ്യത ചര്‍ച്ച ചെയ്ത് ‘സിജി’ വെബിനാര്‍

റിയാദ്: സൗദിയില്‍ സംരംഭക രംഗത്ത് സ്ത്രീകള്‍ക്കുള്ള സാധ്യതകും നിയമങ്ങും ചര്‍ച്ച ചെയ്ത് സിജി വിമന്‍ കളെക്ടിവ് റിയാദ് ചാപ്റ്റര്‍ വെബിനാര്‍ സംഘടിപ്പിച്ചു. ബിസിനസ് കണ്‍സള്‍ട്ടന്റ് നജീബ് മുസ്ല്യാരകത്ത് വിഷയം അവതരിപ്പിച്ചു. ആഭ്യസ്ത വിദ്യരായ സ്ത്രീകള്‍ വീടകങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അവസരങ്ങള്‍ കുറവാണെന്ന ധാരണ തിരുത്തണം. എല്ലാ മേഖലകളിലും പുരുഷന്മാര്‍ക്കുള്ള അവസരം സ്ത്രീകള്‍ക്കും സ്വായത്തമാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സംശയനിവാരണത്തിനുളള അവസരവും ഒരുക്കിയിരുന്നു. സിജി വിമന്‍ കളെക്ടിവ് റിയാദ് ചെയര്‍പേഴ്‌സണ്‍ […]

Damam, gulf, Jeddah, Riyad

സംഘ് പരിവാറിനെതിരെ വിശാല രാഷ്ട്രീയ ചേരി വേണം: പ്രവാസി വെല്‍ഫയര്‍

റിയാദ്: മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് സംഘ് പരിവാറിനെ പരാജയപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയെന്ന് പ്രവാസി വെല്‍ഫയര്‍. കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ടു മാത്രം സംഘ് പരിവാറിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന ഉപരിപ്ലവ രാഷ്ട്രീയ സമീപനം വിജയിക്കില്ല. സമൂഹത്തില്‍ സംഘ് പരിവാര്‍ സ്ഥാപിച്ചെടുത്ത വംശീയതയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയര്‍ന്നു വരേണ്ടത്. അതിന് സാമൂഹിക ഘടനയെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്. മൃദുഹിന്ദുത്വം ഉപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് വിജയിക്കാനായതെന്ന കര്‍ണാടക നല്‍കിയ പാഠം

Damam, gulf, Jeddah, Riyad

‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’; മുജാഹിദ് സമ്മേളനം കരിപ്പൂരില്‍

റിയാദ്: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളനം കരിപ്പൂരില്‍ നടക്കും. ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസിനടുത്ത് പ്രത്യേകം സജജമാക്കുന്ന വെളിച്ചം നഗറിലാണ് സമ്മേളനം. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെ ൈഅഞ്ച് ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എഴുത്തുകാരും ചിന്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ മുന്നോടിയായി പത്ത് ദിവസം നീണ്ടു നില്കുന്ന ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍ നടക്കും.

Damam, gulf, Jeddah, Riyad

ചരിത്രത്തിന്റെ ആഴം തേടി മമ്പാട് കോളെജ് അലുംനി ഗ്രാന്റ് ക്വിസ്

റിയാദ്: ഇന്ത്യാ ചരിത്രത്തിന്റെ അഴകും ആഴവും വിശകലനം ചെയ്ത ഗ്രാന്റ് ക്വിസ്സ് ശ്രദ്ധേയമായി. ചരിത്രം വളച്ചൊടിക്കുന്ന കാലത്ത് വിദ്യാര്‍ഥികളില്‍ ഇന്ത്യന്‍ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനാണ് ക്വിസ് സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം വികസനത്തിന് അടിത്തറ പാകിയ 1970 വരെയുളള ചരിത്രം അടിസ്ഥാനമാക്കി എം.ഇ.എസ് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററാണ് ഗ്രാന്റ് ഹൈപ്പറിന്റെ സഹകരണത്തോടെ ക്വിസ് മത്സരം ഒരുക്കിയത്. മള്‍ട്ടിമീഡിയ ഇന്‍ഫൊട്രിക്‌സ് സംവിധാനത്തില്‍ നടത്തിയ മത്സരത്തില്‍ ഷിഹാബുദ്ദീന്‍ കുഞ്ചീസ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു. റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി

Damam, gulf, Jeddah, Riyad

സൗദി ലുലു പതിനാലാം വാര്‍ഷികം; 20 ലക്ഷം റിയാലിന്റെ ഭാഗ്യസമ്മാനങ്ങള്‍

റിയാദ്: സൗദി ലുലു പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളിലും 36 ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രമോന്‍ പ്രഖ്യാപിച്ചു. ഇരുപത് ലക്ഷം റിയാലിന്റെ 1400 സമ്മാനങ്ങളാണ് പ്രമോഷന്റെ പ്രത്യേകത. ലുലു ഉപഭോക്താക്കളെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന അമൂല്യമായ സമ്മാനങ്ങളില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കാനുള്ള വിവിഐപി ടിക്കറ്റുകള്‍, ഐ ഫോണ്‍ 15, ഐ പാഡ്, ടെലിവിഷന്‍, എയര്‍പോഡ് 2 യു.എസ്.ബി, സോണി പി.എസ് 5, ലാപ്‌ടോപ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, വാഷിംഗ് മെഷീന്‍,

