‘ദാര്‍ശനികതയുടെ ഹരിത സൗരഭ്യം’ പുസ്തക പ്രകാശനം
റിയാദ്: ‘എം.ഐ.തങ്ങള്‍; ദാര്‍ശനികതയുടെ ഹരിത സൗരഭ്യം’ പുസ്തകത്തിന്റെ ഗള്‍ഫ്തല പ്രകാശനം നിര്‍വഹിച്ചു. ഗ്രേസ് റിയാദ് ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി ഉസ്മാന്‍ അലി പാലത്തിങ്ങല്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫക്ക് കൈമാറിയാണ് പുസ്തകത്തിന്റെ പ്രകാശനം ചെയ്തത്. ഗ്രേസ് എജ്യൂക്കേഷണല്‍ അസോസിയേഷന്‍ റിയാദ് ചാപ്റ്ററാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഗ്രന്ഥകാരനും പ്രഭാഷകനുമായ എം.ഐ.തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണിത്. ഗ്രേസ് ചാപ്റ്റര്‍ പ്രസിഡന്റ് ജാഫര്‍ […]











