മലപ്പുറം കെ എം സി സിയുടെ രണ്ട് വിമാനങ്ങള്‍; 345 യാത്രക്കാര്‍ കേരളത്തില്‍
റിയാദ്: മലപ്പുറം ജില്ലാ കെ എം സി സിയുടെ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട് എത്തി. രണ്ടു വിമാനങ്ങളിലായി 375 യാത്രക്കാരാണ് കേരളത്തിലെത്തിയത്. സൗദി എയര്‍ലൈന്‍സിന്റെ രണ്ട് ജംബോ വിമാനം ഉള്‍പ്പെടെ മലപ്പുറം ജില്ല കെഎംസിസി ചര്‍ട്ടര്‍ ചെയ്ത നാലു വിമാനങ്ങളാണ് ഇതുവരെ കേരളത്തിലെത്തിയത്. ഫ്‌ളൈനാസ് എയര്‍ലൈന്‍സിന്റെ രണ്ട് വിമനങ്ങളില്‍ 345 യാത്രക്കാരും സൗദി എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങളില്‍ 508 യാത്രക്കാരും കേരളത്തിലെത്തി. കോഴിക്കോട്, കൊച്ചി സെക്ടറുകളിലായി ഇതുവരെ 853 യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി കെ എം സി […]