Damam, gulf, Jeddah, Riyad

അലിഫ് സ്‌കൂളില്‍ ഡിജിറ്റല്‍ ഫെസ്റ്റ് ‘ബൈറ്റ്ബാഷ്’ പ്രദര്‍ശനം

റിയാദ്: നൂതന സാങ്കേതികവിദ്യയുടെ നേര്‍ക്കാഴ്ചകളൊരുക്കി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിച്ച ഐടി ഡിജിറ്റല്‍ ഫെസ്റ്റ് ‘ബൈറ്റ്ബാഷ്’ വിദ്യാര്‍ഥികള്‍ക്ക് കൗതുകവും വേറിട്ട കാഴ്ചയുമായി. എഐ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കോഡിങ്ങും നിരവധി സാങ്കേതികവിദ്യകളും നല്‍കി വിദ്യാഭ്യാസരംഗത്ത് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്‌ക്വയറുമായി സഹകരിച്ചാണ് അലിഫ് സ്‌കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിന് വേദി ഒരുക്കിയത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ പ്രതിഭയും സാങ്കേതികരംഗത്തെ നൂതന ആശയങ്ങ േഅവതരിപ്പിക്കുന്നതിലെ ഉത്സാഹവും നിറഞ്ഞുനിന്ന ബൈറ്റ്ബാഷില്‍ പ്രദര്‍ശിപ്പിച്ച ഓരോ ഇനവും ഭാവി വാഗ്ദാനങ്ങളാണ്. ഐ ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ

Damam, gulf, Jeddah, Riyad

മലപ്പുറം ഒഐസിസിയെ സിദ്ദീഖ് കല്ലുപറമ്പന്‍ നയിക്കും

റിയാദ്: ഒഐസിസി റിയാദ്-മലപ്പുറം ജില്ലാ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സിദ്ദീഖ് കല്ലുപറമ്പന്‍ (പ്രസിഡണ്ട്) ജംഷാദ് തുവ്വൂര്‍ (ജനറല്‍ സെക്രട്ടറി-സംഘടന ചുമതല), വഹീദ് വാഴക്കാട് (വര്‍ക്കിംഗ് പ്രസിഡണ്ട്), സാദിഖ് വടപുറം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഭാസ്‌ക്കരന്‍ മഞ്ചേരി, സൈനുദ്ധീന്‍ വെട്ടത്തൂര്‍ (വൈസ് പ്രസിഡന്റുമാര്‍), അന്‍സാര്‍ വാഴക്കാട്, ബഷീര്‍ കോട്ടക്കല്‍ (ജന. സെക്രട്ടറിമാര്‍), ഷറഫു ചിറ്റന്‍ (ജോ. ട്രഷറര്‍), ഉണ്ണികൃഷ്ണന്‍ വാഴൂര്‍, റഫീഖ് കൊടിഞ്ഞി, പ്രഭാകരന്‍, ബനൂജ് പുലത്, ബഷീര്‍ ടി പി, റിയാസ് വണ്ടൂര്‍,മുത്തു പാണ്ടിക്കാട്,ഷൗക്കത് ഷിഫ,

Damam, gulf, Jeddah, Riyad

കേളി ദിനാഘോഷം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 23-ാം വാര്‍ഷികാഘോഷങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംഘാടക സമിതി ഓഫിസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. കേളി കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ഗീവര്‍ഗ്ഗീസ് ഇടിചാണ്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായി അധ്യക്ഷത വഹിച്ചു. കേളി ദിനം കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരമായ കഴിവുകള്‍ പ്രകടമാക്കാനുള്ള വേദിയാണ്. പ്രവാസ ജീവിതത്തിന്റെ ഭാഗമായി അടച്ചു വെക്കപ്പെട്ട കഴിവികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവ പ്രകടമാക്കുന്നതിനും അവസരം ഒരുക്കുകയുമാണ് കേളിദിനത്തിന്റെ ലക്ഷ്യം. ബത്ത

Damam, gulf, Jeddah, Riyad

ബിപിഎല്‍ കാര്‍ഗോ ആന്റ് കൊറിയര്‍ ഹഫര്‍ അല്‍ ബാതിന്‍ ശാഖ ഉദ്ഘാടനം നവംബര്‍ 24ന്

ഹഫര്‍ അല്‍ ബാതിന്‍: പ്രമുഖ കാര്‍ഗോ ആന്റ് കൊറിയര്‍ സര്‍വീസ് സ്ഥാപനമായ ബിപിഎല്‍ കിഴക്കന്‍ പ്രവിശ്യയിലെ അതിര്‍ത്തി നഗരമായ ഹഫര്‍ അല്‍ ബാതിനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓള്‍ഡ് സൂഖില്‍ അലാ സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നവംബര്‍ 24 വെളളി വൈകീട്ട് 5.30ന് പുതിയ ശാഖ ഉദ്ഘാടനം ചെയ്യും. അ്ദുല്‍ ഹമീദ് അബ്ദുല്‍ മജീദ് അല്‍ മുബാറഖ് മുഷ്യാതിഥിയായിരിക്കും. ബിപിഎല്‍ കാര്‍ഗോയുടെ പതിനാലാമത് ശാഖയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗല്‍ദേശ്, ശ്രീലങ്ക,

Damam, gulf, Jeddah, Riyad

സൗദിയില്‍ വിമാന യാത്രക്കാരുടെ അവകാശം സംരക്ഷിക്കാന്‍ നിയമ ഭേദഗതി

റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമം പരിഷ്‌കരിച്ച് സൗദി അറേബ്യ. സൗദി വിമാന മ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയമം ബാധകമാണ്. ആറു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 750 റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണവും ഹോട്ടല്‍ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികള്‍ അനുവദിക്കണമെന്നാണ് നിലവിലെ ചട്ടം. ഇതിന് പുറമെയാണ് 750 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന്

Damam, gulf, Jeddah, Riyad

ഇന്ത്യാ-സൗദി ധാരണാ പത്രത്തിന് മന്ത്രിയസഭാ അംഗീകാരം

റിയാദ്: ഇന്ത്യാ-സൗദി ധാരണാ പത്രത്തിന് സൗദി മന്ത്രി സഭാ യോഗത്തിന്റെ അംഗീകാരം. ചെറുകിട, ഇടത്തരം വ്യവസായ സംരംഭ വികസനത്തിന് പരസ്പരം സഹകരിക്കുന്നതിനാണ് ധാരണ. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്കും സൗദി എസ്എംഇ അതോറിറ്റിയും ഒപ്പുവെച്ച ധാരാണാ പത്രത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇരു രാജ്യങ്ങളിലെ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരുടെ വളര്‍ച്ചക്ക് ധാരാണാ പത്രം സഹായകമാകും. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. ഹജ്,

Damam, gulf, Jeddah, Riyad

സന്തോഷ് കുമാര്‍ കേട്ടേത്തിന് സ്വീകരണം

അല്‍ കോബാര്‍: ഹ്രസ്വ സന്ദര്‍ശനത്തിന് സൗദിയില്‍ എത്തിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ സന്തോഷ് കുമാര്‍ കേട്ടേത്തിന് അല്‍ കോബാര്‍ പ്രൊവിന്‍സ് കമ്മിറ്റി സ്വീകരണം നല്‍കി. സെന്‍ട്രോ റൊട്ടാന ഹോട്ടലില്‍ നടന്ന സ്വീകരണ പരിപാടി പ്രസിഡന്റ് ഷമീം കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി മൂസ കോയ സന്തോഷ് കുമാര്‍ കേട്ടേത്തിനെ പരിചയപെടുത്തി. സാമൂഹിക, ജീവകാരുണ്യ മേഘലയിലെ അല്‍ കോബാര്‍ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും മാതൃകാപരമാണെന്ന് മുഖ്യ

Damam, gulf, Jeddah, Riyad

പ്രബോധകര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം: പി എന്‍ അബ്ദുല്ലത്തീഫ് മദനി

റിയാദ്: ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് പ്രബോധകരെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗ്ഗനൈസേഷന്‍ കേരള പ്രസിഡന്റ് പി എന്‍ അബ്ദുലത്തീഫ് മദനി. പ്രവാസികളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രയാസങ്ങളും പ്രതിസന്ധികളും അറിയാനും വിശ്വാസ പരവും വൈയക്തികവുമായ പരിഹാരങ്ങളിലേക്ക് വഴിനടത്താനും കഴിയണം. വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം വിവേകം നയിക്കുന്ന നയവും നിലപാടുകളുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്‍മിഫ്താഹ് ദഅ്‌വ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി പ്രസ്ഥാനം നിര്‍വഹിച്ചു പോകുന്ന മതപരവും സാമൂഹികാവുമായ ഇടപെടലുകള്‍ ശക്തവും സുച്ചിന്തിതവുമായി നടപ്പിലാക്കേണ്ടത് കാലം

Damam, gulf, Jeddah, Riyad

‘നന്മ’ കൂട്ടായ്മ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ നന്മ കരുനാഗപ്പള്ളി അനുശോചനം അറിയിച്ചു. സുലൈമാനിയ ന്യു മലസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നന്നെ യോഗത്തില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സത്താര്‍ കായംകുളത്തിന്റെ വിയോഗം റിയാദിന് മാത്രമല്ല, പ്രവാസ ലോകത്തിന് മുഴുവന്‍ തീരാ നഷ്ടമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നന്മ രക്ഷാധികാരി ബഷീര്‍ ഫത്തഹുദ്ദീന്‍ പറഞ്ഞു. മികച്ച സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹം. ‘നന്മ’യെ തുടക്കം മുതല്‍

Scroll to Top